മാവോയിസ്റ്റുകളെ പിന്തുണച്ച് ലൈക്കും, കമന്റും, പോസ്റ്റും ഇടുന്നത് നിർത്തി അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്
" ഞാൻ മാവോയിസ്റ്റാണ് "
.................................................
എന്ന് FB യിൽ എഴുതി വീരത്വം കാട്ടണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്റ്റണ്ട് -ഹൊറർ -സിനിമാ കണ്ട് ത്രില്ലടിക്കുന്ന മാനസികാവസ്ഥ മാത്രമാണ് നിങ്ങൾ പ്രകടിപ്പിക്കുന്നത്. അല്പമെങ്കിലും നീതിബോധമുണ്ടെങ്കിൽ സമൂഹത്തിലെ തിന്മകൾക്കെതിരെ തെരുവിൽ ഇറങ്ങണമെന്നും വീടുകൾ കയറി ബോധവൽക്കരണം നടത്തണമെന്നും അപേക്ഷിക്കുന്നു. നിങ്ങൾ പറയുന്നത് നിങ്ങൾക്കു ചെയ്യാൻ കഴിയാത്ത സ്വപ്ന ചിന്തകൾ സിനിമയിൽ നായകൻ ചെയ്യുമ്പോൾ കൈ അടിച്ച് സായൂജ്യമടയുന്ന സാദാ പ്രേക്ഷകന്റെ നിലവാരത്തിലാണ്.
നിങ്ങളൊക്കെ നീതിമാന്മാരും പ്രതികരണശേഷി (FB യിലല്ല, അത് ഏത് പന്ന ഭീരുവിനും കഴിയും) ആൾക്കൂട്ടത്തിൽ ഇറങ്ങി നിന്ന് ചെയ്തിരുന്നുവെങ്കിൽ നാട് ഇത്ര അധാർമ്മികതയുടെ പിടിയിൽ പെടില്ലായിരുന്നു.
ഞാനിതെഴുതാൻ യോഗ്യനാണ്. തീവ്രപോരാട്ടങ്ങളുടെ ഭാഗമായി പതിറ്റാണ്ടുകൾ കഷ്ടതകൾ നേരിട്ട ചരിത്രം എനിക്കുണ്ട്. സമൂഹം നന്നാവില്ലെന്ന് ഉത്തമ ബോദ്ധ്യം വന്നതിനാലാണ് ഞാനിന്ന് കലയിലും അദ്ധ്യാപനത്തിലും അത്യാവശ്യം സാംസ്ക്കാരിക പ്രവർത്തനത്തിലുമായി ഒതുങ്ങിയത്. എന്റെ സ്ക്കൂൾ അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത് അങ്ങേയറ്റം അധാർമ്മികത നിറഞ്ഞ ഒരു വിദ്യാർത്ഥി സമൂഹമാണ് വളർന്നു വരുന്നതെന്നാണ്.
എന്റെ നാട്ടിലും നിരവധികോടതികളിലും എന്റെ ഇടത് വിപ്ലവപാതയുടെ രേഖകൾ ധാരാളമുണ്ട്. അതു കൊണ്ട് മനുഷ്യാവകാശ ലംഘനങ്ങൾ റോഡിലും, വീട്ടിലും, ബസ്സിലും, ട്രയിനിലും ,ജോലി സ്ഥലത്തും സമൂഹത്തിലെ 90 % പേരും എല്ലാ ദിവസവും നടത്തുന്നത് ഞാൻ നിരന്തരം നിരീക്ഷിക്കുന്ന ആളാണ്. അതു കൊണ്ട് വലിയ അദർശ പ്രസംഗങ്ങൾ നടത്തുന്നവരോട് എനിക്ക് പുച്ഛം.
ഞാൻ കഴിവുള്ളവൻ ജയിക്കണം എന്ന ആദർശക്കാരനാണ്. ഗുണ്ടായിസത്തെ അടിച്ചു തോൽപ്പിക്കണം എന്ന ആദർശമാണ് എന്റേത്. ദൈന്യതയുള്ളവനെ സംരക്ഷിക്കണമെന്നും ദൈന്യത തീരുമ്പോൾ അവൻ പിന്നൊരു നാൾ നമ്മളോടു പോലും മീശ പിരിക്കുമ്പോൾ മുട്ടുകാല് അടിച്ചൊടിച്ച് സംതൃപ്തി അടയണം, ചിരിക്കണം എന്ന് ചിന്തിക്കുന്നവനാണ്.
അതിനാൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ തോക്കെടുത്ത് കാട്ടിലലയുന്നവനെ, ഒറ്റുകാരനെ, മാൻവേട്ടക്കാരനെ ,മദ്യവും ലഹരി പദാർത്ഥവും ഉപയോഗിക്കുന്നവനെ, കള്ളക്കടത്ത് നടത്തുന്നവനെ, സർക്കാർ ഉദ്യോഗസ്ഥരേയും പട്ടാളക്കാരേയും വെടിവച്ച് കൊല്ലുന്നവനെ ഒക്കെ കണ്ട മാത്രയിൽ തിരിച്ചു വെടിച്ചു കൊല്ലണമെന്നാണ് എന്റെ അഭിപ്രായം. കൂട്ടക്കുരുതികളുടേയും, കൂട്ട കൈയ്യേറ്റങ്ങളുടേയും, ഉടച്ച് വാർക്കലിന്റേതും കൂടിയാണ് ചരിത്രം എന്നത് ഞാൻ വിസ്മരിക്കുന്നില്ല. പക്ഷേ മാവോയിസ്റ്റുകൾ തെമ്മാടികളെപ്പോലെയാണ് പലയിടത്തും പെരുമാറുന്നത്. അവർക്ക് ഒരു മാറ്റവും ഇൻഡ്യയിൽ വരുത്താനാകില്ല. മറിച്ച് അവരുടെ സാഡിസ്റ്റ് മനോഭാവത്തെ ബുദ്ധിജീവി പരിവേഷം ചാർത്തി സായൂജ്യമടയാനും അതിലൂടെ ഇടത് ഹീറോകളുടെ പിൻമുറക്കാരാണ് തങ്ങൾ എന്ന് ചുമ്മാ അഭിമാനിക്കാനുമാണ് ഈ പാത തെരഞ്ഞെടുത്തത് എന്നു ചുരുക്കം.
CPI(M) ന്റെ ക്രഡൻഷ്യൽ ഫോറത്തിൽ എത്ര കേസിൽ പ്രതിയാക്കപ്പെട്ടു, ജയിൽവാസം എത്ര നാൾ, ശിക്ഷ കിട്ടിയിട്ടുണ്ടോ, പോലീസ് -ഗുണ്ടാ - മർദ്ദനം ഏറ്റിട്ടുണ്ടോ, എടുത്തു പറയാവുന്ന പ്രക്ഷോഭങ്ങൾ സമരങ്ങൾ എന്നിവയിലെ പങ്കാളിത്തം തുടങ്ങി കുറേ ചോദ്യങ്ങൾ. അത് എഴുതുന്നത് ആവേശപൂർവ്വം ആയിരുന്നു അന്ന് . ഇതൊരു മികവായി ഇന്ന് കാണാൻ കഴിയാത്ത വിധം ചരിത്രം മാറിയിരിക്കുന്നു. പാർലമെന്ററി രംഗത്ത് ഇപ്പോൾ അതിന് 10% ഡിമാന്റില്ല.
സമൂഹത്തിൽ മാവോയിസ്റ്റുകൾ ചില സാഹചര്യങ്ങളിൽ സ്വമേധയാ വലിയ തോതിൽ സൃഷ്ടിക്കപ്പെടാം. പക്ഷേ അത്തരമൊരു സ്ഥിതി കേരളത്തിൽ ഇല്ല. വ്യക്തികളുടെ വൈകല്യങ്ങളോ, അനുഭവങ്ങളോ, തെറ്റായ വിശകലനങ്ങളോ ആണ് ഇപ്പോൾ ഇത്തരമാളുകളെ രൂപപ്പെടുത്തുന്നത്. ഈ ആളുകൾ രാജ്യത്തിന് വിപത്ത് മാത്രമേ സംഭാവന ചെയ്യുകയുള്ളു.
ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഇവരെ ആരെങ്കിലും തടഞ്ഞിട്ടുണ്ടോ? തങ്ങളുടെ ആശയങ്ങളെ ബുദ്ധിപരമായി ജനമനസ്സിലേയ്ക്ക് കടത്തിവിടാനുള്ള യുക്തിസഹ ബുദ്ധി പ്രയോഗമാണ് ചെയ്യേണ്ടത്.
