FB പോസ്റ്റുകൾ

 1.

Johny Nellj 


തിന്നിട്ട് തൂറാൻ കക്കൂസ് ഉണ്ടാക്കിയിട്ടുണ്ടല്ലോ അല്ലേ? അതുപോലെ കാശ് കൊടുത്തു വാങ്ങുന്ന സാധനം സംസ്ക്കരിക്കാൻ സ്വയം സംവിധാനം ഉണ്ടാക്കണം. തൂറിയിട്ടിട്ട് ഇനി ഇത് സർക്കാർ എടുത്തോണ്ട് പോകണം എന്ന് പറയുന്നതുപോലെ സംസാരിക്കരുത്. 


ജൈവ മാലിന്യങ്ങൾ അരച്ചും പൊടിച്ചും ചെടിക്ക് വളമാക്കണം. അതിന് സ്ഥലം ഇല്ലാത്തവർ കേരളത്തിൽ കുറവാണ്. ഒട്ടും സ്ഥലം ഇല്ലാത്ത കോളനിക്കാർ അത് കക്കൂസിൽ ഒഴുക്കണം. അതല്ലങ്കിൽ പറമ്പ് ഉള്ളവരോട് ചോദിച്ചിട്ട് അവിടെ വളമാക്കി കൊടുക്കണം. സാധനങ്ങൾ വാങ്ങണമെങ്കിൽ പണം കൊടുക്കണം. വാങ്ങാൻ പോകാൻ പെട്രോൾ അടിക്കണം. ഉണ്ടാക്കാൻ വേറെ ചെലവ്. അതു പോലെ വെയ്സ്റ്റ് ഇല്ലാതാക്കാനും പണം മുടക്കണം. ആർഭാടത്തിനും മദ്യത്തിനും മുടക്കുന്ന പണത്തിൽ നിന്നും അത് കണ്ടെത്തണം. 


Nibin Iqbal 




ഞങ്ങൾ ചെയ്യുന്നതു പറയാം. ഭക്ഷണം ഉണ്ടാക്കുന്നതിന് അരികഴുകുന്ന വെള്ളം, പച്ചക്കറി അരിയുന്നതുണ്ട്, തൊലി, കടലാസ്, ഭക്ഷണ അവശിഷ്ട്രം എല്ലാം ഒരു വലിയ മൂടിവച്ച കലത്തിൽ നിക്ഷേപിക്കും. വലിയ കഷണങ്ങൾ - അലിയാൻ താമസമുള്ളവ - വീണ്ടും നുറുക്കി ഇടും. പിറ്റേന്ന് അത് വീടിനുപുറത്ത് മൂടിയുള്ള വലിയ ജാറിൽ പകർത്തും. അത് നിറയുമ്പോൾ മറ്റൊന്നിലേയ്ക്ക്. ആദ്യത്തേത് അവിഞ്ഞ് കുറുകുമ്പോൾ ചെടിക്കും, പച്ചക്കറി വൃക്ഷങ്ങൾക്കും, കൂടുതൽ വന്നാൽ തെങ്ങിനും വളമായി ഇടും. 80 % ജനങ്ങൾക്കും ഇതിനു കഴിയും. വളം ഇട്ടു കഴിഞ്ഞാൽ ഒരു ദിവസം മണം ഉണ്ടാകും. അത് സഹിക്കണം.


എന്താ ഇത് നടപ്പിലാക്കാൻ പറ്റില്ലേ?


2.

ഭൂമിയ്ക്ക് ഏകദേശം 454 കോടി വർഷം പഴക്കമുണ്ട്. 350 കോടി വർഷം മുൻപ് മുതൽ ജീവൻറെ അനിഷേധ്യമായ തെളിവുകളും ലഭ്യമാണ്. എന്നു വച്ചാൽ 104 കോടി വർഷം കഴിഞ്ഞ് ജീവൻ ഉണ്ടായെന്ന്. വെറും സീറോയിൽ നിന്നും 104 കോടി വർഷത്തിനുള്ളിൽ ജീവൻ ഉണ്ടായതെങ്കിൽ എല്ലാ സാഹചര്യങ്ങളും അനുഗുണമായ ഈ കാലഘട്ടത്തിൽ ഈ മനുഷ്യ കുലം നശിച്ചാലും 10 കോടി വർഷത്തിനുള്ളിൽ പുതിയ ജീവി സമൂഹം ഉണ്ടാകും. അങ്ങനെയാവുന്നതാണ് നല്ലത്.


