ദില്ലി കലാപം

 ബാബറി മസ്ജിദ് പൊളിക്കാൻ മുന്നൊരുക്കം നടത്തിയ രഥയാത്ര തടഞ്ഞതുമൂലം VP സിംഗിനു മന്ത്രിസഭ ബലി കൊടുക്കേണ്ടി വന്നു. പൊളിക്കാൻ മൗനസമ്മതം നൽകിയ നരസിംഹറാവുവിന് 5 വർഷം പൂർത്തീകരിക്കാൻ കഴിഞ്ഞു. ഗുജറാത്തിൽ വർഗ്ഗീയ ലഹള ഫലപ്രദമായി നടപ്പിലാക്കിയതു മൂലം BJP ക്ക് തുടർ ഭരണം കിട്ടി. കേന്ദ്രത്തിലും തുടർ ഭരണം നടത്തുന്നു. ഇതിന്റെ ടെക്നിക്കൽ സൈഡും സമൂഹ മനശ്ശാസ്ത്രവും മനസ്സിലാക്കിയ മമത പ്രാദേശിക കലാപം അഴിച്ചുവിട്ട് 33 വർഷഭരണം അട്ടിമറിച്ച് അധികാരത്തിൽ വരുകയും തുടർ ഭരണം നടത്തുകയും ചെയ്യുന്നു.


മറ്റൊരു ഗുണവശം കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റുകളും അടുത്തൊന്നും രക്ഷകരാകാൻ കഴിയാത്ത വിധം തകരുകയും ചെയ്തു


ഇപ്പോൾ AAP തുടർ ഭരണത്തിൽ വന്നു. ഇൻഡ്യയിൽ വ്യാപിക്കാൻ ചില സാഹചര്യമൊരുങ്ങി .


BJP അതേ വിജയ പരിപാടി ദില്ലിയിൽ ആരംഭിച്ചു കഴിഞ്ഞു. അടുത്തത് കേരളമാണ്.   


ഇനി ഒരു വഴിമാത്രമേയുള്ളു. ജനാധിപത്യ പാർട്ടികളും ഇടതുപക്ഷവും പൊതുനയം ഇട്ട് യോജിച്ച മുന്നേറ്റം. വൈകിയാൽ കേരളത്തിൽ നിന്നും BJP യിലേയ്ക്ക് ഒഴുക്ക് തുടങ്ങും. അതിൽ കൂടുതലും കോൺഗ്രസ്സിൽ നിന്നും ആയിരിക്കും. മുരട്ടു നയത്തിൽ നിൽക്കാൻ തന്നെ തീരുമാനിച്ചാൽ ബംഗാളിക്കു കേരളത്തിൽ വന്ന് ജീവിക്കാം എന്ന പോലെ മലയാളിക്ക് ചോയിസ് ഏത്? എന്ന് അവർക്ക് നല്ല തിരിച്ചറിവുണ്ട്. എല്ലാക്കാലത്തും കിട്ടിയതെല്ലാം കൂട്ടിപ്പിടിച്ച് അവൻ നീട്ടി ഒരു വിളി തരും ഉളുപ്പ് ലവലേശം ഇല്ലാതെ 10 സെന്റ് പ്രക്ഷോഭം കഴിഞ്ഞ് കൂട്ടത്തോടെ വിളിച്ചപോലെ "സഖാക്കളേ... സലാം ". അതിനു ശേഷം തൊട്ടുപുറകെ വന്ന എന്നെപ്പോലുള്ളവർക്ക് പ്രവർത്തിക്കാൻ ഇടം ഉണ്ടാക്കി എടുത്തപ്പോൾ കേസ് കുറെ പല തരം പേറേണ്ടി വന്നു. ഇനി ഒരങ്കത്തിന് ബാല്യമൊന്നും എനിക്കില്ല എന്നുകൂടി പറഞ്ഞുകൊള്ളുന്നു. ബുദ്ധിയും ശക്തിയും കൊണ്ട് കളിക്കു.


CPI(M) FB പുലികൾ ഇത് കേരളമാണെന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത് നേതാക്കൾ മുഖവിലക്കെടുക്കേണ്ട. അടി തുടങ്ങിയാൽ പണ്ടത്തേപ്പോലെ ജനം കാണില്ല. പാർട്ടി മെമ്പർ മാർക്ക് നഷ്ടപ്പെടുവാൻ കുറച്ച് ഉണ്ട്. മാത്രമല്ല ത്യാഗം ചെയ്യാൻ അത്ര ഡെഡിക്കേഷനുമില്ല. കുറേപ്പേർ നേതാക്കളടക്കം മുറുകണ്ടം ചാടുകയും ചെയ്യും. അന്നും ബലിയാടാകാൻ കുറച്ച് സഖാക്കൾ ഉണ്ടാകും. ഒറ്റനേതാക്കളും കാണില്ല. എല്ലാവരും പാർട്ടിയെ നയിക്കാൻ ഒളിവിൽ പോകും. ഇല്ലങ്കിൽ പാർട്ടി അന്യം നിന്നു പോകുമായിരുന്നു എന്ന് പിന്നീട് വിശദീകരിക്കും. ചങ്കുറപ്പ് കാട്ടാൻ പോർമുഖത്ത് നിൽക്കുന്ന അപൂർവ്വം നേതാക്കളെ ചതിവിൽപ്പെടുത്തി നേതൃത്വം കൈയ്യടക്കാനും ആൾക്കാരുള്ള ഗ്രൂപ്പ് കളി ഇന്ന് സജീവവുമാണ്. 


ത്രിപുര ഫണ്ട്, ബംഗാൾഫണ്ട് എന്നിവ പിരിക്കാൻ കേരളം ഉണ്ടായിരുന്നു. ഇനി നമുക്ക് പിരിക്കാൻ കയർ മാത്രമേ കേരളത്തിലുള്ളു എന്ന് തിരിച്ചറിയണം.


ഇതിവിടെ കിടക്കട്ടെ. നാളെ ശരിയാകുമ്പോൾ ബാക്കി പറയാം.

Comments