പ്രിയ സുഹൃത്തേ.......,
ഞാനും ഒരു ബ്ലോഗ് ആരംഭിച്ചു. CYRILS.ART.COM എന്നാണ് പേര്
എന്‍െറ പെയിന്‍റിംഗ്സ്, ആയോധന കല, കവിതകള്‍, കഥകള്‍, ആലാപനങ്ങള്‍
ലേഖനങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാം ഇതില്‍ കാണും.
സര്‍വ്വോപരി എന്‍െറ ജീവിതത്തിന്‍െറ കാഴ്ചപ്പുറങ്ങള്‍, കാണാപ്പുറങ്ങള്‍
എല്ലാ തനിമയോടു കൂടി സത്യസന്ധമായി ഈ ബ്ലോഗിലൂടെ
നിങ്ങള്‍ക്കു മനസ്സിലാക്കാം.
നിങ്ങളുടെ സൗഹൃദങ്ങളും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും,
വിമര്‍ശനങ്ങളും എനിക്കു തരുവാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി
അപേക്ഷിക്കുന്നു........
എന്‍െറ ശിഷ്ട ജീവിതം നിങ്ങളിലൂടെ എനിക്കു രൂപപ്പെടുത്തണം.
തുണയായി കൂടെ നില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ......?
മരണത്തെ പുല്‍കാന്‍ കാത്തിരുന്ന എന്നില്‍ സ്നേഹത്തിന്‍െറ
കൈത്തിരി കത്തിച്ച എന്‍െറ ഒരേ ഒരു കൂട്ടുകാരിക്കായി
ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു........
ഹൃദയപൂര്‍വ്വം,
നിങ്ങളുടെ കൂട്ടുകാരന്‍,
സിറിള്‍ ഡൊമിനിക്,
കുരിശിങ്കല്‍, പാതിരപ്പള്ളി പി.ഒ,
ആലപ്പുഴ. 688 521.
ഫോണ്‍ - 9847718563.
ഓര്‍മ്മച്ചെപ്പ് ((ഗാനം))
അറിയാതെ അന്നു ഞാന്‍പ്രണയിച്ചു പോയി
ശാരികപ്പൂവേ നിന്നെ.....
ഏതോ പുലര്‍കാല രശ്മിതന്‍ ഉള്ളിലെ
വര്‍ണ്ണത്തില്‍ അന്നു ഞാന്‍ കണ്ടപ്പോള്‍
അനുരാഗ വിവശനായ് തീര്‍ന്നു...ഞാനൊരു
പ്രേം പുജാരിയായ് മാറി....(അറിയാതെ)
നീള്‍ മിഴി വിടര്‍ത്തുന്ന രാഗവതി നിന്നെ
സ്നേഹിച്ചിരുന്നു ഞാന്‍ ഒരു നാളില്‍
കാതരയാം നിന്‍ പുഞ്ചിരി പാലാഴി
നീന്തി തുടിക്കാതെ ഞാന്‍ മടങ്ങി.
കനവുകള്‍ തേടി യാത്രയായി....(അറിയാതെ)
മൗനത്തിന്‍ വാല്മീക മോഹ ഭംഗത്തിന്‍െറ
ഉള്ളിലൊളിച്ചു ഞാന്‍ നിന്നപ്പോള്‍
അന്തരാളത്തിന്‍െറ നീര്‍ച്ചുഴിച്ചാലിലും
കേട്ടു നിന്‍ ആര്‍ദ്ദമാം രാഗഭാവം....(അറിയാതെ)
നിര്‍ത്ധരി തേടി അലയുന്ന പഥികന്‍െറ
ഉണ്മയാം പൊരുള്‍ മാത്രമല്ലേ സഖി നീ...
എന്‍ പ്രാണ നിശ്വാസ തന്മാത്രയായി നീ
ധമനിയിലുണരുന്ന പ്രണവമായി....(അറിയാതെ)
Comments
Post a Comment