ക്രഡൻഷ്യൽ ഫോറത്തിൽ രക്തസാക്ഷിയാകണം എന്ന് ഞാൻ ലക്ഷ്യത്തിന്റെ കോള
"ചെ" യുടെ സായുധ സമരത്തെ ഇതുമായി കൂട്ടിക്കുഴക്കുന്നത് ചരിത്രമറിയാത്തതുകൊണ്ടാണ്.
ML
സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, രാജഗുരു , ത്സാൻസി റാണി, പഴശ്ശിരാജ, ടിപ്പു സുൽത്താൻ, കുഞ്ഞാലിമരയ്ക്കാർ അങ്ങെനെ വലിയൊരു നിര നമ്മുടെ ഹീറോകളായി സ്വതന്ത്ര്യ ചരിത്രത്തിൽ ഗാന്ധിജിക്കു ബദലായി സായുധ സമരത്തിനുണ്ടായിരുന്നു. അതും മാവോയിസ്റ്റുകളുമായി പലരും കൂട്ടിക്കുഴക്കുന്നതു കാണുന്നുണ്ട്. എന്തിനേറെ ചെഗുവെരേയെപ്പോലും പരാമർശിക്കുന്നു. അങ്ങ് ഒരു ലേഖനത്തിലൂടെ ഇതിനെ തുറന്നു കാട്ടുമെന്ന് കരുതുന്നു.
CPI(M) വിപ്ലവ പാത ഉപേക്ഷിച്ചത് തീരെ ഉൾക്കൊള്ളാനാകാതെ 33 വർഷം അതിൽ സമസ്ത തലങ്ങളിലും പ്രവർത്തിച്ച ആളാണ് ഞാൻ.
ഇന്ന് കേരളത്തിലെ തൊഴിൽ രംഗത്ത് കാണുന്ന വലിയ അവകാശ പരിരക്ഷയും (അതിര് കടന്നിരിക്കുന്നു ഇന്ന്) കാർഷിക ഭൂപരിഷ്ക്കരണവും ഒക്കെ ആ വിപ്ളവ പാത CPI(M) ഉപേക്ഷിച്ചതിന്റെ എണ്ണിയാൽ തീരാത്ത മാറ്റങ്ങളുടെ പരിണിത ഫലം.
മാവോയിസ്റ്റുകൾക്ക് മനസ്സിലാകാതെ പോയതും, പഴയ നക്സലുകൾ കുറേപ്പേർ suci ആയിത്തീർന്ന് മുഖ്യധാരയിലേയ്ക്ക് വന്നതും കുറപ്പേർ CPI(M) ൽ വന്നതും അവർക്ക് ഇൻഡ്യൻ വ്യവസ്ഥിതി മനസ്സിലായതു കൊണ്ടുമാണ്.
മനസ്സിൽ ഇന്നും പലരും നക്സലൈറ്റും, മാവോയിസ്റ്റും ആയിട്ടാണ് പ്രവർത്തിക്കുന്നതും.
CPI കൂടുതൽ വലത് ചാഞ്ഞാണ് ചരിത്രത്തിൽ എന്നും നിലകൊണ്ടിട്ടുള്ളത്. അത് ഈ കാര്യത്തിലും പ്രകടം എന്നേയുള്ളു.
3 -Gopan Vasudevan Gopan
പാവങ്ങൾക്ക് ജനാധിപത്യപരമായി ജനങ്ങളുടെ ഇടയിൽ നിന്നു കൊണ്ട് അവരെ പറഞ്ഞ് മനസ്സിലാക്കി വിപ്ലവത്തിലേയ്ക്ക് എത്തിച്ച് ഭരണകൂടത്തെ തകർക്കുന്നതിൽ ആർക്കാണ് എതിര്?
Suci അതല്ലേ ചെയ്യുന്നത്?
ഇവരെന്താണ് കാട്ടിൽ തോക്കും കുഴിബോമ്പുമായി കഴിയുന്നത്? ഇവർ കൊന്നതെല്ലാം ഭീകരവാദികളേയാണോ?
ഇതിനെ പിന്തുണക്കുന്നവർക്കെതിരെ കേസെടുക്കണം എന്ന് ഞാൻ FBയിൽ പലവട്ടം എഴുതിയിട്ടുണ്ട്.
മാവോയിസ്റ്റ് ആകുന്നതിൽ തെറ്റില്ല. പക്ഷേ, തോക്കെടുത്ത് വെടിയുതിർക്കുകയും ജനങ്ങളെ ഭീഷിണിപ്പെടുത്തി പണവും ഭക്ഷണ സാധനങ്ങളും കൊള്ളയടിക്കുകയും ,കഞ്ചാവും മയക്കുമരുന്നും കച്ചവടം നടത്തി പണം ഉണ്ടാക്കി ആയുധങ്ങൾ വാങ്ങി കൂട്ടുകയും, കുഴിബോമ്പു വച്ചും കൊലപാതവും ചെയ്ത് കാട്ടിൽ കഴിഞ്ഞ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കും? എത്ര പട്ടാളക്കാരേയും പോലീസിനേയും കൊന്നിട്ടുണ്ട്!
ബംഗാളിൽ തൃണമുൽ കൂട്ടം നടത്തിയ നൂറുകണക്കിന് കൂട്ടക്കുരുതിക്കു ചുക്കാൻ പിടിച്ചത് മാവോയിസ്റ്റുകളാണ്.
അന്ന് കേന്ദ്ര സർക്കാർ മിലിട്ടറിയെ ഇറക്കാൻ റിക്വസ്റ്റ് നൽകാൻ പറഞ്ഞപ്പോൾ കേന്ദ്രപാർട്ടിയും സർക്കാരും സമ്മതിച്ചില്ല. അതിന്റെ മറവിൽ കോൺഗ്രസ്സിന് അധികാരത്തിൽ വരാനാണെന്ന് പൊട്ടന്മാർ ധരിച്ചു.
അന്നും പാർട്ടിയുടെ നയത്തിനെ ഞാൻ വിമർശിച്ചിരുന്നു. അതിന്റെ ഫലം ബംഗാൾ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെടുകയായിരുന്നു. സഖാക്കളെ ചറപറാ തല്ലിക്കൊന്നു. കുറെ നേതാക്കളേയും .ഒറ്റ പാർട്ടി ഓഫീസും മിച്ചം കിട്ടിയില്ല. മൺകൂനയാക്കിക്കളഞ്ഞു.
ഇനി കേരളത്തിൽ കളിക്കാമെന്നാണ് കരുതുന്നത്. തീർത്തു കളയണം ഇവരെ. അവർ തോക്കു കൊണ്ടാണ് മറുപടി പറയുന്നത്. അതേ തോക്കിന്റെ ഭാഷക്ക് ഐക്യദാർഢ്യം. കേരള മണ്ണിൽ ഒറ്റ ഭീകരവാദിയും വേണ്ട. തീവ്രവാദം ആകാം . ദീകരവാദം വേണ്ടേ വേണ്ട.
2-
സർ പറയുന്നതിൽ 2 പാഠഭേദങ്ങൾ വായിച്ചെടുക്കാം.
മാവോ ജനകീയ ചൈനയുടെ പിതാവാണ്. മാവോയിസം ഒരു പഠനോപാധിയാണ്. ഇതിൽ എനിക്ക് എതിർപ്പില്ല. പക്ഷേ മാവോയിസ്റ്റുകൾ എന്നത് മാവോസേതൂങിന്റെ അനുയായികളല്ല. പിൻമുറക്കാരുമല്ല. മാവോയുടെ അന്തകരാണ്. പെന്തക്കോസ്തുകാർ രോഗശാന്തി ശുശ്രൂഷ എന്ന തട്ടിപ്പ് ക്രിസ്തുവിന്റെ പേരിൽ നടത്തുന്ന പോലെ. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇതിനെ അംഗീകരിക്കുയും അതിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പുതിയ ശുശ്രൂഷകർ കൂടുതലായി ഉദയം ചെയ്യുകയും അവർ കോടാനുകോടികൾ സമ്പാദിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ട് വളരെ ചെറിയ ന്യൂനപക്ഷം മാത്രം ഇത് തിരിച്ചറിയുന്നു? IQ വിനെക്കുറിച്ചുള്ള പോസ്റ്റിൽ ഞാൻ വിശദീകരിച്ചിരുന്നു.
