സ്കൂളിലോ കോളേജിലോ പി എസ് സി ടെസ്റ്റിലോ കൂടുതൽ മാർക്ക് വാങ്ങുന്നത് പൊതു കഴിവിൻ്റെ മാനദണ്ഡമല്ല. നല്ല ഓർമ്മശക്തിയുടെ തോത് കൂടിയ ഏതൊരു ആൾക്കും ഇങ്ങനെ ആ കാര്യത്തിൽ കൂടുതൽ മാർക്ക് വാങ്ങാൻ കഴിയും. essay പോലുള്ള കാര്യങ്ങൾ എഴുതണമെങ്കിൽ കുറച്ച് വിജ്ഞാനം മാത്രം പോരാ അതിൽ യുക്തിയും ബോധവും ചില പ്രാവീണ്യവും വേണം. ജോലി ചെയ്യുക എന്നു പറയുന്നത് വേറെ ലെവൽ ആണ്. കാര്യശേഷിയിൽ അധിഷ്ഠിതമായ പാടവമാണ് അതിന് വേണ്ടത്. അത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പഠിച്ചു മാർക്ക് വാങ്ങുന്നതും കാര്യശേഷിയും രണ്ടാണ് എന്ന് വ്യക്തമായി ബോധ്യപ്പെടുക എന്നുള്ളതാണ് പ്രധാനം.
73 വർഷമായിട്ടും സംവരണം തുടരുന്നു എന്നുള്ള യാഥാർത്ഥ്യം ഇവിടെ നിലനിൽക്കുന്നു. ഞാൻ ഒരു ദീർഘമായ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യം 25 വർഷം കൂടി ഈ പറയുന്ന ജാതി സംവരണം നൽകാം അതിനുശേഷം പൂർണ്ണമായും ഇന്ത്യയിൽ ജാതി സംവരണം അവസാനിപ്പിക്കണം എന്നാണ്. നൂറു വർഷമായിട്ടും ജാതി വിഷയവുമായി ബന്ധപ്പെട്ട് ആ വിഭാഗം ജനങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിന് കാരണം വേറെ ആണെന്നും ഭരണകൂടങ്ങളുടെ നിരുത്തരവാദപരവും പിടിപ്പുകേടും ആണ് അതിൻറെ പിന്നിൽ എന്നുമാത്രമല്ല ജാതി വിഭാഗത്തെ ആ രീതിയിൽ ഇനിയും വളർത്തി കൊണ്ടു വരുവാൻ കഴിയില്ല എന്നതും വ്യക്തമാകുന്ന തെളിവാണ്.
Comments
Post a Comment