https://m.facebook.com/story.php?story_fbid=4110084435688298&id=100000603478023
1 .
കലയിൽ നല്ലത് ചീത്ത എന്ന വാക്കിന് വലിയ പ്രസക്തി ഒന്നുമില്ല. കലയുടെ മർമ്മം അറിഞ്ഞവർ വൈരൂപ്യത്തിൽ മനോഹരമായ സൗന്ദര്യം ദർശിക്കുന്നവരാണ്. ഒരു കരിക്കട്ട മനോഹരമാണ് എന്ന് സയൻറിഫിക് ആയി തെളിയിക്കുവാൻ ഒരു ചിത്രകാരന് കഴിയും. അതിലേക്ക് ഞാൻ ഇപ്പോൾ തൽക്കാലം കടക്കുന്നില്ല. പ്രപഞ്ചത്തിൽ സ്വയം നിർമ്മിതമായ അല്ലെങ്കിൽ ഒരു വ്യക്തിയാൽ നിർമ്മിതമായ ഏതൊരു വസ്തുവിലും സൗന്ദര്യമുണ്ട് അതിൽ കലയും ഉണ്ട്. ഈയൊരു അടിസ്ഥാനപ്രമാണം ആണ് മനസ്സിലാക്കേണ്ടത്.
ഒരു കലാസൃഷ്ടിയെ നിർവചിക്കുന്നത് വ്യക്തമായ സാർവ്വദേശീയമായി അംഗീകരിച്ച പ്രമാണങ്ങൾക്ക് അടിസ്ഥാനമാക്കിയാണ്. അതല്ലാതെയും ഓരോരുത്തരുടെയും വിഷ്വൽ സെൻസിബിലിറ്റിയുടെ മാനങ്ങളിൽ നിന്നുകൊണ്ടും ഒരു കലാസൃഷ്ടിയെ വിലയിരുത്തും അല്ലെങ്കിൽ നോക്കി കാണും. crescented shape കൾ ചേർന്നു ഒന്നായികാണുതും അല്ലങ്കിൽ ECG ഡ്രോയിംഗ് കാണുന്നതും oval അടുത്തടുത്ത് ചേർത്ത് വച്ചത് നോക്കുമ്പോഴും നമ്മിൽ ഉളവാക്കുന്ന അനുഭൂതി രണ്ടായിരിക്കും. ഒരു കഥ വായിക്കുമ്പോഴും സിനിമയോ നാടകമോ കാണുമ്പോഴും നമ്മുടെ മനസ്സിലേക്ക് ചിരിയുടെയും ദുഃഖത്തെയും ഒക്കെ ഭാവതലങ്ങൾ മിന്നിമറഞ്ഞു കൊണ്ടിരിക്കുന്നതു പോലെ.
അതിനു കാരണം അവ നമ്മിലുളവാക്കുന്ന വൈകാരിക അനുഭൂതികളുടെ സ്വാധീന വലയം കൊണ്ടാണ്. അതിലെ ഒരു ഘടകമാണ് വെറുപ്പ്, ഇഷ്ടക്കേട് ഒക്കെ. ഈയൊരു വികാരവും ഒരാൾക്ക് തോന്നുന്ന അതേ രീതിയിൽ മറ്റൊരാൾക്ക് തോന്നണമെന്നില്ല. ഒരാൾക്ക് ഇഷ്ടമില്ലാത്തത് അല്ലെങ്കിൽ അയാൾ വെറുക്കുന്നത് മറ്റൊരാൾക്ക് വളരെയധികം പ്രിയപ്പെട്ട ഒന്നായിരിക്കും. ഇത് സിദ്ധാന്തമാണ്. ഒരു ആർട്ടിസ്റ്റ് രൂപവിന്യാസം നടത്തുമ്പോൾ അവൻറെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസൃതമായിട്ടാണ് element കളുടെ നിർമ്മിതികൾ പ്രതലത്തിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുന്നത്.
2.
