കഥയല്ലിതു ജീവിതം....മയില്‍പ്പീലി തുണ്ടില്‍..... പുനര്‍ജ്ജനി കൊള്ളുമൊരു...കുഞ്ഞിക്കിളിയുടെ സ്വപ്നം....
രക്ഷകയുടെ തൂവല്‍സ്പര്‍ശം
(ctrl പിടിച്ച് + ക്ലിക് ചെയ്ത് ആവശ്യത്തിന് വലിപ്പത്തില്‍ ആക്കി വായിക്കുക)
അവളുടെ നിറം കറുപ്പായിരുന്നു.എന്തെങ്കിലും പ്രത്യേകതകള്‍ അവന് ബോദ്ധ്യപ്പെട്ടിരുന്നില്ല. പക്ഷ, ആ വിടര്‍ന്ന കണ്ണുകളില്‍ തീക്ഷ്ണത നിറഞ്ഞിരുന്നു.അതിനു താഴെ ഒരു പാവത്താന്‍ ചുണ്ടും. മെലിഞ്ഞ് കൊലുന്നനെയുള്ള രൂപത്തിന് വശ്യതയുണ്ടായിരുന്നുവോ.....? അവളെ കാണുന്നത് ട്യൂഷന്‍ ക്ലാസ്സില്‍ വച്ചായിരുന്നു.
8 -ലെ പഠനം അവസാനിപ്പിച്ച് സന്യാസ ജീവിതം നയിച്ച ഒരു പൂര്‍വ്വകാലം.രാവും പകലുമായി വായിച്ചു തള്ളിയ പുസ്തകങ്ങള്‍ക്കു കണക്കില്ല. വീട്ടുകാര്‍ ഉറങ്ങാന്‍ പോകുന്നതും, ഉണര്‍ന്നെണീക്കുന്നതും അവന്‍െറ വായന കണ്ടു കൊണ്ടായിരുന്നു. വായിച്ച് മനസ്സ് മടുക്കുന്ന നേരം ഉറങ്ങും. അതിന് നിശ്ചിത സമയമവുമില്ല. അവന്‍ പരീക്ഷയ്ക്കു പഠിക്കുകയാ......ജോലി ഉടനെ കിട്ടും......പരിഹാസശരങ്ങള്‍... ! അവനതൊന്നും വകവെച്ചിരുന്നില്ല. പിന്നെ...പി ന്നെ വീട്ടുകാര്‍ക്ക് സംശയം...ഇവനെന്തെങ്കിലും പറ്റിയോ.....? അപ്പോഴെല്ലാം അവര്‍ വിചാരിക്കുന്നതു പോലെ തന്നെ അവന്‍െറ തലച്ചോറില്‍ അഗ്നിസ്ഫുല്ലിംഗങ്ങള്‍ ചിതറിത്തെറിക്കുകയായിരുന്നു.ചി ന്തകളില്‍ പുത്തന്‍ കാഴ്ചകളുടെ നിറച്ചാര്‍ത്തുകള്‍. അറവിന്‍െറ കാണാപ്പുറങ്ങള്‍ തേടിയുള്ള ഭ്രാന്തമായ വായന. ലൈബ്രറികള്‍ തിന്നു തീര്‍ത്തിട്ടും മതിയാവാതെ ആര്‍ത്തിപ്പണ്ടാരമായി വായനയ്ക്കായി മാത്രം ജീവിച്ച കുറേ വര്‍ഷങ്ങള്‍.