അതു പോലെ മാവോയുടെ പേര് ദുരുപയോഗം ചെയ്യുന്നു. മാവോയുടെ കാലത്തെ ഇന്നുമായി താരതമ്യം ചെയ്യുന്നതേ അബദ്ധം. സ്വതന്ത്ര്യഇന്ത്യയ്ക്കു മുൻപും പിൻപും എന്ന കാലഗണന മാവോയുടെ പേര് ഉപയോഗിക്കുന്ന വിഢികൾക്കില്ല. കമ്മ്യൂണിസ്റ്റ് സഖാക്കൾ ഒളിവിൽ ജീവിക്കേണ്ട സാഹചര്യവും അവരുടെ പോരാട്ടങ്ങളും അന്നത്തെ അനിവാര്യത ആയിരുന്നു.
സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, രാജഗുരു , ത്സാൻസി റാണി, പഴശ്ശിരാജ, ടിപ്പു സുൽത്താൻ, കുഞ്ഞാലിമരയ്ക്കാർ അങ്ങെനെ വലിയൊരു നിര നമ്മുടെ ഹീറോകളായി സ്വതന്ത്ര്യ ചരിത്രത്തിൽ ഗാന്ധിജിക്കു ബദലായി സായുധ സമരത്തിനുണ്ടായിരുന്നു. അതും മാവോയിസ്റ്റുകളുമായി പലരും കൂട്ടിക്കുഴക്കുന്നതു കാണുന്നുണ്ട്. എന്തിനേറെ ചെഗുവെരേയെപ്പോലും പരാമർശിക്കുന്നു.
കേരളത്തിൽ അത്തരമെന്ത് സാഹചര്യമാണ് ഉള്ളത്? AK 47 നും ബോംബുകളുമായി എന്ത് മാറ്റമാണ് കേരളത്തിൽ ആദിവാസി സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്നത്? ഈക്കാണുന്ന വനഭൂമി നിങ്ങളുടെ പൂർവ്വികരുടേത് ആണെന്നും അത് നഷ്ടപ്പെട്ടത് എങ്ങനെ ആണെന്നും ഞങ്ങളോടൊപ്പം ചേർന്നാൽ അത് തിരിച്ചുപിടിച്ച് തരാമെന്നും വ്യാമോഹിപ്പിക്കുക വഴി കേരളത്തിൽ ഒരു കൂട്ടം മനുഷ്യരെ കൂടെ നിർത്താനും കൊലയ്ക്കു കൊടുക്കാനുമേ ഈ പ്രവർത്തനം ഉപകരിക്കു. പാവങ്ങൾക്ക് നാളെ മുതലാളിയാവാമെന്ന് സ്വപ്നം കാണാൻ ഇത് ഇടയാക്കും എന്നതിനപ്പുറം എന്തു നടക്കും എന്ന് വിശദീകരിക്കണം.
അവരും കമ്മ്യൂണിസ്റ്റുകളാണെന്നോ? എന്നു വച്ചാൽ "ഏകോദര സഹോദരങ്ങൾ " ?
അല്ലേയല്ല.
ബംഗാളിൽ തൃണമുൽ കൂട്ടം നടത്തിയ നൂറുകണക്കിന് കൂട്ടക്കുരുതിക്കു ചുക്കാൻ പിടിച്ചത് മാവോയിസ്റ്റുകളാണ്.
സഖാക്കളെ ചറപറാ തല്ലിക്കൊന്നു. കുറെ നേതാക്കളേയും .ഒറ്റ പാർട്ടി ഓഫീസും മിച്ചം കിട്ടിയില്ല. മൺകൂനയാക്കിക്കളഞ്ഞു. നാൽക്കവലകളിൽ സെക്രട്ടറിമാരെ തല്ലിക്കൊന്ന് കുറ്റിയടിച്ച് 4 വശത്തേയ്ക്കും കയറിൽ വലിച്ചുകെട്ടി മലത്തിക്കിടത്തിയത്, മുഴുവൻ പാർട്ടിക്കാരുടേയും വീടുകൾ കൊള്ളയടിച്ച് തീയിട്ടത്, പാർട്ടിക്കാരെ മുഴുവനും നാട്ടുകടത്തി ഭരണം അട്ടിമറിച്ച് തൃപ്തിയടഞ്ഞവരാണോ "ഒരേ ഉദരത്തിൽ പിറന്നവർ" (സഖാക്കൾ?) സർവ്വ ബംഗാളികളേയും കേരളത്തിൽ നിന്നും തല്ലിയോടിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു ഞാൻ. അതിനൊന്നും പാർട്ടി സർക്കുലർ അയച്ചില്ലല്ലോ? അപ്പോൾ കേരളാ പാർട്ടി എത്ര മാനവികത വച്ചു പുലർത്തുന്നു? ഒരു സർക്കുലർ മതി. ഒറ്റ ബംഗാളിയും പിറ്റേന്ന് കേരളത്തിൽ ഉണ്ടാവില്ല. പക്ഷേ ഇവിടെ കമ്മൂണിസ്റ്റുകാരാണ് ഉള്ളത്. ഊള ബംഗാളികളല്ല.
മറ്റൊന്ന് അതേ ഭീകരവാദികളാണ് കേരള മണ്ണിൽ തമ്പടിച്ചിരിക്കുന്നത്. ഇങ്ങോട്ടില്ലാത്ത എന്ത് സാഹോദര്യമാണ് നമ്മൾ കാണിക്കേണ്ടത്? രാജ്യദ്രോഹികൾക്ക് ഒളിത്താവളം കൊടുക്കുന്ന പാർട്ടിയാണ് CPI(M) എന്ന് ഈ പന്ന ചെന്നിത്തലയെക്കൊണ്ട് പറയിപ്പിക്കണമെന്നാണോ അങ്ങ് പറയുന്നത്? മോദിയെക്കൊണ്ട് നടപടി എടുപ്പിക്കുന്നതിന് അവസരം ഉണ്ടാക്കി കൊടുക്കുന്നതാണോ ഇടത് ബുദ്ധി? നാളെ കേരള അതൃത്തി സംസ്ഥാനങ്ങളിൽ പട്ടാളമിറങ്ങി എന്ന ദുഷ്പ്പേര് പിണറായിയുടെ തലയിൽത്തന്നെ കെട്ടിവയ്ക്കണോ?
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പേരുദോഷം കേരളവും ഏറ്റെടുക്കണമോ? പോറ്റിയ കൈക്ക് കൊത്തുന്ന വിഷപ്പാമ്പിനെ മടിക്കുത്തിൽ വയ്ക്കാൻ കേരളാ പാർട്ടിക്ക് മനസ്സില്ല.
ജനങ്ങളുടെ ഇടയിൽ നിന്നു കൊണ്ട് അവരെ പറഞ്ഞ് മനസ്സിലാക്കി വിപ്ലവത്തിലേയ്ക്ക് എത്തിച്ച് ഭരണകൂടത്തെ തകർക്കുന്നതിൽ ആർക്കാണ് എതിര്?
Suci അതല്ലേ ചെയ്യുന്നത്?
ഇവരെന്താണ് കാട്ടിൽ തോക്കും കുഴിബോമ്പുമായി കഴിയുന്നത്? ഇവർ കൊന്നതെല്ലാം ഭീകരവാദികളേയാണോ?
ഇതാണ് മറുപടി.
-3 എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ ഭൂരിപക്ഷം മലയാളികളും F B യിൽ ചാടി വീണ് അഭിപ്രായം പറയും പലതിലും അടിതെറ്റും. പിന്നേം വാല് വളഞ്ഞുതന്നെ. ഏറ്റവും ഒടുവിൽ കോളേജ് മാഗസീൻ റിലീസ് വിഷയവും കലാശിച്ചത് അങ്ങനെ തന്നെ.
ഒരു തരം ബോധക്കുറവാണ്. ലോകമഹായുദ്ധകാലവും, സ്വതന്ത്ര്യ സമര ഘട്ടവും എഴുപത് വർഷ ജനാധിപത്യ കാലഘട്ടവും അതിനുള്ളിൽ നടന്നതായ സമര പ്രക്ഷോഭ പോരാട്ടങ്ങളും ഇനം തിരിച്ചും സാഹചര്യമനുസരിച്ചും പരിശോധിക്കാൻ പോലുമുള്ള യുക്തി ഭൂരിപക്ഷത്തിനുമില്ല.
