അനന്യതയാൽ യാന്ത്രികമാകാൻ വിധിക്കപ്പെട്ടവരുടെ ലോകത്തെപ്പോലും തിരിച്ചറിയാനാകാത്തവർക്കായി.....
തിരക്കുകൾ, വന്യമായ പ്രയാണങ്ങൾ..
ഘടികാര മുനകൾക്കും വേഗം
നില്ക്കുക ഏറെ ദുഷ്ക്കരം
ഫോൺ ചെയ്യുമ്പോൾ.....? ഇല്ല,
കാലുകൾ ചലിച്ചു കൊണ്ടിരിക്കുന്നു.
കൈകൾ ക്രീയകൾ കാട്ടുന്നു.
വാഹനത്തിന്‍െറ വേഗവും.....?
ഇല്ല...കുറയ്ക്കാനാവില്ല......
ചിലപ്പോൾ ചില്ലിട്ടിരിക്കാം....
ഭിത്തിയിൽ......പൂമാലയുമായി.... ..!
ശ്രാദ്ധം, വിവാഹം, ജന്മദിനം
ഊണ് തീരും മുമ്പെത്തണം.
രോഗ വിവരണം കേൾക്കാനേ വയ്യ....
ആശ്വാസ വചനം പിന്നെയാവാം.
വഴിയോരത്ത് കളിക്കൂട്ടുകാരൻ
വേണ്ട ചിരിക്കേണ്ട.....സമയമില്ല.
വീട്ടിലിന്ന് മാറാല നീക്കണോ.....?
വസ്ത്രം കഴുകണോ....?
അതോ കുളിമുറിയോ....?
വേണ്ട എല്ലാം....നാളെയാക്കാം.
നാളത്തെ ജോലികൾ മറ്റന്നാളിലേയ്ക്ക്...?
എന്തായാലുമിന്ന് ഷോപ്പിംഗ് തന്നെ.
മാനസ മൈനേ......വരൂ....
നദിയിലെ ഗാനശീലുൾ.....
അയ്യോ....എന്തോ മറന്നല്ലോ...?
അതെ..പലചരക്കിന്‍െറ ലിസ്റ്റ്.
റോഡരുകിലെ വൃക്ഷത്തലപ്പൊന്നിൽ
തൂക്കണാം കുരുവി ഒന്നു ചിലച്ചു.
പാളിയൊരു നോട്ടം...മുന്നിൽ,
ബ്രേക്കിടുന്നൊരൊച്ചപിന്നെ,
തെറിവിളികളകന്നു പോയി.
പുഴ കടന്നക്കരെയെത്തി
നാലുമണി പൂക്കൾ വിരിഞ്ഞിരിക്കുന്നു.
പാലു വാങ്ങിയിട്ടില്ലല്ലോ...?
മോൻ പനിച്ചു കിടപ്പാണ്.
ഗോമതി ഫാമിൽ പാല് തീർന്നിട്ടുണ്ടാകും
ഇന്നും ശരണം കവർപ്പാലു തന്നെ.
മില്ലിലെ യന്ത്രങ്ങളുടെ മുരൾച്ച....
ഹൃദയമിടിപ്പായും നിശ്വാസമായും.
കിതപ്പാറ്റാൻ സമയമില്ല...
ഇനിയുമെത്രയോ കാര്യങ്ങൾ...?
യന്ത്രത്തിനെന്തേ...? ഇന്നിത്ര ശബ്ദം???
ആവോ....എന്തെങ്കിലുമാവട്ടെ..... .!
Comments
Post a Comment