അതിൽ ഉപയോഗിക്കേണ്ട വർണ്ണങ്ങൾ ഏതൊക്കെ എന്നും അതിൻറെ വിന്യാസം (placing) ഏതു രൂപത്തിൽ (Style) ആയിരിക്കണം എന്നും അവൻ ആ രൂപരേഖയുടെ ആത്മാവ് ചോർന്നുപോകാതെ നിശ്ചയിക്കുകയാണ് സാധാരണ ചെയ്തു വരുന്നത്. കളർ തെരഞ്ഞെടുക്കുമ്പോൾ തന്നെ അത് ഏതു വാല്യുവിലാണ് പ്ലേസ് ചെയ്യേണ്ടത് എന്നും അവൻ നിശ്ചയിക്കും കാരണം ആ ചിത്രത്തിൻറെ mood ഉണ്ടാകുന്നതതിൽ നിന്നാണ്. അതിനാൽ ലോ, മിഡിൽ, ഹൈ, ഫുൾ റെയിഞ്ച് എന്നീ മാനദണ്ഡങ്ങളിലൊന്ന് അവൻ സ്വീകരിക്കും. ഞാൻ ഇതിൽ full range value ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനു കാരണം ഭൂരിപക്ഷം അതിഷ്ടപ്പെടുന്നു എന്നതാണ്. മാത്രമല്ല ഞാൻ കഴിഞ്ഞ ദിവസം എഴുതിയതു പോലെ രചനയുടെ ത്രഡ് എടുത്തത് കുതിരവട്ടം പപ്പുവിൻ്റെ ഒരു ബ്ലണ്ടർ ഡയലോഗിൽ നിന്നാണ്. അയഥാർത്ഥ്യത്തിൻ്റെ peak point -ലൂടെയാണ് അത് വിവരിക്കുന്നത്. ഈ ചിത്രത്തിൻ്റെ realistic mood രൂപപ്പെടുത്തുവാനാണെങ്കിൽ രണ്ടു രീതിയിൽ കഴിയും. High value warm colour ഉപയോഗിച്ചും low Key colour value കൊണ്ടും. ഇങ്ങനെ സങ്കീർണമായ ഒരുപാട് പദ്ധതികളിലൂടെ ആണ് ഒരു ചിത്രം പൂർത്തീകരിക്കപ്പെടുന്നത്. അതെല്ലാം ബോറൻ ആയിട്ടുള്ള ഒരു സമീപനമാണ്.
EH. പുഷ്കിൻ, സുനിൽ വല്ലാർപാടം, മനോജ് ബ്രഹ്മമംഗലം, അജി അടൂർ, സാറ ഹുസൈൻ, പ്രേംകുമാർ, രഞ്ജൂഷൻ തുടങ്ങിയവരുടെ എടുത്തു പറയേണ്ട ചിത്രങ്ങൾ അടക്കം 45 ൽ എൻ്റെ ആസ്വാദന താല്പര്യങ്ങൾക്ക് പുറത്തു വരുന്നത് രണ്ടോ മൂന്നോ ചിത്രങ്ങളാണ്. എനിക്ക് ഇഷ്ടപ്പെടാതെ പോയതുകൊണ്ട് ആ 3 ചിത്രങ്ങൾ മറ്റാർക്കും ഇഷ്ടപ്പെടില്ല എന്ന മൂഢ ധാരണയും എനിക്കില്ല. ഏറ്റവും ഇഷ്ടപ്പെട്ട 15 ചിത്രങ്ങളെടുക്കാം എന്നാണ് ഞാൻ ആദ്യം കരുതിയത് എങ്കിലും 20 ൽ കുറക്കാൻ പറ്റാത്ത വിധം ചിത്രങ്ങളുടെ ഗ്രേഡ് ഉയർന്നതായതുകൊണ്ട് എനിക്ക് അത് ഒഴിവാക്കാൻ പറ്റാതെ വന്നു. അതാണ് ഞാൻ നേരത്തെ സൂചിപ്പിച്ച പ്രധാനപ്പെട്ട മറ്റ് പലരുടെ പേരുകൾ ഉൾപ്പെടുത്താതിരുന്നത്. യഥാർത്ഥത്തിൽ ഇവിടെ "എനിക്ക് " ഏറ്റവും ഇഷ്ടപ്പെട്ട എന്നതുമാത്രമാണ് പ്രസക്തി അതാകട്ടെ കലയിലെ എൻ്റെ അവബോധത്തിനനുരൂപമായതെന്നേ അർത്ഥമാക്കുന്നുള്ളു. അല്ലാതെ ഇത് മറ്റുള്ളവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആയിരിക്കണമെന്നില്ല. ഓരോരുത്തരുടെയും കൈഅക്ഷരങ്ങൾ വ്യത്യസ്തമായി ഇരിക്കുന്നതുപോലെ തന്നെയാണ് രചനയെ സംബന്ധിച്ചിടത്തോളം ഉള്ള അവബോധവും നിലകൊള്ളുന്നത് എന്നാണ് ഞാൻ പറഞ്ഞതിൻറെ രത്നച്ചുരുക്കം.