ഭൂമിയിൽ ജീവിച്ചിട്ടുള്ളതിൽ 99 ശതമാനത്തിലേറെ സ്പീഷീസുകളും, അതായത് അഞ്ഞൂറ് കോടിയിൽ ഏറെ സ്പീഷീസുകൾ വംശനാശം വന്ന് മൺമറഞ്ഞതായി കണക്കാക്കപ്പെടുന്നു. അതിലൊരു കീടമാണ് ഈ നെഗളിക്കുന്ന മനുഷ്യൻ. അവന് എത്ര ആയുസ്സ് ? മറ്റ് ജീവിവർഗ്ഗം ഭൂമിക്ക് നാശമുണ്ടാക്കാതിരുന്നിട്ടാണ് നശിച്ചുപോയത്. അപ്പോൾ ഭൂമിയെയും ആകാശത്തേയും നശിപ്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനെ ഭൂമി ഇത്ര കാലം സഹിക്കണമായിരുന്നുവോ? വേണ്ട എന്നാണ് എന്റെ വാദം. നിനക്കൊക്കെ ജീവിക്കുവാൻ ഒരു അർ ഹതയുമില്ലടാ..... എന്ന് എന്നോട് തന്നെ ഞാൻ പറയുകയാണ്.


ഇന്ന് ഭൂമിയിൽ ഒരു കോടി മുതൽ 1.4 കോടി വരെ സ്പീഷീസുകൾ ആണ് ഉള്ളത്. പത്തൊൻപതു ലക്ഷം ജീവികളെ നാമകരണം ചെയ്തതായും ,പതിനാറു ലക്ഷം ജീവികളെ കേന്ദ്രീകൃത ഡേറ്റബേസുകളിൽ ഉൾപ്പെടുത്തിയതായും കാണാം 


" ബാക്കി എൺപത് ശതമാനത്തോളം ജീവികൾ ശാസ്ത്രീയമായി വിവരിക്കപ്പെടാത്തവയാണ്." അയ്യപ്പ ബൈജുവിന്റെ "നോട്ട് ദ പോയിന്റ് " ഇവിടെ പ്രസക്തം.


എന്നു വച്ചാൽ ഇവർ വിചാരിക്കുന്നതേ ഭൂമിയിൽ ആത്യന്തികമായി നടക്കുകയുള്ളു എന്നല്ലേ? അതാണ് ഇപ്പോൾ കാണുന്നത്. 80%ൽ വെറുമൊരു കുഞ്ഞൻ കോവിഡ് ചൂണ്ടുവിരലിൽ ലോകത്തെ നിർത്തിപ്പൊരിക്കുകയാണ്. ബാക്കി 79% അറിയപ്പെടാതെ കിടപ്പുണ്ട് ചന്ദ്രനിൽ വരെ എത്തി നോക്കുന്ന മനുഷ്യാ?..... നീ സൂക്ഷിച്ചിരുന്നുകൊള്ളു. അടുത്ത തലമുറയെ നീയൊന്നും പ്രതീക്ഷിക്കുകയേ വേണ്ട.



ആൾക്കുരങ്ങുകൾ ഒരു കോടി വർഷം മുൻപ് രൂപപ്പെട്ടു. എന്നാൽ ആധുനിക മനുഷ്യനു 350 കോടിയുടെ ജീവചരിത്രത്തിൽ വെറും രണ്ടര ലക്ഷം വർഷത്തെ റോൾ മാത്രമേ ഉള്ളു. അത്ര അഹങ്കാരം ഒന്നും വേണ്ട. നീയൊക്കെ എപ്പോൾ വേണമെങ്കിലും തീർന്നു പോകും.


