ചിന്തകള്‍ സ്വച്ഛന്ദമാകുന്നതെപ്പോള്‍......?


     മ്മുടെ ചിന്തകള്‍ വികലമാകുകയും യഥേഷ്ടം വിഹരിക്കുകയും ചെയ്യുക. കാഴ്ചകള്‍ മനസ്സില്‍ 
പതിയുന്നത്ര കഠിനമല്ലാതായിരിക്കുന്നെങ്കിലും അതത്രമേല്‍ പ്രകോപനം സൃഷ്ടിക്കാനെന്താണു കാരണം? തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവോ..? അറിവിന്‍െറ പരിമിതികളോ, സംവേദന ക്ഷമത ചാലുകീറിയപ്പോഴുള്ള സുക്ഷ്മ വൈകല്യങ്ങള്‍ പെറ്റു പെരുകിയതോ...? കേവലമായ അറിവു മാത്രമുള്ള ഒരാളില്‍.. നിതാന്ത വൈരിയല്ലെന്നറിയാമെങ്കിലും അയാളുടെ വരികളില്‍ നിന്നിത്ര താപം പ്രസരിക്കുവാന്‍ മുജ്ജന്മ സുകൃതക്ഷയമോ....? 
     ല്പം തത്വചിന്തകള്‍ എന്നില്‍ കടന്നു വരുന്നു. കാരണം മറ്റൊന്നുമല്ല.,ഫേസ് ബുക്കിലെ കടിപിടി കൈകാലിട്ടടികള്‍ കാണുന്ന അവസരത്തിലെനിക്കു തോന്നിപ്പോകുന്നതാണിത്. 
രാഷ്ട്രീയം,മതം,സാംസ്കാരികം,തമാശ എല്ലാത്തിലുമുണ്ടിത്. വൈരുദ്ധ്യചിന്തകളുടെ സ്വാഭാവിക 
സംഘര്‍ഷങ്ങള്‍ക്കപ്പുറത്ത് ഉന്മൂലനചിന്താപദ്ധതികളുടെ കടന്നു കയറ്റം ഇത്തിരി കഠിനമായി തോന്നി. വരികളില്‍ അഗ്നി വിതറി സമൂലഭസ്മീകരണത്തിനൊരുങ്ങി തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൈവെട്ടു കേസില്‍ ശിവ!ശിവ! സ്തോത്രമിടുന്നു.,പരിതപിക്കുകയും, കണ്ണീരൊഴുക്കുകയും ചെയ്യുന്നു.
     വാച്യസംഘര്‍ഷങ്ങളുടെ പരിസമാപ്തി അംഗസംഘട്ടനത്തിലെന്നത് അറിയില്ലെന്നുണ്ടോ...?
കൈവെട്ടിന്‍െറ ആദിരൂപമാകാം... അതെന്‍െറ ധാര്‍മ്മീകവകാശം. കോപത്തിന്‍െറ പരിണാമഗുപ്തി കൊല. ഇതറിയില്ലെന്നുണ്ടോ...? ആത്മസംഘര്‍ഷങ്ങള്‍ അകക്കാംപു പൊട്ടി പുറംചാടുംപോള്‍ നിയതമായ നിയമങ്ങള്‍ ലംഘിക്കപ്പെടാം. അതിനപ്പുറത്ത് എത്തുംപോള്‍ അപകടകരമാവുകയും ചെയ്യും. ഇതിവിടെ (ഫേസ് ബുക്കില്‍) അനവരതം തുടരുന്നതില്‍ നിന്നാണ് മേല്‍പ്പറഞ്ഞ ചിന്തകള്‍ക്കാധാരം. 
     താന്‍ ധരിച്ചിരിക്കുന്നതത്രയും ശരി എന്നത് ദുശ്ശാഠ്യമാണ്. അതെത്രത്തോളമോ അതൊക്കെയും മാളോര്‍ വകവച്ചു തരും വരെ ഞാന്‍ ജല്പിച്ചു കൊണ്ടേയിരിക്കും.ഇവിടെയെത്തുംപോഴാണ് വ്യക്തിത്വം ഇഴപിരിഞ്ഞു ദ്വന്ദ്വമാകുന്നത്. ചിലര്‍ തിരികെപ്പോകും. മറ്റ് ചിലരിലാകട്ടെ വീണ്ടുമവ 