3.
നമുക്ക് സിനിമയുടെ കാര്യം എടുക്കാം. എല്ലാ വിഭാഗങ്ങളിലും പെടുത്തി പൊതുവായി ഒരു അവാർഡ് നിശ്ചയിക്കുന്നു. അതേപോലെ സംവിധാനത്തിനും, തിരക്കഥയ്ക്കും ,കലാ സംവിധാനത്തിനും, സഹനടനും / നടിക്കും , വസ്ത്രാലങ്കാരം വരെ വിവിധ ഘടകങ്ങൾ ആയി തിരിച്ച് അവാർഡ് കൊടുക്കും. പിന്നീട് ജനപ്രിയ ചിത്രത്തിന് ഒരു അവാർഡും കൂടിയുണ്ട്. മറ്റെല്ലാത്തിനും സാങ്കേതികമായ, ശാസ്ത്ര രീതികൾ അനുസരിച്ച് വിലയിരുത്തിയാണ് ഓരോന്നിനും ജൂറി അവാർഡ് കൊടുക്കുന്നത്. ജനപ്രിയ ചിത്രത്തിന് അതൊന്നുമല്ല മാനദണ്ഡമാക്കുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ? അതേപോലെ ആണ് എൻറെ ചിത്രത്തിന് ലൈക്കുകൾ/കമൻ്റുകൾ കിട്ടിയത് എന്ന് മാത്രമാണ് ഞാൻ കരുതുന്നത്. അതിൽ കുറച്ചു പേർ എന്നോടുള്ള സ്നേഹത്തിൻറെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ലൈക്കുകളും കമൻറുകളും ചെയ്തിട്ടുള്ളത് എന്നു പറഞ്ഞാൽ അത് ഒരു പക്ഷേ അവരോടുള്ള അവഹേളനമായി ചിലപ്പോൾ വിചാരിക്കാൻ സാധ്യതയുണ്ട് എങ്കിലും ഞാനത് പറഞ്ഞത് അവർ ചിത്രകലയുടെ സാങ്കേതികമായ അല്ലെങ്കിൽ Conteporary art നെ കുറിച്ചു / ഇസങ്ങളെ കുറിച്ച് എന്തെങ്കിലും കൃത്യമായ അവബോധം ഉണ്ടായിട്ട് മാത്രമല്ല മറ്റ് വ്യക്തിനിഷ്ഠമായ താല്പര്യങ്ങളും അതിൽ വന്നു കൂടിയിട്ടുണ്ടാകും എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. കലയെ തന്നെ രണ്ടായി തിരിക്കുമ്പോൾ വസ്തുനിഷ്ടം എന്നും ആത്മനിഷ്ഠം എന്നും പറയാറുണ്ടല്ലോ ഞാൻ വ്യക്തിനിഷ്ഠമെന്ന ഒരു ഭാഗം കൂടി ചേർത്തു പറഞ്ഞു സമരസപ്പെടുത്തുന്നു എന്നേയുള്ളൂ.
1.ബഹുമാനപ്പെട്ട നിറകേരളം ഗ്രൂപ്പ് അഡ്മിൻ ബോദ്ധ്യപ്പെടുവാനായി സമർപ്പിക്കുന്നത്.
