അനാഥവിലാപം

ഭാരമാകില്ല ഞാനൊരിക്കലും
ഭൂമിതൻ മാറിടത്തിലട്ട-
പോലെ കടിച്ചു തൂങ്ങിയും
വെറുപ്പിൻറെ കണ്ണേർ ശരങ്ങളേറ്റും.
വിറയാർന്ന കൈകളും,
ചുളിവുറ്റ മേനിയും
ശയ്യയിൽ വെറുമൊരു
സ്പന്ദനം മാത്രമായ്.
പടുതിരി കത്തും വിളക്കിനെ ഇഷ്ടം-
കൂടാൻ കഴിയുന്നതെത്ര പേർക്ക്?
വിധി കാത്തു കിടക്കുവാനാകില്ലെനിക്ക്
പോകും ഞാൻ സ്വയമൊരു ജ്വാലയായി.
വേണ്ട സഹതാപം.....
മാറത്തടിച്ച നിലവിളികൾ.....
വൃക്കയും,കണ്ണും,കരളും പകുത്ത്
ദാനമായ് നൽകാനനുമതി നൽകു.
ഞാനൊരനാഥൻ....
വന്നതും ഏകനായ്....
പോണതും അത്രമേൽ-
അനാഥനായ്ത്തന്നെ.

Comments