Paintings




Comments

  1. ഓരോ സമയത്തും വ്യത്യസ്ത രചനാ ശൈലികളും, പ്രയോഗങ്ങളും, കാഴ്ചപ്പാടുകളുമാണ് ഞാന്‍ ഇക്കാലമത്രയും അനുവര്‍ത്തിച്ചു പോരുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി എത്തി നില്‍ക്കുവാന്‍ എന്‍റെ മനസ്സ് തയ്യാറാകുന്നില്ല. കാഴ്ചകളുടെ മാറ്റിമറിക്കല്‍ സദാ മനസ്സിനെ അലട്ടുന്നതു കൊണ്ടാണിത്. പുതുമ തേടിയുള്ള യാത്രയാണെപ്പോഴും. മിക്കവാറും എല്ലാ പെയിന്‍റിംഗുകളും നല്ല ഒരു പെയിന്‍റിംഗ് ചെയ്യുവാനുള്ള ടെസ്റ്റ് ആയിട്ടാണ് ഞാന്‍ ചെയ്യാറ്. പക്ഷേ, പിന്നെ ചെയ്യുന്നതും മറ്റൊരു പരീക്ഷണമായിരിക്കും. ഐഡിയാ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു. ഒന്നിലും തൃപ്തിവരാത്ത മനസ്സ്. ഈ പെയിന്‍റിംഗ് ചെയ്യുന്ന കാലത്ത് സര്‍റിയലിസവും ക്യൂബിസവും മിക്സ് ചെയ്തു കൊണ്ടുള്ള രചനാ ശൈലിയാണ് ഇഷ്ടപ്പെട്ടിരുന്നത്. 2015 ആകുമ്പോഴാകട്ടെ അബ്സ്ട്രാക്റ്റ്ഉം സെമി റിയലിസവും മിക്സു ചെയ്യുന്നിടത്തേയ്ക്ക് എത്തിനില്‍ക്കുന്നു. എവിടെ എന്ന് ഉറയ്ക്കുമെന്ന് യാതൊരു പിടിയുമില്ല.

    ReplyDelete

Post a Comment