ഏഴാം തീയതി വൈകുന്നേരം ഈ ഗ്രൂപ്പ് ഡിലിറ്റ് ചെയ്യണ്ടതല്ലേ?. യഥാർത്ഥത്തിൽ നാലാം തീയതി ഡിലിറ്റ് ചെയ്യേണ്ടതായിരുന്നു. ക്യാമ്പ് ബഹുമാനപ്പെട്ട സാംസ്ക്കാരിക വകുപ്പ് മന്ത്രിയാണ് ഉൽഘാടനം ചെയ്തത് .അനേകം പ്രമുഖർ ഓരോ ദിവസവും പ്രഭാഷകരായി വന്നിരുന്നു. അവരെല്ലാവരും മൂന്നാം തീയതി ക്യാമ്പ് അവസാനിക്കും എന്ന് തന്നെയാണ് മനസ്സിലാക്കിയിരുന്നത്. ആ ബോധത്തിന് ഭംഗം വന്നിരിക്കുന്നു. ക്യാമ്പ് 4 ദിവസം കൂടി നീളുന്ന നാളിതുവരെ ഉണ്ടാകാത്ത കീഴ് വഴക്കം സംഭവിച്ചിരിക്കുന്നു.
നൂറു കണക്കിന് പ്രതിഷേധക്കാർ അവസരം കിട്ടാത്തതിൻ്റെ പേരിൽ പുറത്തു നിന്ന് അക്കാദമിയെ തെറിവിളിച്ചും അപമാനിച്ചും ആക്രമിച്ചും കൊണ്ടിരിക്കുകയാണ്.
ക്യാമ്പ് കിട്ടിയവരിൽ 25% തങ്ങൾക്കു കിട്ടിയ അവസരത്തോട് നീതി പുലർത്തിയില്ല എന്നാണ് ക്യാമ്പ് നീട്ടിയതിൽ നിന്നും മനസ്സിലായത്. മൂന്നാം തിയതി 6 മണി വരെ 50% ക്യാമ്പങ്ങൾ വർക്ക് പൂർത്തീകരിച്ച് ഗ്രൂപ്പിൽ ഇട്ടിരുന്നില്ല. പൂർത്തീകരിച്ചു എന്ന് ഗ്രൂപ്പിൽ അറിയിച്ചുമില്ല.
മത്തായി സാറിനെ പോലുള്ള കുറച്ചു പേർ സമയബന്ധിതമായി തന്നെ ചിത്രം ഗ്യാലറിയിൽ എത്തിച്ചിരുന്നു. ക്യാമ്പിലെ നിയമങ്ങൾ പാലിക്കാൻ കഴിയാതിരുന്നവരെ അക്കാദമി മാറ്റേണ്ടതായിരുന്നു. പല തരം നീതിയാണ് കണ്ടത്. വളരെ ഗുരുതരമായ പ്രശ്നം നേരിട്ട 5 % പേർ ഇതിൽ ഉണ്ടായേക്കാം. അവർക്ക് ഇളവ് കൊടുക്കാം. ഇത് കുത്തഴിഞ്ഞ സഹായം ആയിപ്പോയി.
"ഒരാളുപോലും പറഞ്ഞില്ല എനിക്ക് അസൗകര്യമുണ്ട് അതിനാൽ മറ്റാരെ എങ്കിലും തിരുമാനിക്കു. എനിക്ക് അടുത്ത അവസരം തന്ന് സഹായിക്കണമെന്ന് " . അക്കാദമി ക്യാമ്പിനു വിളിക്കുമ്പോൾ കാലാകാലങ്ങളായി ഒരു ചോദ്യം ഫോൺ വിളിച്ച് പറയുമ്പോൾ ഉന്നയിക്കാറുണ്ട്. ക്യാമ്പിന് തെരഞ്ഞെടുത്തിട്ടുണ്ട് ഈ തിയതികളിൽ സമയം ഉണ്ടോ എന്ന്!