തങ്ങളെന്തോ മനുഷ്യാവകാശ - ബുദ്ധിജീവി -വിദ്യാസമ്പന്ന- വിശാരദരാണെന്നാണ് ഭാവവും എഴുത്തും. ഇത്രയും മനുഷ്യസ്നേഹികളും പൗരാവകാശ - പരോപകാര - പ്രവർത്തകർ ആശയ പ്രചരണം നടത്തിയിട്ടും സമുഹം ആകെ കലുഷിതമാണ്.
മുട്ടിനു മുട്ടിന് മത ജാതി വിഭാഗക്കാർ മൈക്ക് വച്ച് സരോപദേശം ഇരുപത്തിനാലു മണിക്കൂറും വിളമ്പിക്കൊടുത്തിട്ടും സർവ്വത്ര കുഴപ്പം തന്നെ.
കാരണം മറ്റൊന്നുമല്ല. വാക്ക് ഒന്നും പ്രവർത്തി വേറൊന്നും. കേരളം മുഴുവൻ തീരുന്ന ഒരു ബോംബോ, ദുരന്തമോ വരണമേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഈ പൊട്ടന്മാരുടെ ലോകo ഒന്ന് അവസാനിക്കട്ടെ!
പത്തു വർഷമായി ബുക്കിൽ വന്നിട്ട്. ഈ അഞ്ചാറു വർഷത്തിനുള്ളിലാണ് ബുക്കിന്റെ സ്റ്റാൻഡാർഡ് ഇത്ര മലിനമായത്. ഡിലിറ്റ് ചെയ്യാനും മനസ്സു വരുന്നില്ല. വെറും ചവറ്.
'
'5 -Ravindranath Tk
ഇവിടെ ജനാധിപത്യത്തിന്റെ വലിയ പ്ലാറ്റ്ഫോം ഉണ്ട്. ഏത് വീട്ടിൽ കയറിച്ചെന്നും എന്ത് രാഷ്ട്രയവും പറയാം. പണം മേടിക്കാം. ഭക്ഷണം മേടിക്കാം.
പക്ഷേ, ഞങ്ങൾക്ക് ചില പ്രത്യേകതരം പട്ടാള സമാന കുപ്പായവും ഇട്ട് തോക്കും പിടിച്ച് ഒളിച്ചും പാത്തും രാഷ്ട്രീയം കളിക്കണം. മാനിറച്ചിയും റാക്കും കഞ്ചാവും വേണം. ലഘുലേഖ പോലും ഒളിച്ചു കൊടുക്കണം.
ഇതൊരു സൈക്കിക് മാനിയ ആണ്. കേരളത്തിൽ ഇവർ ആരെയും ഇനി കെല്ലില്ല. പക്ഷേ പോലീസിനെ വെടിവച്ചില്ലെങ്കിൽ എന്തു വിപ്ലവം?
ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവർ പുതിയ തലമുറയെ വഴി തെറ്റിക്കുകയാണ്. ISIS, LTTE പോലെ വേറൊന്നിനപ്പുറം പ്രസക്തിയില്ല .
6- ഹാൻസ് വിൽക്കുന്നവനേയും വാങ്ങുന്നവനേയും പോലീസ് പിടിച്ചാൽ മനുഷ്യാവകാശക്കാരായ നിങ്ങൾ തന്നെ അപ്പോഴും പിണറായിയെ തെറി പറയും.
മദ്യ നിരോധനം വന്നപ്പോൾ നിങ്ങൾ പറഞ്ഞു ലഹരി ഉപയോഗം, കള്ളവാറ്റ് എന്നിവ കൂടുമെന്ന് .
ബോധവൽക്കരണമാണ് വേണ്ടതെന്ന് . നിങ്ങളൊക്കെ ഇത്രയും കാലം വൽക്കരിച്ചിട്ട് എന്തെങ്കിലും മാറ്റമുണ്ടായോ?
നിങ്ങളുടെ സുഹൃത്തുക്കൾ തന്നെയല്ലേ ഇതൊക്കെ ഉപയോഗിക്കുന്നത്? അവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും നിങ്ങൾ ഇത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യു. ഹാൻസ് എടുക്കുന്ന സുഹൃത്തിനെ കണ്ടാൽ അപ്പോൾത്തന്നെ പോലീസിൽ അറിയിക്കുക. അവനെ പിടിച്ചാൽ വാങ്ങിയ ഇടം കിട്ടും. പിന്നെ മൊത്തക്കച്ചവടക്കാരെ കിട്ടും. ഉൽപ്പാദകരെ കിട്ടും.
പറ്റില്ലാല്ലേ? FB യിൽ കുത്തിക്കളിക്ക്. നല്ല ശമനം കിട്ടും.
7-UAPA വേണോ എന്ന് എച്ചൂരി തീരുമാനിക്കേണ്ട. കോടതി തീരുമാനിക്കട്ടെ!
ബഗാളും, ത്രിപുരയും ഭരണം മോശമായിരുന്നു. പക്ഷേ, ഭരണത്തെ തകർത്തത് ഭീകരവാദികളുടെ സഹായത്തോടെയാണ്. എന്നിട്ടും പഠിച്ചില്ല . കേരളം കൂടി പോയി കിട്ടിയാലും പഠിക്കില്ല.
( പോകും എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ 4 വർഷം മുൻപ് കോൺഫെറൻസിൽ റിപ്പോർട്ട് എഴുതിയ കാര്യമാണിത്. അതിനു ശേഷം ആണ് ത്രിപുര പോയത്. കേരളം സുരക്ഷിതമെന്ന് കരുതുന്നത് പമ്പരവിഡ്ഢികൾ മാത്രമായിരിക്കും. പെട്ടെന്ന് ഇളക്കിമറിക്കാവുന്ന ശുദ്ധ പൊട്ടന്മാരുടെ നാടാണ് കേരളം എന്ന് അധിക വർഷം താമസമില്ലാതെ മനസ്സിലായിക്കൊള്ളും.)
8
നാം എടുത്തു ചാടാതെ പോലീസ് പഴുതടച്ച് തെളിവ് നിരത്തും വരെ കാത്തിരിക്കു.എന്നിട്ടു നമുക്കു കുതിര കയറാം.
ഇങ്ങനത്തെ നൂറുകണക്കിന് ഭീകരവാദികൾ നമ്മുടെ ഇടയിൽ ഉണ്ട്. എത്രയോ പെൺ വിഭാഗം കേരളത്തിൽ നിന്നും ISIS ൽ ചേർന്നു?
മുളയിലേ നുള്ളിയില്ലെങ്കിൽ വലിയ വില കൊടുക്കണം. നമ്മളൊക്കെ ഒരാൾ അടിച്ചാൽ തിരിച്ച് ചെറുതായി പ്രതികരിക്കും അത്ര മാത്രം. ഇവരൊക്കെ നിരപരാധികളെയും പോലീസുകാരേയും തട്ടിക്കളയുകയാണ് ചെയ്യുന്നത്. കേരളത്തിൽ നടക്കാത്തതു കൊണ്ട് ആശ്വസിക്കേണ്ടതില്ല. പ്രതിരോധം കുറച്ചാൽ അവർ നടത്തിക്കാണിച്ചു തരും. അതു വരെ കാക്കണോ സാർ?
9.
കുഴിബോംബ് പൊട്ടിയും വെടി കൊണ്ടും മരണമടഞ്ഞത് അഞ്ഞൂറിലധികം പോലീസും പട്ടാളക്കാരുമാണ്. അവരും അവരുടെ കുടുംബങ്ങളും എന്ത് തെറ്റ് ചെയ്തെന്ന് തിരിച്ചു ചോദിക്കാമല്ലോ? ഉന്നം തെറ്റുന്നതോ, പേടി കൊണ്ടോ ആണ് കേരളത്തിൽ ഇവർ കൊല ചെയ്യാത്തത്. AK - 47, 303 യും ഒക്കെ അലങ്കാരത്തിനാണോ കൊണ്ടു നടക്കുന്നത്?
കേരളത്തിൽ ഒരു കലാപം ഉണ്ടാകുന്നതുവരെ പിന്തുണയ്ക്കാം.
എനിക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാനും ഇറങ്ങും പരമാവധി തീർക്കാൻ .എന്റെ കൈവിറയ്ക്കുകയുമില്ല. അതുണ്ടാവാതിരിക്കാൻ പോലീസ് നടത്തുന്ന ഈ നീക്കത്തിന് പൂർണ്ണ പിന്തുണ .പാർട്ടി തള്ളിപ്പറഞ്ഞാലും എന്റെ നിലപാട് ഇതു തന്നെ. നേതാക്കൾക്ക് ഭരണം മാത്രം മതി.കൂത്ത് പറമ്പ് രക്തസാക്ഷികളെ വഞ്ചിക്കാമെങ്കിൽ പോലീസ് നടപടിയെ തള്ളിപ്പറയാൻ CPI(M) ന് ഒരു ഉളുപ്പും ഉണ്ടാകില്ലല്ലോ?
