അല്പം രാഷ്ട്രീയ ചിന്ത

 1 .യച്ചൂരിനയത്തിന് പിന്തുണ. ഒപ്പം രാഹുൽ ഗാന്ധിക്കും.


സ്വാഭാവികമായും ഒരു ചോദ്യം ഉയരാം. കമ്മിറ്റിയല്ലേ തീരുമാനിക്കുന്നത്? സെക്രട്ടറിക്കു നടപ്പിലാക്കുന്ന ചുമതല മാത്രമല്ലേ യുള്ളു?


അതു തന്നെയാണ് ഞാൻ പറഞ്ഞതിന്റെ ഉളളർത്ഥം. യച്ചൂരി സഖാവ് വിഭാവനം ചെയ്യുന്ന രാഷ്ട്ര ബോധം അല്ല നടപ്പിലാകുന്നത്. എന്നു വച്ചാൽ എന്റെ പ്രായോഗിക ബുദ്ധിക്ക് ചേർന്നതല്ല PB യുടെ പൊതുനയം. വിശിഷ്യാ കേരള നേതാക്കളുടേത്. യച്ചൂരി സഖാവ് നിസ്സഹായൻ ഒപ്പം അഴിമതി രഹിതൻ എന്നും ഞാൻ പറയും.


നിലവിൽ തത്വത്തിൽ അംഗീകരിച്ചത് കോൺസ്സുമായി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചർച്ചയാവാം എന്നാണ് അത്രയും നല്ലത്. മുല്ലപ്പളളി കേന്ദ്ര നയത്തെപ്പോലെ കേരളത്തിലും ആകാം എന്നു പറഞ്ഞത് ഇരുതല വാളാണ്. ആത്മാർത്ഥമായി ആണ് പറഞ്ഞതെങ്കിൽ മുല്ലപ്പളളി -യച്ചൂരി യെപ്പോലെ ഇൻഡ്യയെ ആണ്, ഇൻഡ്യൻ ജനതയെ ആണ് സ്നേഹിക്കുന്നതെന്നും പണത്തിനേയോ പദവിയേയോ അല്ല എന്നും വിലയിരുത്തേണ്ടി വരും. അതിനു ബേബി നൽകിയ മറുപടി മര്യാദ ഇല്ലാത്തതാണ്. ഒരു സീറ്റിനു വേണ്ടിയും മുൻപ് എടുത്ത പ്രതിഷേധത്തിന് പ്രാശ്ചിത്തമായും പ്രീണനമായും മാത്രമേ ചിന്തിക്കാനറിയാവുന്നവർ ആ വാക്കിനെ വിലയിരുത്തുകയുള്ളു. മറക്കണം പൊറുക്കണം തന്ത്രം.


ഞാനിത് എഴുതാൻ കാരണം എന്റെ പഴയ ഒരു പോസ്റ്റ് ഉണ്ട്. യുക്തിഹീനം എന്ന് വിലയിരുത്തപ്പെട്ടത്. അതായത്, കേരളത്തിലും പകുതി സീറ്റുകൾ വിഭജിച്ചെടുത്ത് പൊതു അജണ്ടയിൽ നിന്നു കൊണ്ട് UDF -LDF തെരഞ്ഞെടുപ്പിനെ നേരിടണം ഈർക്കിലി പാർട്ടികൾ പ്രധാന പാർട്ടികളിൽ ലയിക്കണം. അല്ലാത്തവരെയോജിച്ചു നിന്ന് തകർക്കണം. നാളത്തെ ഇൻഡ്യയെ രൂപപ്പെടുത്താൻ പൊതു അജണ്ടയിൽ യോജിച്ച പ്രവർത്തനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. 


ഇൻഡ്യയിലെ ഏറ്റവും നല്ല ജനാധിപത്യപാർട്ടിയും സോഷ്യലിസ്റ്റ് ആശയവും ഉളള കോൺഗ്രസ്സിനെ നമ്പുന്നതാണ് ഏറ്റവും വലിയ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഉള്ള കമ്മ്യൂണിസ്റ്റുകൾക്ക് തികച്ചും യോജിച്ചത് എന്നാണ് എന്റെ തത്വശാസ്ത്രം. നടക്കാത്ത എന്റെ സ്വപ്നം എന്നും ഞാൻ അതിനെ വിശേഷിപ്പിച്ചിരുന്നു.കാരണങ്ങളും പറഞ്ഞിരുന്നു.


ഇപ്പോൾ അത്തരം ഒരു ചർച്ച ഉയർന്നു വരുന്നതിൽ സന്തോഷം. ഞാൻ ശുഭപ്രതീക്ഷയിൽത്തന്നെയാണ്. കാരണം ഗത്യന്തരമില്ലാതെ കേരള രാഷ്ട്രീയത്തിനും ഇത് അംഗീകരിക്കേണ്ട കാലം വന്നു ചേരും. പണത്തോടും അധികാരത്തോടും ഉള്ള ആർത്തിയാണ് ഇതിനു വിഘാതം . അതിന്റെ ലഭ്യത മുട്ടും എന്ന അവസ്ഥ ഉണ്ടാകുന്നതുവരെ നമുക്ക് കാത്തിരിക്കാം. 


നിലവിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഴുവൻ പ്രസ്ഥാനങ്ങളും യോജിച്ചു നിന്നു തന്നെ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ബുദ്ധി എന്നാണ് എന്റെ നിഗമനം. യാദൃശ്ചികമായി ചെറിയ തിരിച്ചടി ഉണ്ടായാൽപ്പോലും തുടർ പ്രവർത്തനം വഴി 2 വർഷത്തിനുളളിൽ BJP യെ എന്നെന്നേയ്ക്കുമായി അകറ്റി നിർത്താനും കഴിയും.


ഇത് വീണ്ടും ഓർത്ത് വച്ചോ നടപ്പിലാകുമ്പോൾ അഭിനന്ദിക്കാൻ മറക്കരുത്.


2. കമ്യൂണിസം ഇൻഡ്യയിൽ 100 വർഷം എന്നത് അഭിമാനം. 


പക്ഷേ നേട്ടത്തെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട കാലം 20 വർഷം മുന്നേ തുടങ്ങിയെന്നത് കാണാതെ പോകുന്നു.


ഇൻഡ്യൻ സാഹചര്യത്തിൽ വളരാൻ പറ്റിയ സാഹചര്യങ്ങൾ എല്ലാം (രണ്ടു പ്രാവശ്യം ) വരട്ടു തത്വവാദം മൂലം കളഞ്ഞ് കുളിച്ചു. (ഒരു പക്ഷേ കമ്മ്യൂണി ചരിത്രം മാറ്റി കുറിക്കുന്ന ആ മഹത്തായ നേട്ടം ആ സഖാവിന് കിട്ടുന്നതിലെ അസൂയയായിരുന്നു എന്നും വരാം)


നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (കേരളം) എന്ന അവസ്ഥ സംജാതമാക്കി ദശ ലക്ഷക്കണക്കിനു വരുന്ന രണ്ടു തലമുറകളിലെ പാർട്ടി പ്രവർത്തകർ നടത്തിയ ധീരോജ്ജ്വലവും, ക്ലേശകരവുമായ പ്രവർത്തനങ്ങൾ വെള്ളത്തിൽ വരച്ച വരപോലെ ആക്കിത്തീർത്തത് പരിശോധിക്കേണ്ട ദിവസം കൂടിയാണ് ഇന്ന് .


സമഗ്രമായ പരിശോധന നേതൃത്വം നടത്തണം. ഞങ്ങൾ അല്ല നടത്തേണ്ടത്. ഞാൻ നടത്തിയതുകൊണ്ടാണ് ഒരു ചുവട് പുറകിൽ നിൽക്കുന്നത്.


അധികാരം തുടരാൻ ഇന്ന് കേരളാ പാർട്ടി എടുക്കുന്ന നയങ്ങൾ അന്ന് എടുത്തിരുന്നെങ്കിൽ CPI(M) വലിയ ശക്തിയായി ഇൻഡ്യയിൽ മാറിയേനെ.


അന്ന് അത് തുരങ്കം വച്ചത് കേരളത്തിൻ്റെ പിന്തുണയോടെ ആയിരുന്നു.


ഇതാണ് ഇൻഡ്യൻ സാഹചര്യങ്ങളിലെ ലൈൻ. യച്ചൂരി സഖാവ് അടവുനയം കൊണ്ടു വരുമ്പോൾ പ്രകാശ് കരാട്ട് -കേരളാ പാർട്ടി - അച്ചുതണ്ട് അതെല്ലാം തകർത്തതാണ് ദശലക്ഷം പാർട്ടി അംഗങ്ങൾക്ക് കുറ്റിയിൽ കയറു കെട്ടി കറങ്ങേണ്ടി വന്നത്.


ഇൻഡ്യൻ സാഹചര്യത്തെ വിലയിരുത്താതെ അതിൻ്റെ സ്ഥിതിവിശേഷങ്ങൾക്ക് അനുരൂപമായി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താതെ പോയതിന് കാലം പോലും മാപ്പു നൽകില്ല .


സാറിനെ പോലുള്ളവർ ഇത്തരം വിശകലനങ്ങൾ പറയാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. LC യിൽ കിടന്ന് അന്നൊക്കെ എന്നെപ്പോലുള്ളവർ പറഞ്ഞപ്പോൾ പളനി സഖാവിനെ പോലുള്ളവർ പറഞ്ഞത് ഇന്ന പുസ്തം വായിക്കാനാണ്.


ഇന്ന് ഇൻഡ്യൻ സാഹചര്യത്തിനനുസരിച്ച് നടക്കാൻ പഠിച്ചപ്പോൾ പശ്ചിമ ബംഗാളും, ത്രിപുരയും ഒന്നും കൂടെ ഇല്ലാത്ത അവസ്ഥ വന്നു.


പോയത് പോയി. യഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കു . തിരുത്തൽ ശക്തികളെ അടിച്ചമർത്താതെ പറയുന്നത് കേൾക്കാനെങ്കിലും ഇനി ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.



3.

Comments