പിളര്‍ന്നു പിളര്‍ന്ന് പരമോച്ചാവസ്ഥയിലുമാകും. ഫേസ് ബുക്കന്‍െറ ലക്ഷ്യത്തെ അത് അപകടകരമാം വിധം ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യും. ഈ തിരിച്ചറിവ് സൗഹൃദ കൂട്ടായ്മക്കനുപേക്ഷണിയമാണ്. അതു കൊണ്ടു തന്നെ സാമാന്യമായ മിതത്വം എന്തിലും പാലിക്കാന്‍ നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു. 
     സ്വവകാശങ്ങള്‍ ‍ സംരക്ഷിക്കുന്ന അവസരത്തില്‍ തന്നെ മൗലീകമായ ഔചിത്യബോധത്തിലൂന്നിയാവണം ആശയങ്ങളും, ഇച്ഛകളും മറ്റുള്ളവരിലേയ്ക്ക് സന്നിവേശിപ്പിക്കുവാന്‍. അതാകട്ടെ സാമൂഹ്യസംസ്കൃതിക്കനുരൂപമായിരിക്കുകയും വേണം.
ഒരു സംശുദ്ധ നവസാമൂഹ്യ വ്യവസ്ഥിതി ഉയര്‍ത്തി കൊണ്ടു വരുവാനുള്ള സങ്കീര്‍ണ്ണയജ്ഞത്തില്‍ 
ഭാഗഭാക്കാകുന്നതിനും, ആധുനികോത്തര സാങ്കേതിക സംവിധാനങ്ങളെ ഫലപ്രദമായി അതിനായി ഉപയോഗിക്കാനുംകഴിയണം.
      അതുകൊണ്ടു തന്നെ ഫേസ് ബുക്കിനേക്കാളും ഇപ്പോള്‍ ഞാനിഷ്ടപ്പെടുന്നത് ബൂലോകത്തെയാണ്. എന്തെങ്കിലുമൊക്കെ ചെയ്യാനില്ലാത്തവര്‍ക്ക് ഇവിടെ പിടിച്ചു നില്‍ക്കാനാവില്ല, അധികകാലം. ആക്കലുകളോ, ദുശ്ശാഠ്യങ്ങളോ എന്‍െറ ശ്രദ്ധയില്‍ പെട്ടിട്ടില്ല, ഇതുവരെ ഈ ബൂലോകത്തില്‍. ആ അര്‍ത്ഥത്തിലുള്ള സ്നേഹപൂര്‍ണ്ണമായ കൂടിച്ചേരലുകള്‍ക്കായി നിതാന്ത ശ്രദ്ധ ചെലുത്താന്‍ നമുക്കാകും എന്നു പ്രത്യാശിച്ചു കൊണ്ട് ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടെ...നന്ദി.....

Comments

  1. സിറിള്‍..ഞാനും ആലപ്പുഴക്കാരിയാണ്..font തീരെ ചെറിയായതു കൊണ്ട്
    വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    ReplyDelete
  2. പുന്നപ്ര എന്‍െറ അമ്മ വീടാണ്. ചെറുപ്പത്തില്‍ വന്നതല്ലാതെ, പിന്നീട് ചില ചടങ്ങുകള്‍ക്കായി 2-3പ്രാവിശ്യം വന്നതേയുള്ളു. വിയാനി പള്ളിയുടെ വടക്ക് കറുകപ്പറംപ് (പാണ്ട്യാലയ്ക്കല്‍).ഏതു പേജും,ഉദാഹരണമായി ഫേസ് ബുക്ക്, ബ്ലോഗ് ,വെബ് പേജ് എല്ലാം തന്നെ ctrl പിടിച്ച് + press ചെയ്താല്‍ page zoom ആകും.

    ReplyDelete

Post a Comment