ബംഗാൾ നേതാക്കളെ കൊന്നത് അവിടെ അല്ലേ? എന്ന് വിചാരിക്കാനും മടിയില്ലെന്നാണ് യച്ചൂരിയുടെയും, ബേബിയുടേയും ഒക്കെ പ്രസ്താവന വെളിവാക്കുന്നത്. ഇതാണിവരുടെ വർഗ്ഗസ്നേഹം.
പുച്ഛംമാത്രം.
9
പുസ്തകം തിരക്കി നടക്കുന്നതിനേക്കാൾ നല്ലത് മാവോയിസ്റ്റുകളുടെ കൂടെ കൂടുന്നതല്ലേ?
അവർചെയ്യട്ടെ! വെടി കൊണ്ട് മരിക്കട്ടെ! ഞങ്ങൾ ഇങ്ങനെയൊക്കെ ചർച്ച ചെയ്ത് കൊഴുപ്പിക്കാം എന്ന് തീരുമാനിക്കുന്നത് ശരിയല്ല എന്നാണ് എന്റെ കാഴ്ചപ്പാട്.
CPI(M) Rടട ഒക്കെ ജനാധിപത്യ സംവിധാനത്തിൽ നിന്നു കൊണ്ടാണ് പ്രവർത്തിക്കുന്നതും ഏറ്റുമുട്ടുന്നതും. മാവോകൾ ഒളിവിൽ ഇരുന്ന് 12,000 ത്തിൽ അധികം പേരെ ഇൻഡ്യയിൽ കൊന്നു. ബംഗാളിൽ നടത്തി വിജയിച്ചത് കേരളത്തിൽ നടത്തി നോക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ സംഭവിക്കും.
ഞാൻ അതിനെ സപ്പോർട്ട് ചെയ്യുന്നു.
10
UAPA വേണോ എന്ന് എച്ചൂരി തീരുമാനിക്കേണ്ട. കോടതി തീരുമാനിക്കട്ടെ!
ബംഗാളും, ത്രിപുരയും ഭരണം തീരെ മോശമായിരുന്നു. പക്ഷേ, ഭരണത്തെ തകർത്തത് ഭീകരവാദികളുടെ സഹായത്തോടെയാണ്. എന്നിട്ടും പഠിച്ചില്ല . കേരളം കൂടി പോയി കിട്ടിയാലും പഠിക്കില്ല.
പോകും എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ 4 വർഷം മുൻപ് കോൺഫെറൻസിൽ റിപ്പോർട്ട് എഴുതിയ കാര്യമാണിത്. അതിനു ശേഷം ആണ് ത്രിപുര പോയത്. കേരളം സുരക്ഷിതമെന്ന് കരുതുന്നത് പമ്പരവിഡ്ഢികൾ മാത്രമായിരിക്കും. പെട്ടെന്ന് ഇളക്കിമറിക്കാവുന്ന ശുദ്ധ പൊട്ടന്മാരുടെ നാടാണ് കേരളം എന്ന് അധിക വർഷം താമസമില്ലാതെ മനസ്സിലായിക്കൊള്ളും.
11
നരേന്ദ്ര മോദിയാണ് ശരി. കാരണം മോദി പുസ്തകം വായിച്ച് പഠിച്ച് പഠിച്ചിട്ടല്ല പ്രധാനമന്ത്രി പദംവരെ എത്തിയത്. കൈയ്യൂക്കും കരുനീക്കവും കൊണ്ടാണ് പ്രധാനമായും മുന്നേറിയത്. എതിരാളികളെ തറപറ്റിക്കാൻ മോദി സമർത്ഥൻ. മാവോവാദികൾക്ക് കേരളത്തിൽ പിന്തുണ കൊടുക്കുന്നവർക്ക് അല്ലങ്കിൽ പ്രതികരിക്കാതെ പിൻ വാങ്ങുന്നവർക്ക് നാളെ മോദിക്ക് ജയ് വിളിക്കേണ്ടി വരും. വെറും ഒരു പെണ്ണ് വിചാരിച്ചപ്പോൾ ഏതാനും മാസങ്ങൾ കൊണ്ട് CPI(M) തവിടുപൊടിയായി ബംഗാളിൽ . ത്രിപുരയിലെ ടെറ- റിസ്റ്റുകൾക്ക് മാവോവാദികൾ പിന്തുണ കൊടുത്തപ്പോഴും തകർന്നടിഞ്ഞില്ലേ?
അവിടെ എല്ലാം നടന്നതും മോദി അധികാരത്തിൽ വന്നതും പ്രകൃതി നിയമം അനുസരിച്ചാണ്. ഇസം അനുസരിച്ചല്ല. പഴംചൊല്ലുണ്ട്. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ. പ്രകൃതിയിൽ ഒരു തന്മാത്രയിൽ നടക്കുന്നതും അതാണ്.
മാവോയിസ്റ്റുകൾ പാതി ശരിയാണെങ്കിൽ മോദി മുക്കാൽ ശരിയാണെന്നാണ് എന്റെ പക്ഷം.
(കേരളത്തിലെ മാവോവാദി പക്ഷം പിടിക്കുന്നവർ ഏതാണ്ട് ഇതുപോലെയാണ് ചിന്തിക്കുന്നത് എന്നാണ് എന്റെ നിരീക്ഷണം) പാവങ്ങൾ!
Sajeev Kattoor
ഇൻഡ്യയിൽ ആകെ പന്തീരായിത്തിലധികം പേരെ മാവോക്കാർ വധിച്ചിട്ടുണ്ട്.
കേരളത്തിൽ AK 47 കൊണ്ടു നടക്കുന്നത് എന്തിനാണ്? എത്ര പോലീസുകാരെ കൊന്നിട്ടാണ് 303 തോക്കുകൾ കൈവശപ്പെടുത്തിയത്? പാവം പിടിച്ച മാനിനെ വേട്ടയാടിയതോ? കഞ്ചാവ് കൃഷി ചെയ്യുകയും ഉരുകളിൽ വില്പന നടത്തുന്നതോ? പലപ്പോഴും പകരം പലവ്യഞ്ജനങ്ങൾ തിരികെ വാങ്ങും. കള്ളവാറ്റ് നടത്തുന്നതോ? പച്ച പാവങ്ങൾ!
കേരളത്തിൽ ഒളിച്ച്താമസിക്കണമെങ്കിൽ ഇവിടെ ആൾക്കാരെ വെടിവച്ച് കൊന്നാൽ പറ്റുമോ? സിമ്പിൾ ലോജിക് അവർക്കറിയാം. പക്ഷേ കേരളത്തന്മാർക്ക് പിടികിട്ടില്ല .നാട്ടിൽ പ്രവർത്തിക്കുന്ന എത്രയോ പേർ ഭീകരവാദികളാണ്! അതുപോലെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് ജീവിക്കാൻ എന്താ തടസ്സം?
ഞാൻ ഉത്തരം പറയുവാൻ സാവകാശം വെച്ചത് പുതിയ തെളിവുകൾ കിട്ടാൻ വേണ്ടിയായിരുന്നു.
അല്പം കൂടി ക്ഷമിക്കു.
ആദ്യ ദിവസം തങ്ങളുടെ 3 പേർ കൊല്ലപ്പെടുകയും അവരുടെ ബോഡി എടുക്കാൻ വന്നവരെ കൊലപ്പെടുത്താൻ നോക്കും എന്നത് അല്പബുദ്ധിക്കാർക്കു പോലും മനസ്സിലാകും.
അല്ലങ്കിൽ നേതാവ് കൊല്ലപ്പെട്ടുമോ? എത്രയോ മണിക്കൂർ കിട്ടി അവർക്ക് രക്ഷപെടാൻ . പകരം പാത്തിരുന്നു വെടിവെച്ചു. ആ വെടികൊള്ളാതെ കമഴ്ന്ന് കിടക്കണം പോലും. പിന്നെ വളരെ സൂക്ഷിച്ച് കണ്ടകത്രിക വച്ച് (അതും പാടുണ്ടോ ആവോ?) പിടിച്ച് കോടതിയിൽ ഹാജരാക്കി തീറ്റിപ്പോറ്റണം.