ഇടയ്ക്കെപ്പോഴോ ഒരു കാര്‍ഷികവൃത്തി. അതിവിശാലമായ തെങ്ങന്‍ തോട്ടത്തില്‍ ഇടവിളയായി കപ്പ,വാഴ, പടവളം,ചീര,വെണ്ട,പാവയ് ക്ക,പീച്ചില്‍ തുടങ്ങി സകലമാന കൃഷികളും. ആടും,കോഴിയും,പശുവുമെല്ലാം അമ്മ വക. പകലന്തിയോളം കൃഷിപ്പണി. രാത്രി നീണ്ട വായന.വിളരോഗങ്ങളും, കൃഷിനാശവും മനസ്സ് മടുപ്പിച്ചു. കഠിനാദ്ധ്വാനത്തിന് മതിയായ പ്രതിഫലം കിട്ടാതെ ഉടഞ്ഞു പോയ മാനസികാവസ്ഥ. ഒപ്പം, കോളേജില്‍ പഠിക്കുന്ന സഹോദരങ്ങള്‍ പറയും ദേ...കൃഷിക്കാരന്‍ ക്ഷീണിച്ചു വരുന്നു....ചോറ് കൊടുക്കു....കൂടെയിരുന്നുണ്ണാറി ല്ല. വിയര്‍പ്പു നാറുന്ന മുഷിഞ്ഞ വേഷം ആയിരുന്നു പലപ്പോഴും.കര്‍ഷകന്‍ ഒരുങ്ങിപ്പോകുന്നതു കണ്ടു...എങ്ങോട്ടാണാവോ.....യാത്ര? കര്‍ഷകനും കോളേജ് കുമാരനും ഇടയിലെ വിടവ് ഏറെ വലുതാണെന്ന് മനസ്സ് പേര്‍ത്ത് പേര്‍ത്ത് പറഞ്ഞുകൊണ്ടിരുന്നു. ശരീരത്തേക്കാള്‍ മനസ്സ് വളര്‍ന്ന നാളില്‍ ആ ധാരണകള്‍ തെറ്റായിരുന്നെന്ന് മനസ്സിലായി. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷന്‍െറ മഹത്വം...കര്‍ഷകനില്ലാതെ മനുഷ്യന്‍ നിലനില്‍ക്കില്ലെന്ന ശാശ്വത സത്യം.....ബോദ്ധ്യപ്പെട്ടപ്പോള്‍ സമയം കഴിഞ്ഞു പോയി. പാതയും വഴിപിരിഞ്ഞു.
പൊട്ട ഇംഗ്ലീഷ് പറഞ്ഞ് കര്‍ഷകന്‍െറ മുന്നില്‍ ഷൈന്‍ ചെയ്യുന്ന സഹോദരങ്ങളെക്കൊണ്ട് മാറ്റി പറയിക്കാന്‍ ഒരു മോഹം. വെറുതെ മനസ്സില്‍ കയറിക്കൂടിയ ഒരു സാധാരണ ചിന്തയായിരുന്നില്ലത്. അപമാനിതനാക്കലിന്‍െറ തുടര്‍ച്ചയ്ക്കൊടുവില്‍ മനസ്സില്‍ രൂപപ്പെട്ട് വേരുറച്ച ഒരു ദുര്‍വ്വാശി. ഊണിലുമുറക്കത്തിലും ഒരേ ചിന്തകള്‍ കൊടുംവാശിയുടെ രൂപത്തില്‍ പകര്‍ന്നാടിയപ്പോള്‍....ഡിക്ഷ് ണറിയുടെ താളുകള്‍ കറുമുറെ തിന്നാന്‍ തുടങ്ങി.സുന്ദരങ്ങളായ ഇംഗ്ലീഷ് പദങ്ങള്‍ സംസാരത്തിനിടയില്‍ സ്ഥാനത്തും അസ്ഥാനത്തും തുരുതുരാ വന്നു തുടങ്ങി. അപ്പോഴേയ്ക്കും മറ്റൊരു വിളിപ്പേരും കേട്ടു തുടങ്ങി....ഡിക്ഷ്ണന്‍. ചിന്തകളെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കാറില്ലല്ലോ...അന്നുമി ന്നും. ഒരു ദിവസം പെട്ടന്നു മനസ്സ് പിറുപിറുത്തു. ഈ വായിച്ചു തള്ളിയ സമയം ഏതെങ്കിലും അക്കാഡമിക് പഠനം നടത്തിയിരുന്നെങ്കില്‍ കുറഞ്ഞത് ഒരു മാസ്റ്റര്‍ ബിരുദമെങ്കിലും ലഭ്യമാകുമായിരുന്നു.പിന്നെ താമസിച്ചില്ല, അദ്ധ്യായന വര്‍ഷം ആരംഭിച്ചപ്പോള്‍ പയനിയര്‍ കോളേജില്‍ ചേര്‍ന്നു.ഇതൊരു ട്യൂട്ടോറിയല്‍ കോളേജ് ആണ്. സ്കൂള്‍ ഗോയിംഗ് കുട്ടികളുടെ കൂടെ രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ ട്യൂഷന്‍. മിഡ്റ്റേമായപ്പോള്‍ പ്രിന്‍സിപ്പളായിരുന്ന ആനന്ദന്‍സാര്‍ പറഞ്ഞു. ഇനി സെഷന്‍സ് ക്ലാസ്സിലിരുന്ന് പഠിക്കണം. എന്‍െറ സ്ഥാപനത്തിന് ഒരു ഫസ്റ്റ് ക്ലാസ്സ് കിട്ടുന്നത് കളയിക്കരുത്. തുടര്‍ച്ചയായ നിര്‍ബ്ബന്ധം മൂലം പിന്നീടങ്ങോട്ട് സെഷന്‍സ് ക്ലാസ്സിലായി പഠനം. പിന്നെ കോളേജിലും ഒരു പഠന പരീക്ഷണം. പില്‍ക്കാലത്ത് മാസ്റ്റര്‍ ബിരുദം അടക്കമുള്ളവ നേടിയ അവന്‍െറ സഹോദരങ്ങള്‍ക്ക് ബിരുദധാരിയാകാതെ പോയ ആ കര്‍ഷന്‍െറ റെക്കോര്‍ഡ് തകര്‍ക്കാനായില്ല എന്നത് വിജയകരമായ ഒരു വാശിയുടെ പര്യവസാനമായിരുന്നു.
