Street Painting






Comments

  1. 2002നു ശേഷം എണ്ണിയാലൊടുങ്ങാത്ത അത്രയും പരിപാടികള്‍ പൊതു ഇടങ്ങളില്‍ ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പിലെ കാലാകാരന്മാര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ മാത്രമല്ല സമീപ ജില്ലകളിലും പരിപാടികളുമായി ബന്ധപ്പെട്ട് സംഘാടകര്‍ വിളിക്കുകയും ഹാര്‍മണിയുടെ ആര്‍ട്ടിസ്റ്റുകള്‍ അവിടെ ചെന്ന് വരയ്ക്കുകയും ചെയ്യാറുണ്ട്. അത്തരം സ്ട്രീറ്റ് രചനകളില്‍ ഞാന്‍ ചെയ്ത ചിലതുമാത്രമാണ് കൈവശം ഉള്ളത്. അവയാണ് പല ഘട്ടങ്ങളിലായി പോസ്റ്റു ചെയ്തിരിക്കുന്നത്. ഹാര്‍മണിയില്‍ സജീവമായ 66 ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കിലും പരസ്യമായി ചിത്രങ്ങള്‍ വരയ്ക്കുവാന്‍ മുപ്പതില്‍ താഴെ ചിത്രകാരന്മാരേ വരാറുള്ളു. അങ്ങനെ സ്ഥിരമായി വരുന്ന ചിത്രകാരന്മാരുടെ രചനകളും അല്ലാത്തവരുടെ രചനകളും പരസ്യ ഇടങ്ങളില്‍ അപൂര്‍വ്വം ചിലപ്പോഴൊക്കെ ഒരുമിക്കാറുണ്ട്. പലരും പ്രകൃതി ദൃശ്യത്തിന്‍റെ ചില ഘടകങ്ങള്‍ വരച്ച് പിന്‍വാങ്ങുകയാണ് പതിവ്. ഒരു ക്യാന്‍വാസില്‍ വീട്ടിലിരുന്ന് വരയ്ക്കുന്നതും കൂട്ടമായി നിന്നു കൊണ്ട് പരസ്യരചനയില്‍ ഏര്‍പ്പെടുന്നതും രണ്ട് തരം മാനസികാവസ്ഥയാണ് ഉളവാക്കുന്നത്. പലര്‍ക്കും അതില്‍ അത്ര താല്പര്യം ഇല്ല. തങ്ങളുടെ ചെങ്കോലും കിരീടവും നഷ്ടപ്പെടുമോ എന്ന ഒരു പേടി അവരെ ഭരിക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്. ഇവിടെയാണ് പളനിസാറിന്‍റെ പ്രസക്തി. തന്‍റെ ശിഷ്യന്മാര്‍ ഏറെ മികച്ച രചനകള്‍ നടത്തുന്ന ഇടങ്ങളില്‍ പോലും ഒരു കോംപ്ലക്സും കൂടാതെ സാര്‍ കൂടെ നിന്ന് രചനകള്‍ നടത്താറുണ്ട്. അതൊക്കെയാണ് എന്നെപ്പോലുള്ളവരുടെ പ്രചോദനം. നമ്മളേക്കാള്‍ മകച്ചവരാണ് മറ്റുള്ളവര്‍ എന്ന ബോധം എനിക്ക് അതുകൊണ്ട് എപ്പോഴുമുണ്ട് എന്നതു മാത്രമല്ല അതാണ് ശരിയും.

    ReplyDelete
  2. ഇതില്‍ ആദ്യത്തേത് ആര്യാട് കൈതത്തില്‍ ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നടന്ന രചനയാണ്. പളനി സാര്‍,എം.ഹുസൈന്‍,രഘുനാഥ് വി.ആര്‍.,ജാക്സണ്‍ ഓമനപ്പുഴ,ബുജു വിജയന്‍ തുടങ്ങിയവരും പിന്നെ ഞാനും പങ്കെടുത്തതായി ഓര്‍ക്കുന്നു. 2001 ആണെന്നാണ് ഓര്‍മ്മ. രണ്ടാമത്തെ ചിത്രം അന്ധകാരനഴിയില്‍ അരൂര്‍ എംഎല്‍എയുടെ അന്ധകാരനഴി നവീകരണത്തോടനുബന്ധിച്ച് നടത്തിയ രചനയാണ്. രാജേഷ് പാട്ടുകളം, രഘുനാഥ് വി.ആര്‍,ജാക്സണ്‍ ഓമനപ്പുഴ,രാധാമോഹനപ്രഭു,രാകേഷ് അന്‍സേര,ഉദയന്‍ വാടയ്ക്കല്‍ കൂടെ ഞാനും പങ്കെടുത്തു. മൂന്നാമതായി കാണുന്ന ചിത്രം മുഹമ്മ പഞ്ചായത്തിന്‍റെ ആരോഗ്യകേരളം പരിപാടിയുടെ ഭാഗമായി നടന്ന രചനയിലെ ചിത്രമാണ്. കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഉത്ഘാടനം നിര്‍വ്വഹിക്കുകയും രഘുനാഥ് വി.ആര്‍,ജാക്സണ്‍ ഓമനപ്പുഴ,രാധാമോഹനപ്രഭു,രാകേഷ് അന്‍സേര,തോമസ് കുര്യന്‍,അനില്‍ ആലപ്പുഴ,അജയന്‍ വി കാട്ടുങ്കല്‍, പിന്നെ ഞാനും ഏതാനും കുട്ടികളും അവിടെ രചനകള്‍ നടത്തുകയും ചെയ്തു. അവസാനം കൊടുത്തിരിക്കുന്ന ചിത്രം ജല അതോറിറ്റി ജീവനക്കാരുടെ പരിപാടിയുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയതയ്ക്കെതിരെ ആലപ്പുഴ ബോട്ട് ജട്ടിയില്‍ വച്ച് നടന്ന രചന. പി.ജി.ഗോപകുമാര്‍സാര്‍, ജയന്‍ ആര്‍ട്സ്, മുരളി വര്‍ണ്ണിമ, ജാകസണ്‍ ഓമനപ്പുഴ,അനില്‍ ആലപ്പുഴ,എം.ഹുസൈന്‍,ജസ്ററിന്‍ തുമ്പോളി,ഷിബു ആലപ്പുഴ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

    ReplyDelete

Post a Comment