സമയവും സൗകര്യവും ഇല്ലാത്തവർ ക്യാമ്പ് സ്വീകരിക്കരുതായിരുന്നു. ഈ വിഷയം പുറത്തറിഞ്ഞാൽ അക്കാദമി വലിയ സമ്മർദ്ദത്തിൽ ആകേണ്ടി വരും. അതിന് ഒരു പ്രധാന കാരണം ഉണ്ട്. നിരുത്തരവാദപരമായി പെരുമാറിയവർക്ക് 27 ആയിരം രൂപ കിട്ടി. ആരെങ്കിലും കേസ് കൊടുത്താൽ അക്കാദമിയാണ് മറുപടി കൊടുക്കേണ്ടി വരുന്നത്. ഈ ക്യാമ്പുമായി ബന്ധപ്പെട്ട് പത്ര വാർത്തവരെ വന്ന സ്ഥിതിക്ക് ക്യാമ്പങ്ങൾ എങ്കിലും അക്കാദമിക്ക് ദോഷം വരുന്ന ഒരു സമീപനം എടുക്കരുതായിരുന്നു.
നമുക്ക് ₹27000 കിട്ടിയെങ്കിൽ ക്യാൻവാസ് , ഓരോ ദിവസവും പ്രഭാഷണം നടത്തിയവർക്ക് ഫീസ് കൊടുത്തിട്ടുണ്ടെങ്കിൽ അത് ,ഇതിൻ്റെ ചിത്രങ്ങളും വീഡിയോയും എടുക്കുന്നത്, ട്രാൻസ്പോർട്ടിംഗ്, പത്രസമ്മേളനങ്ങൾ, പ്രിൻ്റിംഗ്, ഇത് പ്രദർശനം നടത്തുമ്പോൾ ക്യൂറേറ്റർ ഉണ്ടെങ്കിൽ അവരുടെ ഫീസ്, മറ്റ് അനുബന്ധ ചിലവുകൾ അടക്കം ഒരാർട്ടിസ്റ്റിന് ₹35000 എങ്കിലും ആകെ തുക വരും എന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല!
ഞാനീ ഗ്രൂപ്പിൽ 24ന് ആദ്യം ഒരു ബൊക്കെ ഇട്ടതല്ലാതെ ഇടപെട്ടിട്ടില്ല. 25 മുതൽ ഗ്രൂപ്പിൻ്റെ രീതി ഹിതകരമല്ലാത്തതിനാൽ ഞാൻ കയറാറില്ല. വൈകുന്നേരത്തെ സെഷനിൽ പരിമിതമായ ആൾക്കാർ മാത്രമേയുള്ളു എല്ലാവരും ഗൂഗിൾ മീറ്റിംഗിന് ഉണ്ടാവണം എന്ന പോസ്റ്റ് കണ്ടതിനാലാണ് പിറ്റേന്നു മുതൽ ഞാൻ പങ്കെടുത്തു വരുന്നത്.
മൂന്നാം തീയതി എൻ്റെ വർക്ക് പൂർത്തീകരിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ചെയ്ത വർക്കിൻ്റെ 9 ഫയലും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ഇടാതിരുന്നതിൻ്റെ കാരണം എഴാം തീയതി കഴിഞ്ഞും ഈ ഗ്രൂപ്പ് തുടന്നുണ്ടെങ്കിൽ അപ്പോൾ എഴുതാം.
" 6, 7 തീയതിയായ അവസാന ദിവസങ്ങളിൽ 105 പേരുടേയും വർക്ക് ഗ്രൂപ്പിൽ ഇടണം എന്ന് അക്കാദമി ഔദ്യോഗികമായി ആവശ്യപ്പെടണം"
ഗ്രൂപ്പിൽ വർക്ക് ഇട്ടവർ പൊട്ടന്മാരാകാൻ ദയവു ചെയ്ത് അക്കാദമി അവസരം ഉണ്ടാക്കരുത്. ഒരു ആർട്ടിസ്റ്റ് കൈകൂപ്പിപ്പിടിച്ച് ആണ് ദീർഘനേരം വീഡിയോയിൽ സംസാരിച്ചത് 104 പേരെയും അക്കാദമിയേയും ആണ് അദ്ദേഹം ആദരപൂർവ്വം കണ്ടത്. എൻ്റെ കണ്ണു നിറഞ്ഞു പോയി. അത്തരം സാധു മനോഭാവമുള്ള മാന്യരെ മറ്റുള്ളവർ മനസ്സിലാക്കുക.