കാര്യമതല്ല, ആ ക്ലാസ്സ് മുറിയിലാണ് ആ പെണ്ണുണ്ടായിരുന്നത്. എന്നും കാണുന്നതിനിടയിലെന്നോ ഒരു ദിവസം അവള്‍ അവന്‍െറ മനസ്സിലെ ജീവല്‍സ്പര്‍ശമായി തീര്‍ന്നിരിക്കുന്നുവെന്ന് അവന്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ കടന്നു പോയി. പരിശുദ്ധമായ പ്രണയത്തിന്‍െറ നാളുകളില്‍ അവന്‍െറ ജീവിത ക്രമവും ആകെ താളം തെറ്റുകയായിരുന്നു. അസംഖ്യം സിദ്ധികള്‍ അവനില്‍ സന്നിവേശിപ്പിച്ച ശക്തിതന്നെ കര്‍മ്മദോഷത്തിന്‍െറ കരിംവിത്തുകളും ആവോളം അവനില്‍ വിതച്ചു. പക്വമല്ലാത്ത നിഗമനങ്ങളും, തീരുമാനങ്ങളും കൊണ്ട് അവനതെല്ലാം കൊയ്തെടുക്കുകയും ചെയ്തു. അവന്‍െറ കടും വെട്ടുകള്‍ സമൂഹത്തില്‍ ഏറെ നാള്‍ സംഹാര താണ്ധവമാടി.
എന്നത്തേയും പോലെ പെട്ടന്നു വന്ന അവന്‍െറ മനസ്സിലെ വികലചിന്തയില്‍ നിന്നും ഉയര്‍ന്നു പൊന്തിയ അഗ്നിനാളങ്ങളില്‍ ഒരിക്കല്‍ അവളേക്കുറിച്ചുള്ള ചിന്തകളും കരിഞ്ഞു വീണു. പക്ഷേ, പരിശുദ്ധിക്കൊരു പോറലു പോലുമേല്‍ക്കാതെ അവള്‍ പറന്നു പോയി. പിന്നെ വല്ലപ്പോഴും ഹൃദയത്തിലെ നീറുന്ന ഓര്‍മ്മയായി അവള്‍ കടന്നു വന്നു. അപ്പോഴൊക്കെ മനസ്സ് പറയും....നീയൊരു പാഴ് ജന്മം.....കാലങ്ങള്‍ ഏറെ കടന്നു പോയി. ഒന്നും രണ്ടുമല്ല....ഒരു കാല്‍ നൂറ്റാണ്ട്. ഒരു ദിവസം ദേവതയുടെ തേജസ്സോടെ അവള്‍ അവന്‍െറ മുന്നില്‍ വന്നു നിന്നു. അപ്പോള്‍ അവളുടെ നിറം വെളുപ്പായിരുന്നു. മനസ്സിനേക്കാള്‍ ശരീരം വലുതുമായിരുന്നു. അവളുടെ തീക്ഷ്ണമായ കണ്ണുകളില്‍ കാരുണ്യം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവനവളുടെ തേജോമയമായ രൂപത്തിനു മുന്നില്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി നിന്നു. അവള്‍ മോതിരവിരലു കൊണ്ട് അവന്‍െറ നിറുകയില്‍ തൊട്ടു. ആസമയമത്രയും അവന്‍െറ ചുണ്ടുകള്‍ വിറകൊള്ളുകയും, ഹൃദയമിടിപ്പിന്‍െറ വേഗം വര്‍ദ്ധിക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ണല്‍ പശ്ചാത്താപത്തിന്‍െറ തെളിനീര്‍ നിറഞ്ഞത് അവനറിഞ്ഞിരുന്നില്ല. അപ്പോള്‍ അവന്‍ ശ്വാസമെടുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.
Comments
Post a Comment