പക്ഷെ ഇത്തരം വലിയ മൃഗങ്ങളുടെ പരിണാമം നടന്നു എങ്കിലും ആദ്യം ഉണ്ടായ ചെറിയ ജീവികൾ ഇന്നും ഭൂമിയുടെ അധിപതികൾ ആയി തുടരുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അവർ ലോകം ഭരിക്കുമെന്നത് കുഞ്ഞു കൊറോണ തെളിയിച്ചിരിക്കുന്നു.


ഇനി എന്തുകൊണ്ട് മനുഷ്യർ ഈ ഭൂമിയിൽ വെറുക്കപ്പെടേണ്ടവരാകുന്നു എന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഉത്തരം തരുവാൻ നമ്പർ ഇട്ട് 1000 കാര്യങ്ങളുമായി സംവദിക്കാൻ ഞാൻ ഒരുക്കമാണ്.


3.

മനുഷ്യർ എല്ലാവരും, മാറി വരുന്ന ഭരണകൂടവും ചേർന്ന് ഉണ്ടാക്കിയ അപകടം ആണിത്. വലിയ തോതിലുള്ള വ്യവസായവൽക്കരണം , വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, അതിനായി മലയും വനവും നശിപ്പിക്കൽ, ഒഴുക്ക് തടസ്സപ്പെടുന്ന നിർമ്മാണങ്ങൾ, അന്തരീക്ഷ താപ വ്യതിയാനങ്ങൾ എല്ലാം കാരണമാകുന്നുണ്ട്. 


മലകൾ ഇടിച്ചു നിരത്തി അത് ആവാസ ഭൂമിയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുമ്പോൾ ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിയുമെന്നത് ആരും ഇതുവരെ കണക്കിലെടുത്തിട്ടില്ല. അവിടങ്ങളിലെ വൻ ഗർത്തങ്ങളിൽ നിറയുന്ന വെള്ളം ഭൂമിക്കടിയിൽ പുതിയ ചാലുകൾ ഉണ്ടാക്കി ഒഴുകും. അവ മറ്റ് പ്രവാഹങ്ങളുമായി ചേർന്ന് ഇതുവരെ ഉണ്ടാകാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടലായി മാറും. 


ഇതൊക്കെ എന്ത്? ധ്രുവദേശങ്ങളിൽ മഞ്ഞുരുക്കത്തോത് കൂടിക്കൊണ്ടിരിക്കുന്നു . 50 വർഷത്തിനുള്ളിൽ കേരളം തീരും.


ഞാനിതുവരെ ഭൂമിക്ക് വലിയ പരിക്ക് ഏൽപ്പിച്ചിട്ടില്ല. വലിയ പിഴ ഇടാക്കുന്ന ശിക്ഷാ നടപടികൾ ഉണ്ടായാലേ ഇനി ഇവിടെ ജീവിക്കാനാകു. കുഞ്ഞു കേരളത്തിൽ പ്രകൃതിക്ക് എന്തു പരിക്ക് ഏൽപ്പിക്കാൻ കഴിയും? ആഗോള വ്യവസായ ഭീമന്മാരാണ് ഈ ഭൂമിയെ തകർക്കുന്നത്. പരിസ്ഥിതിക്ക് അപകടം വരുന്ന ഒന്നിനും അനുമതി നൽകാതിരിക്കുക എന്നതാണ് കരണീയം. പക്ഷേ നടക്കില്ല. സാദാ പഞ്ചായത്തു മെമ്പർ മുതൽ പ്രധാനമന്ത്രിമാർവരെ അഴിമതിരഹിതരായ സമൂഹത്തിലെ നല്ല നിയമങ്ങളുണ്ടാകു ,നടപ്പാക്കാനുമാകു.


"കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇടുക്കി പോലുള്ള അണക്കെട്ടിന്റെ സംഭരണ പ്രദേശങ്ങളിൽ ഭൂമികുലുക്കം ഉരുൾപൊട്ടൽ "


തടയാനൊക്കില്ല മക്കളെ .


നിലവിൽ ഒന്നേ ചെയ്യാനുള്ളു. അനുഭവിക്കുക. എന്റെ നയം അതാണ്.


4.



Comments