വർക്ക് പോസ്റ്റ് ചെയ്തിട്ടല്ലാതെ ബാക്കി തുക ട്രാൻസ്ഫർ ചെയ്യരുത്. രണ്ടു നീതി പാടില്ല.
നിറകേരളം വാട്സ് ആപ് ഗ്രൂപ്പിൻ്റെ ദൗത്യം അവസാനിച്ചാൽ ആവശ്യമായവ ആർക്കെവിലേക്ക് എടുത്ത് ഗ്രൂപ്പ് മ്യൂട്ട് ചെയ്യുകയോ ഡിലിറ്റ് ചെയ്യുകയോ വേണം. ഇവിടെ വലിയ ആക്ഷേപങ്ങളും, അപമാനവും, ഔചിത്യമില്ലാത്ത അനാവശ്യ ഇടപെടലുകളും നടന്നിട്ട് എന്നെപ്പോലുള്ള നിഷേധികളായ ആർട്ടിസ്റ്റുകൾ മൗനം അവലംബിച്ചത് അക്കാദമിയോടും ,മറ്റുള്ള എല്ലാ കലാപ്രതിഭകളോടും ഉള്ള ബഹുമാനം ഒന്നുകൊണ്ടു മാത്രമാണ്.
തുടർന്ന് തുറന്ന് ബാക്കി എഴുതാനും അതു സംബന്ധിച്ചുള്ള വാഗ്വാദങ്ങൾക്കും അടിപിടിക്കും അവസരത്തിന് അക്കാദമി പ്ലാറ്റ്ഫോം വേദിയാകാതിരിക്കുവാനാണ് ഈ കുറിപ്പ്.
നന്ദി.
എല്ലാവരുടേയും വർക്കുകളെ ഹൃദയപൂർവ്വം വണങ്ങുന്നു. അതിഗംഭീര വർക്കുകളാൽ സമ്പന്നമായിരുന്നു ഈ ക്യാമ്പ്. അസാധാരണമായ ഈ നൂറ്റാണ്ടിലെ ഇങ്ങനെയൊരു ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞ നാമോരോരുത്തരും ഭാഗ്യവാന്മാർ!
വിമർശനത്തിൽ നീതിയുണ്ടെന്നു ഉറച്ച് വിശ്വസിച്ചിട്ടാണ് ഞാനീ കുറിപ്പ് എഴുതിയത്. തെറ്റാണെന്ന് വസ്തു നിഷ്ഠമായി ബോദ്ധ്യപ്പെടുത്തിയാൽ പരസ്യ മാപ്പ് പറയുവാനും ഞാൻ തയ്യാറാണ്. സത്യം, ശരി അത് മാത്രമായിരിക്കണം അന്തിമമായി ജയിക്കേണ്ടത് നാമല്ല എന്നാണ് എൻ്റെ നീതിബോധം.
എല്ലാവരേയും വണങ്ങുന്നു.
2.
ബഹുമാനത്തോടെ തന്നെ പറയട്ടെ!
എനിക്ക് ഷിനോജിനെ അറിയാം.
4 X 3 അടി രചനയ്ക്ക് 5 പരമാവധി 6 ദിവസമാണ് അക്കാദമി ക്യാമ്പിൽ നാളിതുവരെ കണ്ടു വന്നത്. അത് ധാരാളം മതി. 10 ദിന ക്യാമ്പിൽ 2 ചിത്രങ്ങൾ വരയ്ക്കണമായിരുന്നു. നിലവിലെ ഭരണ സമിതിയാണ് അത് ഒരു ചിത്രമാക്കുകയും ക്യാൻവാസിന് അല്പം കൂടി വലിപ്പം നിശ്ചയിക്കുകയും ചെയ്തത്. അത് നല്ല കാര്യം തന്നെ. ഇവിടെ 10 ദിവസം നൽകി. അതും പോരെന്ന് പറയുന്നത് കുഴപ്പമുണ്ട്.
