മന സുഖ സാര........



എന്റെ കവിതകളിൽ കൂടുതലും നേർജീവിതത്തിൽ നിന്നും മെല്ലെ വേദനിപ്പിക്കാതെ അടർത്തിയെടുത്തതാണ്. അതിന്റേതായ പല കുറവുകളും അതുകൊണ്ടു തന്നെ ഇതിൽ പ്രകടവുമായിരിക്കും. എന്നാലും എനിക്കിങ്ങനയേ എഴുതാനാവു.....ക്ഷമിക്കുമല്ലോ.....?




പാട്ടൊന്നും കേട്ടീലല്ലോ....?
ചിലമ്പിന്റെ  നാദം പോലും.
കരിവള കിലുകിലുക്കം 
മാത്രമെൻ മനസ്സിന്നുള്ളിൽ.
നറുതേൻ മൊഴികളെല്ലാം...
പാട്ടിന്റെ  പാലാഴിയായി.
ചാമരം വീശിയപ്പോൾ...
ആലിലക്കണ്ണനായ് ഞാൻ....!
ചിരിമണി നാദമായി
തുള്ളിക്കളിച്ചപ്പോൾ
പൊന്നൂഞ്ഞാൽ പടിയിൽ ഞാൻ
ചാഞ്ചക്കമാടീടും.
ഈറൻ മുടിത്തുമ്പിൽ 
തുളസീ ദളങ്ങളേകാൻ
മണിക്കുട്ടനായ് മാറി....
ബ്രഹ്മപദം തേടും.
നിൻ നീല മിഴിയിണയിൽ
കർപ്പൂര ദീപമായ് ഞാൻ
പൊൻപ്രഭയൊളിയായി
ജ്വലിച്ചു നിൽക്കാം.....
മാമഴത്തളിർ പോലെ
മഞ്ഞണിക്കുളിരായി
മകര നിലാവത്ത്
പൂമെത്തയായിടാം....
മാനത്തെ തുടിയിളക്കം
ജ്വാലാമുഖിയായാൽ
നീരോള പരപ്പിലും
ഗാനാമൃതം പൊഴിക്കും.
നിലാമലരിതളായി.......
തളിർമഴ പെയ്തിറങ്ങും-
സ്വർഗ്ഗ സായൂജ്യമായ് 
ഞാൻ വീണുറങ്ങീടും.

Comments