ഇരകളോടൊപ്പം ആണ് നമ്മളും. പ്രതിഷേധിക്കുക....! നമ്മുടെ ജീവനും അവരുടെ ജീവനും ഒരേവില. പക്ഷേ, ഈ കണ്ണീരിന് വില നമ്മുടെ ജീവനേക്കാളേറെയാണ്....


ഇരകളുടെ രോദനം

     ജനീവയുടെ കാട്ടിലും വേട്ടക്കാര്‍,
അവരുടെ നാവുകള്‍ തീ തുപ്പുന്നു.
തുപ്പലില്‍ വിഷക്കൂട്ടുകള്‍ നുരയ്ക്കുന്നു......
പാതി വെന്ത ശവത്തിന് വിലപേശുന്നു.
     പീളകെട്ടി തുറിച്ച കണ്ണുകള്‍......
പൈശാചികമായുറ്റു നോക്കുന്നു.
ചാപിള്ളകള്‍ ചീഞ്ഞഴുകുന്നു,
നാല്ക്കാലികളായിഴയുന്നു ജന്മങ്ങള്‍.....!
     കോച്ചി വലിക്കുന്ന ഞരമ്പുകളാല്‍
വൈകൃത പേക്കോലങ്ങള്‍ ഇളകിയാടുന്നു...
വിസര്‍ജ്ജ്യത്തിനുള്ളില്‍ പുഴുക്കളെപ്പോലെ,
വഴുക്കലില്‍ തെന്നി ഇഴഞ്ഞിടുന്നു.
     പുറംതൊലി വിള്ളലാല്‍ ചാലു കീറി-
വരണ്ടുണങ്ങി ചുളുങ്ങിയ പിണ്ധത്തില്‍
പിരിഞ്ഞു പുളഞ്ഞ വേരുകള്‍ നാലും-
എല്ലിനും തൊലിക്കുമിടയില്‍ ഞെരുങ്ങുന്നു.
     ശവം തീനികളുടെ നിറം മൂവര്‍ണ്ണമോ....?
കാര്‍വര്‍ണ്ണമോ....?പ്രാഥമികമോ...? എന്തുമാവാം....
കിരാതരാണിവര്‍....എന്നുമിപ്പോള്‍.
വേട്ട നായ്ക്കളായ് മാറിടുന്നു.
     ഒരു പിടി കാശിനവര്‍
വിഷക്കാറ്റ് വിതയ്ക്കുന്നു
തണ്ണീര്‍ത്തടങ്ങളിലവര്‍
വിഷമഴ പെയ്യിച്ചു.
     ദാഹ ജലത്തിന് കേഴുന്ന പൈതലിനു
ചുണ്ടിലിറ്റിച്ചതും വിഷച്ചാറു മാത്രം.
അന്നമൂട്ടാനവര്‍ വിഷക്കായ്കള്‍ തന്നു-
വിലയായി പൊന്‍പണം ഏറെ വാങ്ങി.
     ഉദരത്തില്‍ നഞ്ചു കലക്കിക്കൊടുത്ത്-
ഭ്രൂണദ്രവങ്ങളെ ചോര്‍ത്തിക്കളഞ്ഞു.
അമ്മിഞ്ഞപ്പാലിന്‍െറ നീരിലുമിപ്പോള്‍-
ഉഗ്ര വിഷത്തിന്‍െറ നീല വര്‍ണ്ണം.
     വേട്ട നായ്ക്കളുടെ ഓരി കേട്ടില്ലേ....?
ജനീവയിലെ ഘോര വനത്തിനുള്ളില്‍.....
വിഷക്കാറ്റിനുള്ളില്‍ പിടഞ്ഞു വീഴുന്ന-
ഇരകളുടെ രോദനം നീയറിയുന്നുവോ..?
ഇരകളുടെ രോദനം നീയറിയുന്നുവോ....??
നീയറിയുന്നുവോ......  ????......

Comments

  1. good one
    manusha jeevanu endosulfante vilapolumilla

    ReplyDelete
  2. ഒരു പിടി കാശിനവര്‍
    വിഷക്കാറ്റ് വിതയ്ക്കുന്നു
    തണ്ണീര്‍ത്തടങ്ങളിലവര്‍
    വിഷമഴ പെയ്യിച്ചു.
    കൊള്ളാം മാഷേ നന്നായിട്ടുണ്ട്

    ReplyDelete

Post a Comment