അര്‍ച്ചനകള്‍ പൂക്കളല്ല.....വാക്കുകള്‍ മാത്രം, അപ്പോള്‍- പകലിനും രാത്രിക്കും ഒരേ നിറം....!

വാക്കുകളുടെ അര്‍ച്ചന



ചിന്തകളില്‍ തീ പടര്‍ന്നു കൊണ്ടിരിക്കുന്നു
കാല്പനികതയുടെ വരണ്ട ചൂടില്‍നിന്നും......
സ്വച്ഛമായ ചിന്തകള്‍ മടിച്ചു നില്‍ക്കുന്നതെന്തേ....?
പൂമുഖപ്പടിയില്‍ ചിതലരിക്കുന്നതു കൊണ്ടാവാം.
ഏപ്രിലിന്‍െറ ചൂട് തലയോടു തകര്‍ക്കുന്നിപ്പോള്‍
മനസ്സിലെ പച്ചപ്പും കരിഞ്ഞു പോകുന്നുവോ...?
വിരാട പര്‍വ്വതമുകളില്‍ കരിമേഘങ്ങളെ കാത്ത-
കണ്ണുകളില്‍...വേഴാംപല്‍ പ്രതിഫലിക്കുന്നില്ലേ....?
സൗമ്യമാം ഗ്രാമ്യബാല്യങ്ങള്‍..
വേനലവധിയുടെ ചൂടറിയാത്ത കാലം.
മാങ്ങാച്ചൂടിന്‍െറ ചൊറിച്ചിലുകള്‍ക്ക്
വിലയേതും കുറഞ്ഞു പോയതും-
തെളിനീര്‍ കുളത്തിലവ താണു പോയതും......
രാത്രികളില്‍ വിശറിക്കാറ്റ് നിലയ്ക്കുംപോള്‍
ഞെട്ടി ഉണരുന്നതും അന്ന്,
അമ്മക്കൈ തലോടല്‍ തണുപ്പാകുന്നതും....
ഓര്‍ക്കാനിന്നെത്ര സുഖകരം.
വീട്ടാത്ത കടങ്ങളുടെ ഭീമഭാണ്ധവും പേറി
അലയാനാകുന്നതിലെന്തു വിധി....?
കടമകള്‍ അന്യം നിന്നുവോ....?
ശാന്തി നേടാനോര്‍മ്മകള്‍ക്കാവില്ല.
എഴുത്തുപുരയില്‍ പുനര്‍ജ്ജനിക്കുന്ന-
വരികള്‍ക്കും വീട്ടാനാകുമോ ആ കടം...?
അര്‍ച്ചനകള്‍ പൂക്കളല്ല.....വാക്കുകള്‍ മാത്രം, അപ്പോള്‍-
പകലിനും രാത്രിക്കും ഒരേ നിറം....!
അര്‍ച്ചനകള്‍ പൂക്കളല്ല.....വാക്കുകള്‍ മാത്രം, അപ്പോള്‍-
പകലിനും രാത്രിക്കും ഒരേ നിറം....!
ഭ്രമകല്പനകള്‍ക്കു ചാരുതയെകുന്ന
പൊന്‍കിരണത്തിനുമപ്പുറം
മുത്തുപോല്‍ തിളങ്ങുന്ന സഖിയും
അവയിലെ ഊര്‍ജ്ജ രേണുക്കളും.....
നേര്‍രേഖയായ് പരിണമിക്കുന്നു......
എന്‍െറ ചിന്തയില്‍.....ചുറ്റിടങ്ങളില്‍......

Comments