കവിത

ഇതളുകളിലൂടൊരു കവിതയും കഥയുമോർമ്മയും - ഇഴപിരിഞ്ഞൊരു മയിലായാടുമ്പോൾ.... അവിടെയും കാതലാംവരികളിൽ... ഊറുന്ന സ്നേഹാക്ഷരങ്ങളിലൂടെ ഇമ്പമാം രാഗങ്ങൾ ഇതളിടുമ്പോൾ...! ഹാ... എത്ര സുന്ദര ഗാനവീചികൾ, പൊഴിക്കാനെൻ കുയിലുകൾ വരുന്നതെപ്പോൾ? നമുക്കായ് പുതു - രൂപവിന്യാസത്തിൻ, ചുവപ്പു ചായമൊരുക്കിയ പൂവേ... സ്നേഹപൂമ്പൊടി വിതറുക ഇനിയും.... ഇളം കാറ്റിലാടുക പൂവേ...!- ചെമ്പരത്തീ.....! (ആർട്ടിസ്റ്റ് ജ്യോതിലാൽ സർ, കൊല്ലത്തിൻ്റെ വീട്ടിൽ കുറ്റിച്ചെമ്പരത്തി നോർമൽ 5 ഇതളിൽ ഒരു പൂ പ്രദർശിപ്പിച്ചത് സംബന്ധിച്ച് FB യിൽ നടന്ന ഒരു ചർച്ച കവിതകളായി മാറ്റപ്പെട്ടപ്പോൾ ഞാൻ നൽകിയ മറുപടിക്കവിതയാണിത് )

Comments