മുകില്‍ ഗീതം
ഭാവഗീതങ്ങള്‍ക്കു ചാരുതയേകുന്ന
മുത്തേ...പൂ...വണി മുത്തേ.....
നിന്നിലെന്‍ ആത്മാവു ചാ...മരം വീശുന്ന
പൂഞ്ചോലത്തീരത്ത് ഞാന്‍ വരട്ടേ...(2)
സാഗര ഗീതങ്ങളായെന്‍ മനസ്സിന്‍റെ
ഓരങ്ങളില്‍ നീ തിരയാകുമോ....?
രാക്കിളിപ്പാട്ടിന്‍റെ ഈ...ണങ്ങളായി നീ...
ഈറന്‍ മുളം തണ്ടില്‍ ചേക്കേറുമോ....?
മധുരമാം ഓര്‍മ്മകള്‍ ഹൃദയത്തിലീണമായ്..(2)
കുളിര്‍മഴയായി നീ.... പെയ്തിറങ്ങു...
മുകിലേ...നീലമുകിലേ...നീ...
പുതുമഴയായെന്നില്‍ നിറഞ്ഞൊഴുകൂ...
അറിയാതനുരാഗ പൊന്‍കിനാവായ്...
ഹൃദയമന്ദാരത്തിന്‍ പൂവനിയില്‍
ഓരോ ദിനവും നിനവായ് മാറ്റുന്ന
വര്‍ണ്ണമഴ ജാലത്തിന്‍ പൂമാനമായ്...
പ്രണയ സാഫല്യമായ് പുലരിത്തൂമഞ്ഞിലെ
നെയ്യാമ്പല്‍ പൂവേ നീ...കാത്തിരിക്കു....(2)
മുകിലേ.... വര്‍ണ്ണ മുകിലേ...നീ...
സാന്ത്വന രാഗമായ് വന്നണയൂ....(ഭാവഗീത...)
(2008ല്‍ രചിച്ചത്)
ഒരു ദിവസം ഫോണ്‍ചെയ്തപ്പോള്‍ കൂട്ടുകാരിയോട് ഞാന്‍ വെറുതെ തമാശ പറഞ്ഞതാണ് ഒരു വരി കവിത. സംസാരം കഴിഞ്ഞ് ഞാന്‍ കിടക്കുവാന്‍ ആരംഭിച്ചപ്പോള്‍ പെട്ടെന്ന് 4 വരികള്‍ മനസ്സിലേയ്ക്കു വന്നു. ഉടനെ തിരിച്ചു വിളിച്ച് പാടിക്കേള്‍പ്പിച്ചു. അത് പിറ്റേന്ന് ഓര്‍ത്തപ്പോള്‍ വരികള്‍ ചുമ്മാ അങ്ങ് വന്നു. ഉടനെ എഴുതിയതാണ് ഈ കവിത. ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍റെ ആലപ്പുഴ കുട്ടനാട് മേഖലാ കമ്മിറ്റി മെമ്പറായിരിക്കെ മൂന്നാര്‍-ചിന്നാര്‍- ടൂറിനിടയ്ക്ക് എല്ലാവരുടേയും നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ ഇത് ആലപിച്ചിരുന്നു.
ReplyDelete