ഇതൊന്നും എന്റെ വിഷയമല്ല. CPI(M) ന്റെ സഖാക്കളെ നൂറുകണക്കിന് കൊന്ന ഈ ദേശദ്രോഹികൾ ചത്തുമലച്ചാൽ എന്റെ മനസ്സ് തൃപ്തമാകും. അത് ഫാസിസമാണെങ്കിൽ അതെ ഞാൻ ഫാസിസ്റ്റാണെന്ന് ഉത്തരം .
CPI അല്ല സ്വന്തമെന്ന് കരുതിയ CPI(M) വിദ്യാർത്ഥികളെ വരെ തുറുങ്കിലടച്ച മുഖ്യന് അഭിവാദ്യങ്ങൾ !
CPI(M) ന് പ്രഖ്യാപിത നയങ്ങളുണ്ട് എന്നുവച്ച് ദേശദ്രോഹികളെ കണ്ടില്ലെന്നു നടിക്കണമെന്നോ? കരാട്ടും, യച്ചൂരിം, ബേബിയും പറയുന്നതു കേട്ട് റാൻ മൂളുന്നവനല്ല പിണറായി സഖാവ് എന്ന് മനസ്സിലാക്കിക്കൊടുക്കാൻ ഇത് നിമിത്തമായി.
CPI എന്നും ഇതേ നയമാണ് പ്രാദേശികമായിപ്പോലും എടുക്കുന്നത് എന്നതിനാൽ എനിക്കിതിൽ അത്ഭുതമില്ല. അതിന്റെ ഇരയായി ഞാനും 3 തവണ.ഇത് ആദ്യമായിട്ട് വെളിപ്പെടുത്തുന്നതാണ്.
780 കോടിയുടെ കണക്കൊക്കെ നമുക്ക് പിന്നെ സംസാരിക്കാം.
പ്രസക്തമായ ചോദ്യം.
മനുഷ്യരുടെ ഇടയിൽ അവർക്കു വേണ്ടി പ്രവർത്തിക്കാൻ ധാരാളം Space ഉള്ളപ്പോൾ ഇങ്ങനെയേ പ്രവർത്തിക്കാൻ പറ്റു എന്ന് ഒരു കൂട്ടം ആൾക്കാർ തീരുമാനിക്കുന്നത് ഭ്രാന്തൻ ചിന്തയാണ്.
പ്രത്യേകതരത്തിലെ വേഷം ഇവർക്ക് ഹരമാണ്.( ഉദാ: വിരപ്പൻ, ചമ്പൽ കാട്ടിലെ കൊള്ളക്കാർ എന്നിവരുടെ വേഷം)
തോക്കും തൂക്കി സാഹസികമായി (എല്ലാം രഹസ്യമായി ) പ്രവർത്തിക്കുന്നതിൽ ഒരു പ്രത്യേക ആനന്ദം.
അതിനു പറ്റാത്ത എന്നാൽ അത്തരം കിനാശ്ശേരി സ്വപ്നം കാണുന്ന പേടിച്ചു തൂറികൾ FB യിൽ ഇരുന്ന് അവരെ സപ്പോർട്ട് ചെയ്ത് സായൂജ്യമടയും.
മാവോയുടെ ദർശനങ്ങൾ പറയാനും, തീവ്രമായി പ്രവർത്തിക്കാനും, ആദിവാസികളെ ഉദ്ധരിക്കാനും മാവോയിസ്റ്റുകൾ എന്ന പേരിൽ വേണമെന്നില്ലല്ലോ. മറ്റൊരു പേരിൽ ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ചാൽ പോരെ?
നിരായുധനായി കീഴടങ്ങാം എന്നു വിളിച്ചു പറഞ്ഞവരെ അടുത്തു നിന്ന് വെടിവച്ച് കൊന്നു. അത് ശരിയായില്ലെന്ന് മനുഷ്യാവകാശത്തിന്‍റെ പേരില്‍ പറയുന്നവര്‍ ഒന്ന് ചിന്തിക്കണം. കടുത്ത മഞ്ഞപ്പിത്തബാധിത, കടുത്ത പ്രമേഹരോഗിയായി ക്ഷീണിതന്‍. അവര്‍ സ്വഭാവികമായും ആ സമയത്ത് നിഷ്ക്രിയരായിരിക്കും എന്നത് ശരി. പക്ഷേ കോടി വില തലയ്ക്കു ഉള്ള ഒരാള്‍ എന്തിന്‍റെ പേരിലാണ് ദയ അര്‍ഹിക്കുന്നത് എന്നു മനസ്സിലാകുന്നില്ല.
കുഴിബോംബ് പൊട്ടിയും വെടിയേറ്റും മരണപ്പെട്ട ജവന്മാരുടേയും പോലീസുകാരുടേയും കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളിലും ഈ വാര്‍ത്ത അല്പം ആശ്വാസമരുളുകതന്നെ ചെയ്യും. കഞ്ചാവ് കൃഷി ചെയ്ത് പണമുണ്ടാക്കുന്ന ജനങ്ങളെ ഭീഷിണിപ്പെടുത്തി പണവും അരിസാമാനങ്ങളും പിടിച്ചെടുക്കുന്ന കിരാതമായ നടപടികള്‍ ഇവരെപ്പോലുള്ളവര്‍ ചെയ്തു പോന്നിരുന്നതിന്‍റെ വാര്‍ത്തകള്‍ പലവട്ടം വന്നിട്ടുണ്ട്. പറ്റെ നിന്നാണ് വെടിവച്ചതെന്ന കാര്യം ശരിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഒട്ടനേകം വെടിയുണ്ടകള്‍ ശരീരം തുളച്ച് കടന്നുപോയിരുന്നു. അവര്‍ പ്രത്യാക്രമണത്തിന് മുതിര്‍ന്നില്ലെന്നതും ശരിയാകാം. എന്നതു കൊണ്ട് അപകടകാരികളായ അവരെ വെടിവയ്ക്കാന്‍ പാടില്ലെന്നതിനോട് എനിക്ക് യോജിപ്പില്ല.
ആദിവാസി കോളനികളില്‍ താമസിച്ച് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ എന്താണ് തടസ്സം. എത്രയോ വലുതായ മാറ്റം ആദിവാസികളുടെ ഇടയില്‍ അത്തരത്തില്‍ അവര്‍ക്ക് ഉണ്ടാക്കാന്‍ കഴുമായിരുന്നു. പിന്നെ എന്തിനാണ് തോക്കും ബോംബുമായി മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ കൊല്ലാനും, പോലീസിനെ കൊല്ലാനും ഇറങ്ങിത്തിരിച്ചത്?. സായുധ വിപ്ലവം ചില ഘട്ടങ്ങളില്‍ അനിവാര്യമാണ്. പക്ഷെ ഇവിടെ അതിനെന്താ പ്രസക്തി?. കാട്ടില്‍ താമസിച്ച് കൊടും യാതന അനുഭവിച്ച് ഒളിഞ്ഞ് പ്രവര്‍ത്തിച്ച് ഇവര്‍ എന്തു മാറ്റമാണ് ഈ സമൂഹത്ത് കൊണ്ടുവരുവാന്‍ പോകുന്നത്?.