പണ്ടത്തെ ആർട്ടിസ്റ്റുകൾ പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്. ചോദന ഉണരണമെന്ന്. അതിന് പലരും പലതരം ന്യായങ്ങളും പറയാറുണ്ട് പരിഹാരം തേടാറുമുണ്ട് (കഞ്ചാവ് മദ്യം തുടങ്ങി പലതും ). ചിലർക്ക് കടുത്ത ജീവിതാനുഭവങ്ങൾ വേണമെന്ന് ഇന്നും പറഞ്ഞു നടക്കുന്നവരുണ്ട്. കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദാഹരണം.
മത്തായി KT, സജീഷ് PA, TRഉദയകുമാർ, സജീഷ് സരോവർ, ബാഹുലേയൻ CB, KK കുമാരൻ, വർഗ്ഗീസ് കളത്തിൽ ., ലാൻ്റ് സ്കേയ്പ് ചിത്രകാരൻ പ്രകാശൻ പുത്തൂർ അങ്ങനെ ഒരു 25 പേരെ പെട്ടെന്ന് മനസ്സിൽ വരുന്നു. എല്ലാ ദിവസവും വരയ്ക്കുകയാണ്.
ഇതിൽ സജീഷ് PA യ്ക്ക് അസാമാന്യമായ visualization ability യുണ്ട്. മനസ്സിൽ കാഴ്ചകളുടെ വിശദാംശങ്ങൾ കുമിഞ്ഞുകൂടി കിടക്കുകയാണ് . എപ്പോൾ വേണമെങ്കിലും വരയ്ക്കാം. സ്കെച്ച് ബുക്ക് കൈകാര്യം ചെയ്യുന്ന ഒരാർട്ടിസ്റ്റിന് ഒരു ക്യാമ്പിൽ വരയ്ക്കുന്നതിന് ചോദന ഉണരണമെന്നില്ല. അതൊരു ജീവിതവൃത്തിയാണ്. അതിൽ കേരളത്തിലെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു പ്രധാന ആർട്ടിസ്റ്റ് TK അനിലാണ്.
ഞാൻ പറഞ്ഞു വരുന്നത് അവിടെ ഞാൻ ഉയർത്തിയ ആവശ്യം എല്ലാവരും വർക്ക് പോസ്റ്റ് ചെയ്യണം എന്നതാണ്. പോസ്റ്റ് ചെയ്തവർ മണ്ടന്മാരല്ല. എന്നെ അതിനകത്ത് കണ്ടില്ലല്ലോ? എൻ്റെ ചിത്രം ഇടാതിരുന്നെങ്കിൽ ഞാൻ ഈ പോസ്റ്റ് ചെയ്യുമായിരുന്നില്ല.
ഫൈൻ ആർട്സ് കോളേജിൽ Periodical assignment ഒരോരുത്തരും submit ചെയ്യേണ്ടി വരുമ്പോൾ ആരും ചോദന ഉണരുന്നില്ല എന്ന് പറയാറില്ല. പരീക്ഷാ തീയതിയിൽ വിദ്യാർത്ഥികൾ അററൻഡു ചെയ്യുന്നതും സമയബന്ധിതമായി പൂർത്തീകരിക്കുന്നതും എക്സാമിനേഷൻ ബോർഡ് തീരുമാനിക്കുന്ന പോലെയാണ്.
നാം എക്സിബിഷനു വേണ്ടി വർക്കു ചെയ്യുന്നത് നമ്മുടെ സൗകര്യത്തിനനുസരിച്ചാണ്. ക്യാമ്പ് നിശ്ചയിക്കപ്പെട്ട സമയത്തിലാണ് നടക്കുന്നത്. ഇത് രണ്ടും കൂട്ടിക്കുഴക്കേണ്ടതില്ല. 5 ദിവസ ക്യാമ്പ് ആണെങ്കിൽ അഞ്ചാം ദിവസം ഊണിനു മുൻപ് തീർക്കണം. എങ്കിലേ നമുക്ക് വീട്ടിലേയ്ക്ക് പോകാനാകു. ഇതൊക്കെയല്ലേ സാധാരണ കണ്ടു വരുന്നത്? തൃശൂർ ,തിരുവനന്തപുരം ഒക്കെ വൺഡേ ക്യാമ്പ് നടക്കുമ്പോൾ ഞാൻ സമയം കൂടുതൽ വേണ്ട ഭാഗം ചെയ്തു കൊണ്ടു പോകാറുണ്ട്. ബാക്കി അവടെ ഇരുന്നു തീർത്തിട്ട് എനിക്കു ആലപ്പുഴയ്ക്ക് മടങ്ങേണ്ടതാണ്. കൂടെ ഒരു ക്യാൻവാസും കൊണ്ടു പോരും.3 പ്രാവിശ്യം ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്.
