പ്രിയ കൂട്ടുകാരേ...,
കാഴ്ചകളും, അനുഭവങ്ങളും അനുനിമിഷം നിറഞ്ഞു തുളുംപുന്ന ജീവിതയാത്ര ഈ നിമിഷം പൊലിഞ്ഞു പോയേക്കാം. പക്ഷേ,എന്നെ ഓര്‍ക്കാന്‍ ഓര്‍മ്മകളെ ഓമനിക്കാന്‍ എനിക്കു ഈ ലോകത്തില്‍ ഒരാള്‍ മാത്രം. മറ്റെല്ലാവരുടെയും മനസ്സില്‍ ചിലപ്പോള്‍ ഒരു ഒളി മിന്നിലായ് ഞാന്‍ വല്ലപ്പോഴും കടന്നു വന്നേക്കാം.അവര്‍ മനുഷ്യ മസ്തിഷ്ക്കത്തിനുടമയായതു കൊണ്ടു മാത്രം.എങ്കിലുമെനിക്ക് പരിഭവമില്ല. ഞാന്‍ വിതച്ചതു മാത്രമേ എനിക്കു കൊയ്യാനാകു. ഈ ഭൂമിയില്‍ ഒരിക്കലും ഭാരമാവാതിരിക്കുക....എന്‍െറ വൃതം.എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക...എന്‍െറ ലക്ഷ്യം. ചെയ്തതെല്ലാം ശൂന്യമാവുന്നതെന്‍െറ....വിധി.എനിക്കു കിട്ടിയ വരദാനങ്ങളെല്ലാം ഫലപ്രാപ്തിയിലെത്താതിരിക്കാന്‍ എന്നിലെന്തേ നീ കര്‍മ്മദോഷം കലര്‍ത്തി....? എന്നാലും ഞാനെന്‍െറ വഴികളിലൂടെ അനവരതം സഞ്ചരിച്ചു കൊണ്ടേയിരിക്കും....മതിയാകുംവരെ...മാത്രം. പക്ഷേ, ഒന്നുണ്ട്......എന്നെ കൂട്ടി കൊണ്ടു പോകാന്‍ നീ വരണമെന്നില്ല. ഞാന്‍ വന്നു കൊള്ളാം...എനിക്കു മതിയാകുന്ന മാത്രയില്‍...
അനാധനാകാന്‍ വിധിക്കപ്പെട്ട..
നിങ്ങളുടെ കൂട്ടുകാരന്‍.
Comments
Post a Comment