പവര്‍കട്ട്



രിവളിന്നെന്തിനിവള്‍-
പുരമുറിയിലെത്തി....?
ആരുടെ ഗമനമതടയ്ക്കുവാനായ്.....?
അവളുടെ മുഖപടമിരുണ്ടതെന്തേ...?
അതിലുമിരുണ്ടതിരുട്ടുതന്നെ.
ഇരുട്ടിലിട്ടോട്ടയടച്ചതാര്...?
ഇരുട്ടിന്‍െറയുള്ളിലെ കറുത്ത പൊട്ട്.
കറുപ്പിന്‍െറയുള്ളിന്‍റുടയനാര്?
തടവറയിലുയിരിട്ട മോഹഭംഗം.
കാരാഗൃഹത്തിലിരുട്ടിന്‍െറ ചേട്ടന്‍
കാട്ടു പൊന്തയ്ക്കകക്കൂരിരുട്ട്.
ഇരുട്ടിന്‍െറ അപ്പന്‍െറ മുത്തപ്പനാര്...?
കറുത്ത പക്ഷത്തിലെ കറുത്തവാവ്.
കര്‍ക്കിടകക്കൂരിരുട്ടിനുള്ളില്‍
തിരുടരുടെ മൊട്ടത്തല തിളങ്ങും.
ആരിവളെന്തിനിവളിരുട്ടിലെത്തി...?
അടുപ്പിലെത്തീയും കെടുത്തുവാനോ?
ആരവിടെ പെട്ടിയില്‍ത്തട്ടി വീണു..?
അപ്പന്‍െറ അപ്പാപ്പന്‍ കിട്ടു തന്നെ.
കിട്ടപ്പന്‍ വീണപ്പം പൊട്ടിത്തെറിച്ചു
ആരിവിടെ കറണ്ടിന്‍െറ മന്ത്രിയാര്?
ഇരുട്ടടി വീരന്‍െറ കൂട്ടാളിയോ...?
അതോ, പാട്ടവിളക്കിന്‍െറ ചങ്ങാതിയോ?.
മുട്ടിനുമുട്ടിനു കറണ്ടു കട്ടിങ്ങനെ
പുരമുറിക്കുള്ളില്‍ കടന്നു വന്നാല്‍.....
ആണാണോ പെണ്ണാണോ...കാടാണോ വീടാണോ...
വല്ലപിടീം കിട്ടിയോ പൊട്ടക്കണ്ണാ....?
ഇലക്ട്രിക് ബില്ല് തീര്‍ത്തടച്ചാലും
കറണ്ടിന്‍െറ അടിക്കൊരു കുറവുമില്ല
മുട്ടിയുംതട്ടിയും പുരമുറിക്കുള്ളിലെ
പവര്‍കട്ട് വിളയാട്ടം കൂട്ടിനെന്നും.
എല്ലിലും(L) യുവിലും(U) ഡി(D)യുള്ളപോലെ
എഫിന്‍െറ(F) കൂട്ടും പവര്‍കട്ടു തന്നെ.
ഇരുട്ടിലെ ഘടികാര അടിയുടെ ശബ്ദം
ഘടകട ധരികിടട ധിം തരികിടതോം...... 

Comments

  1. ഇരുട്ടിന്‍െറ അപ്പന്‍െറ മുത്തപ്പനാര്...?
    കറുത്ത പക്ഷത്തിലെ കറുത്തവാവ്.
    കൊള്ളാം. കവിത

    ReplyDelete

Post a Comment