ഒരു സിനിമയിൽ കുതിരവട്ടം പപ്പുവിൻ്റെ ഒരു വാക്കാണ് എൻ്റെ ചിത്രത്തിൻ്റെ ത്രഡ്. സ്കെച്ച് ബുക്കിൽ കിടന്നതാണ്. ഇനി 10 പെയിൻ്റിംഗിനുള്ള ഇത്തരം സ്കെച്ച് ഉണ്ട്. പറഞ്ഞാൽ മതി ഉടൻ ചെയ്യും.
എന്നെ അഡ്രസ് ചെയ്തതു കൊണ്ട് എഴുതിയതാണ്. സ്നേഹം. 7356944236
3.
കല ചെയ്യണമെങ്കിൽ ചോദന ഉണരണോ?
അടുത്ത കാലത്ത് നടന്ന ഒരു മേൽത്തട്ട് ജാഡക്കാരുടെ ചർച്ചയാണ് ഇത് പരിശോധിക്കാൻ ഇടയാക്കിയത്.
ഞാൻ കലചെയ്യുന്നത് ചോദന ഉണർന്നിട്ടല്ല. യാത്ര ചെയ്യുമ്പോഴും, കാഴ്ചകൾ വിശകലനം ചെയ്യുന്ന നേരത്തും, ഉറക്കത്തിലെ ഇടഉണർച്ചകളിൽ, മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ, സിനിമ കാണുമ്പോൾ, പണിയെടുക്കുമ്പോൾ, കുത്തിവരയ്ക്കുമ്പോൾ, മിച്ചമുള്ള കളർ വാരിത്തേക്കുമ്പോൾ, എക്സ്പിരിമെൻ്റുകൾ ചെയ്യുമ്പോൾ ഒക്കെ പല തരം വിഷ്വലൈസേഷനുകൾ കടന്നു വരും. അതിന് ഇന്ന സമയം, സന്ദർഭം ഒന്നുമില്ല.
എന്തെങ്കിലും ത്രഡുകൾ ഉണ്ടായാൽ ഉടനെ അതിനെ മനസ്സിൽ ഇട്ട് രൂപപ്പെടുത്തും. അത് പിന്നീട് പ്രാഥമിക ഡ്രോയിംഗ് ആയി വരച്ചിടും. നിലവിൽ പത്തോളം പെയിൻ്റിംഗുകൾക്ക് ആവശ്യമായ ഡ്രോയിംഗ് ഉണ്ട്. നാളെ തുടങ്ങണം എന്ന് തീരുമാനിച്ചാൽ അതിൽ നിന്ന് ഒരെണ്ണം എടുത്ത് ഡവെലപ്പ് ചെയ്യും. ചില സന്ദർഭങ്ങളിൽ ക്യാൻവാസിൽ കളർ അതിവേഗത്തിൽ തലങ്ങും വിലങ്ങും പ്രയോഗിക്കും. വെറും അരമണിക്കൂർ അതിൽ നോക്കിയിരുന്നാൽ മനസ്സിൽ ചിത്രം തെളിഞ്ഞു വരും. തുടങ്ങിയാൽ പിന്നെ അതിൻ്റെ വികാസ വ്യതിയാനങ്ങൾ ഒന്നൊന്നായി തീരുമാനിക്കപ്പെട്ടുവരും.
പലപ്പോഴും ഓരോ ഭാഗവും ഫിനിഷ് ചെയ്ത് തന്നെയാണ് പോകാറ്. മാറ്റി വരയ്ക്കുന്ന ശീലമൊന്നും എനിക്കില്ല. കാരണം കൃത്യമായ പദ്ധതിയിലൂടെയാണ് എൻ്റെ പെയിൻ്റിംഗ് പുരോഗമിക്കുന്നത്.
Comments
Post a Comment