അപ്പോള്‍ അതല്ല അവരുടെ ലക്ഷ്യം. വിദേശ താല്പര്യങ്ങളെ പരിപാലിക്കുവാന്‍ അവര്‍ പരിശ്രമിക്കുകയാണ്. അവരുടെ പണവും ആയുധങ്ങളും പരിശീലനങ്ങളും നേടി സ്വന്തം നാടിന് ആപല്‍ക്കാരികളായി ജീവിക്കുവാന്‍ എന്തുകൊണ്ടോ അവര്‍ തീരുമാനിക്കുയായിരുന്നു. അവരുടെ ആത്മസമര്‍പ്പണത്തിനും ത്യാഗത്തിനും മുന്നില്‍ ഞാന്‍ കുമ്പിടുന്നു. പക്ഷേ അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അംഗീകരിക്കുന്നില്ല. അവരെ സംബന്ധിച്ച് അത് ശരിയായ പാതയായിരിക്കാം. എന്നെ സംബന്ധിച്ച് അല്ല. ശത്രുവിനെ ചിലപ്പോള്‍ നിഗ്രഹിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ഇവിടെ അതല്ല. അവര്‍ക്ക് ജനാധിപത്യപരമായി എവിടെയും പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നെന്നിരിക്കെ ഈ പാത അവര്‍ തിരഞ്ഞെടുത്തത് തികച്ചും മൗഢ്യമായ ഒന്നാണ്. ലക്ഷോപലക്ഷം പാര്‍ട്ടി മമ്പര്‍മാര്‍ ഉള്ള മാര്‍സ്റ്റിസ്റ്റ് പാര്‍ട്ടിക്ക്.... എല്ലാ തൊഴില്‍ മേഖലകളിലും നല്ല വേരോട്ടമുള്ള പാര്‍ട്ടിക്ക് അനുദിനം നൂറുകണക്കിന് പരിപാടികള്‍ നടത്തുന്ന പാര്‍ട്ടിക്ക്....ലേശം പോലും മുന്നോട്ട് പോകാന്‍ കഴിയാത്തവിധം വൈവിദ്ധ്യമാര്‍ന്ന പ്രതിബന്ധങ്ങള്‍ രൂഢമൂലമായി നില്‍ക്കുന്നിടത്ത് ഏതാനും ആള്‍ക്കാര്‍ വനത്തില്‍ ഒളിച്ചിരുന്ന് പരിവര്‍ത്തനം നടത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ നിരോധിത പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന് വിധ്വംസക പ്രവര്‍ത്തനം നടത്തി ലക്ഷ്യം നേടാന്‍ കഴിയും എന്ന് വിശ്വസിക്കുന്നതില്‍പ്പരം വിഢിത്തം വേറെയില്ല.
എന്തു തന്നെയായാലും കൊടിയ ത്യാഗം സഹിച്ച് ഇത്രയും കാലം ജീവക്കുവാന്‍ മനസ്സുകാണിച്ച അവരെ വെറും നിസ്സാരരായി കാണുന്നില്ല. ജനാധിപത്യക്രമത്തില്‍ എല്ലാ സുഖലോലുപതയിലും ആറാടി അഴിമതിയും നടത്തി കോടികള്‍ വരും തലമുറയ്ക്ക് ആയി സമ്പാദിച്ചു കൂട്ടുന്ന പല രാഷ്ട്രീയത്തിലുമുള്ള നേതാക്കന്മാരേക്കാള്‍ നൂറുമടങ്ങ് മുകളില്‍ത്തന്നെയാണ് അവരുടെ സ്ഥാനം എന്നതില്‍ തര്‍ക്കമില്ല.
എങ്കില്‍പ്പോലും പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും എതിരാളികളുടെ ചട്ടുകമായി നിന്നു കൊണ്ട് അരുംകൊല ചെയ്തുപോന്നവര്‍...പാര്‍ട്ടി ഓഫീസുകള്‍ തീയിട്ടും വസ്തുവകകള്‍ കൊള്ളയടിച്ചും... ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നും തുരത്തിയും മാവോയിസ്റ്റുകള്‍ നടത്തിയ അക്രമങ്ങളെ തിരിച്ചടിക്കാന്‍ പറ്റുന്ന സമയത്ത് തിരിച്ചടിക്കുക തന്നെ വേണം. കാരണം ഒരു ചെകിടത്തടിച്ചാല്‍ മറുചെകിട് കാണിക്കാനല്ല പാര്‍ട്ടി പാഠങ്ങള്‍. ആ പ്രമാണത്തില്‍ ഞാന്‍ വിശ്വസിക്കുന്നതു കൊണ്ട് മാവോയിസ്റ്റുകളെ എവിടെ കണ്ടാലും പോലീസ് വെടിവച്ച് കൊല്ലുകതന്നെ വേണം എന്ന് ആയിരം വട്ടം ആവര്‍ത്തിക്കുന്നു. ആന്ധ്രാ പോലീസാണ് വെടിവച്ചത് എന്ന് പറയുവാനല്ല കേരളാ പോലീസ് വെടിവച്ചു എന്നു കേള്‍ക്കാനാണ് എനിക്കാഗ്രഹം. പിണറായി വിജയനെപ്പോലൊരാള്‍ കേരളത്തിലെ മുഖ്യമന്ത്രിയാണെങ്കില്‍ ച്ഛിദ്രശക്തികളേയും , മയക്കുമരുന്ന് മാഫിയകളേയും എന്നെന്നേയ്ക്കുമായി തുരത്തുകതന്നെ വേണം. വര്‍ഗ്ഗസ്നേഹമില്ലാത്ത എരപ്പാളികള്‍ക്കു വേണ്ടി വാദിക്കുവാന്‍ എനിക്ക് മനസ്സില്ല.
പോലീസിനെ ആക്രമിക്കാനോ, നാട്ടിലെ ജനങ്ങളെ കൊള്ളയടിക്കാനോ , ബോംബുനിർമ്മിക്കാനോ, കഞ്ചാവ് കൃഷി ചെയ്യാനോ, വിധ്വംസക പ്രവർത്തനങ്ങൾ നടത്തുവാനോ, ഭരണത്തെ അട്ടിമറിക്കാനോ കേരളത്തിൽ ക്യാമ്പുചെയ്യുന്ന മാവോവാദികളെ ഇനിയും ഏറ്റുമുട്ടലിന് വന്നാൽ വെടിവച്ച് കൊല്ലണം .
കേരളത്തിൽ നക്സൽ , മാമോ പ്രസ്ഥാനങ്ങളെ പിന്തുണക്കുന്ന ആയിരക്കണക്കിന് ആളുകൾ സമൂഹത്തിനും രാജ്യത്തിനും "ദ്രോഹികളായി " ഉണ്ട്. ഒരവസരം വന്നാൽ ഇവർ പരസ്യമായി രംഗത്തു വരുന്നവരാണ്. ഇവരുടെ എല്ലാം ഏകദേശ വിവരം പോലീസിന്റെ കൈകളിലുണ്ടുതാനും. ഇത് കേന്ദ്രസേനയ്ക്ക് കൈമാറുകയും ഇവരുടെ FB പോസ്റ്റുകൾ, പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ഗൗരവത്തോടെ നിരീക്ഷിക്കുകയും അപകടകാരികളായി പിന്നീട് മാറാൻ സാദ്ധ്യതയുള്ളവരെ തെളിവുകൾ ഉണ്ടാക്കി ജയിലിൽ അടയ്ക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് എന്റെ ശക്തമായ അഭിപ്രായം.
2021 ജനു: 5
1.
പ്രോസിക്യൂട്ടർ പരാജയപ്പെട്ടു എന്നതുകൊണ്ട് കുറ്റവാളി കുറ്റവാളി ആകാതെ ഇരിക്കുന്നില്ല. വിദഗ്ദ്ധമായി തെളിവുകൾ നിരത്തുവാൻ കഴിയാത്ത പ്രാപ്തി കുറഞ്ഞ പ്രോസിക്യൂട്ടർമാർ ഉണ്ട്. ജഡ്ജിയും, പ്രോസിക്യൂട്ടറും, പോലീസും, പ്രതിഭാഗം വക്കീലും വരെ അഴിമതിക്കാരായി ഇരിക്കുന്ന ചില സന്ദർഭങ്ങളിൽ നിരപരാധി ശിക്ഷിക്കപ്പെടാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ നീതി കിട്ടുന്നത് വരെ നിയമ പോരാട്ടം നടത്തുവാൻ മാത്രമേ നിർവ്വാഹമുള്ളൂ.
അതുവരെയും പുറത്തുനിൽക്കുന്ന ഒരാൾക്കും കുറ്റവാളിയായി നിർദ്ദേശിക്കപ്പെട്ട ആൾ കുറ്റവാളി അല്ലെന്നോ കുറ്റവാളിയാണെന്നോ പറയുവാൻ ധാർമികമായോ, അല്ലാതെയോ യാതൊരുവിധ അവകാശവും ഇല്ല. അങ്ങനെ പറയുന്ന ഏതൊരാളും നിഷ്പക്ഷൻ അല്ല മറിച്ച് പക്ഷപാതി ആണ്. ഒരു കുറ്റവാളിയുടെ എല്ലാ രൂപഭാവങ്ങളും നിറഞ്ഞവരാരിക്കും അത്തരം ആളുകൾ.
