പണ്ട് ഏതോ വിഢി ചെയ്തതിന്നുമൊരാചാരം.
ഇന്നൊരു പടുവിഢി അനുഷ്ഠിച്ചതും
നാളത്തെ മറ്റൊരാചാരമായിടും.
വിഢികൾ പുലമ്പുന്നിതേതു ശരി?
ആചാരമനാചാരമാക്കുന്ന വിഢികൾ - അനുഷ്ഠാന ലംഘനമെന്ന് വിലപിക്കുന്നു.
ദൈവത്തെ മെനഞ്ഞ ശില്പിയും
പിന്നെ -
ഉടയാട നിർമ്മിച്ച തുന്നൽ വിദഗ്ദ്ധനും
പൊന്നാഭരണം ചെയ്ത
തട്ടാനുമെല്ലാം
പൊട്ടിച്ചിരിക്കുന്നു
ഹി ഹി ഹി ഹി !
Comments
Post a Comment