സോഷ്യൽ മീഡിയ മാത്രം എടുത്ത് പരിശോധിച്ചാൽ ഇത് വളരെ കൃത്യമായി നമുക്ക് മനസ്സിലാക്കാൻ കഴിയും. നേതൃത്വമോ , കൂട്ട് പ്രവർത്തകരോ എന്ത് വൃത്തികേട് കാണിച്ചാലും ന്യായീകരിക്കുന്നവരാണ് 90 ശതമാനം വരുന്ന മലയാളികൾ. അതിനുവേണ്ടി എത്ര തരം താഴാനും ആർക്കും മടിയില്ല എന്ന് വളരെ വ്യക്തമായി ഒരു പോസ്റ്റിന് താഴെയുള്ള കമൻറുകൾ പരിശോധിച്ചാൽ ഏതു പൊട്ടനും മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ്.
2.
ഞാൻ നിരവധി കേസുകളിൽ രാഷ്ട്രീയമായും സംഘടനാപരമായും പ്രതി ആയിട്ടുണ്ട്. സംഭവസ്ഥലത്ത് ഇല്ലാഞ്ഞിട്ടും പലതവണ പ്രതി ആയിട്ടുണ്ട്. ജോലിക്കു പോകുക / വീട്ടിൽ വരുക / നിത്യവൃത്തിക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുക എന്നത് മാത്രമായിരുന്നുവെങ്കിൽ ഇതിലൊന്നും ഞാൻ പെടുമായിരുന്നില്ല. ഇത് എൻറെ നീതിബോധമാണ്. സമൂഹത്ത് പലതരത്തിലുള്ള നേതൃത്വപരമായ പങ്കു വഹിക്കുകയും നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട് കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്ന ഒരു ആൾ എന്ന നിലയിൽ ശത്രുക്കൾ ഉണ്ടാകും അപ്പോൾ എനിക്ക് ഇതൊക്കെ അഭിമുഖീകരിക്കേണ്ടിവരും.
കേരളത്തിൽ എല്ലാ ജില്ലകളിലുമായി ലക്ഷോപലക്ഷം കേസുകൾ ഉണ്ടാവുന്നുണ്ട്. അതിലൊന്നും നാളിതുവരെ ഞാൻ ഉൾപ്പെട്ടിട്ടില്ല മറിച്ച് ഞാൻ ജീവിച്ചു വരുന്ന ചുറ്റുപാടുകളിലെ ഞാൻ ഇടപെട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങൾ ഒക്കെ ആയിട്ടാണ് കേസുകൾ എൻറെ മേൽ ചാർത്തപ്പെട്ടത്.
എന്നുവെച്ചാൽ വെറുതെയിരിക്കുന്ന ഒരാളിലും കുറ്റം ആരോപിക്കപ്പെടുകയോ അവരെ ശിക്ഷിക്കുകയോ ചെയ്യാറില്ല എന്നാണ് ഞാൻ പറഞ്ഞതിന് അർത്ഥം.
3.
ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന 32 - 33 വർഷക്കാലം മറ്റ് നിരവധിയായ കേസുകളെ സംബന്ധിച്ചിടത്തോളം എനിക്ക് നേരിട്ട് ബോധ്യമുണ്ട്. ആ കേസുകളിൽ അപൂർവ്വം ചിലർ വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പ്രതിയായിട്ടുണ്ട്. പക്ഷേ അവരും പലരൂപത്തിൽ വാദി ഭാഗത്തിന് അനിഷ്ടകരമായ / ദ്രോഹകരമായ ഏതെങ്കിലും സന്ദർഭങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർ തന്നെയാണ്.
അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞത് ഉണ്ടുറങ്ങി കഴിയുന്ന ഒരാളും പ്രതിയാകില്ല കേരളത്തിൽ.
4.
സെഫിയും, കോട്ടൂരും ഇപ്പോഴും പറയുന്നത് ദൈവം നീതിമാനാണ് ഇത് എപ്പോഴായാലും തെളിയിക്കപ്പെടും എന്നാണ്. സഭ ഒന്നടങ്കം സഭയുടെ നേതൃത്വം ഒന്നടങ്കം ഈ വാദത്തെ അംഗീകരിക്കുകയും അവരെ സംരക്ഷിക്കുവാൻ ഇപ്പോഴും സദാ ജാഗരൂകരായി നിലകൊള്ളുകയും ആണ്. ഭൂലോകത്തിലെ ഒരു കുറ്റവാളിയും ഇതുവരെ നീതിപീഠത്തിനുമുന്നിൽ പറഞ്ഞിട്ടില്ല ഞാൻ കുറ്റവാളിയാണ് എന്ന്. വ്യക്തികൾ ചെയ്യുന്ന ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളേക്കാൾ ദേശദ്രോഹ കുറവാളികളെ ഒരു പഴുതു പോലും രക്ഷപെടാൻ അനുവദിക്കാത്ത വിധം അകപ്പെടുത്തണം. തീവ്രവാദം പോലെയല്ല ഭീകരവാദം. ഏതൊ വിഷയത്തേയും തീവ്രമായും മിതമായും സമാധാനപരമായും സമീപിക്കാം. എന്നാൽ ഭീകരവാദത്തിന് ഒറ്റമുഖമേയുള്ളു
5.
അത്യപൂർവമായ സന്ദർഭങ്ങളിൽ ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ സാദ്ധ്യത ഉണ്ട് എന്നുള്ളത് വിസ്മരിക്കുന്നില്ല. അന്തിമമായി നീതി ലഭിക്കുന്നതുവരെ ഉള്ള നിയമപോരാട്ടത്തിന് ഇന്ത്യൻ നിയമവ്യവസ്ഥയിൽ സാധ്യത ഉണ്ട് എന്നുള്ളതിനാൽ അതിനായി പരിശ്രമിക്കുക എന്നതിനപ്പുറത്തേക്ക് പുറത്തുനിൽക്കുന്ന ഏതൊരാളും ഇതേ സംബന്ധിച്ച് കുറ്റം ചുമത്തുവാനോ ന്യായീകരിക്കുവാനോ തയ്യാറായിൽ നിസ്സംശയം പറയാം അവരും യഥാർത്ഥത്തിൽ ദേശദ്രോഹികളുടെ പട്ടികയിൽപ്പെടുന്നവർ തന്നെയാണ്.
6.
ഇനി നമ്മളുടെ കേരളത്തിലെ ചാർജ് ചെയ്ത മുഴുവൻ കുറ്റകൃത്യങ്ങളുടെയും അന്തിമഫലം എടുത്തു പരിശോധിച്ചാൽ ഏകദേശം 70 ശതമാനം വരുന്ന കുറ്റവാളികളും രക്ഷപ്പെട്ട ചരിത്രമാണുള്ളത്. ഒതുക്കി തീർത്ത കുറ്റകൃത്യങ്ങൾ തന്നെ ഭീമമായ ഒരു സംഖ്യ ആണ്. എന്ന് വെച്ചാൽ അവരൊക്കെ സമൂഹത്തിൽ ഇപ്പോഴും അധിവസിക്കുന്നു എന്നതാണ്; അപകടകാരികൾ ആയി തന്നെ.
ഇതിനിടയിൽ ഏകദേശം ഒരു അഞ്ച് ശതമാനം വരുന്ന നിരപരാധികൾ ക്രൂശിക്കപ്പെടുന്നുണ്ടാവാം എന്നുള്ള ഒരു വസ്തുത ഉണ്ട്. അത് അത്രത്തോളം നിയമ / ജനാധിപത്യ -ത്തിന് വലിയ അപകടകരം എന്ന് പറയാൻ എന്നെ സംബന്ധിച്ചിടത്തോളം പറ്റില്ല.
കാരണം മനുഷ്യനുണ്ടാക്കിയ നിയമങ്ങളും അവൻ കൈകാര്യം ചെയ്യുന്ന ആ നിയമ നടപടികളും 100% കുറ്റമറ്റതായി ഇരിക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് അസാധ്യമാണ് എന്നാണ് ഉത്തരം. അതിനാൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന പ്രമാണം ഒരു ദാർശനിക വാചകമായി മാത്രമേ നിയമത്തിൽ / മനുഷ്യരുടെ ഇടയിൽ നിലനിൽക്കുകയുള്ളൂ അല്ലെങ്കിൽ സ്ഥാനമുള്ളൂ.
അതുകൊണ്ട് അത്തരം ചില പോരായ്മകളെ പർവ്വതീകരിച്ച് കുറ്റവാളികൾ രക്ഷപ്പെടാൻ ഉതകുന്ന ഒരു നയം സ്വീകരിക്കുക എന്ന് പറയുന്നത് യഥാർത്ഥത്തിൽ മനുഷ്യ ദ്രോഹമാണ് സാമൂഹ്യ ദ്രോഹമാണ്.
Comments
Post a Comment