Rejected soul Exhibition issue

 1. ഈ വാർത്ത തെറ്റായ ഒരു സന്ദേശം ആണ് ഉയർത്തുന്നത്. 


ഈ പ്രദർശനം നിലവിലെ അക്കാദമിക്കെതിരാണെന്ന് ഈ വാർത്ത വ്യക്തമാക്കുന്നു. അങ്ങനെ വരാൻ പാടില്ലായിരുന്നു. മാത്രമല്ല, അങ്ങനെ ആവണം എന്ന് ആഗ്രഹിക്കുന്നവർക്ക് അടിക്കാനുള്ള ഒരു വടി ആയി മാറ്റപ്പെട്ടതിൽ ദു:ഖം ഉണ്ട്.


നേതൃത്വം ഇത് തിരുത്തൽ വിശദീകരണം നൽകേണ്ടതുണ്ട്.


എന്തുകൊണ്ടെന്നാൽ ധാരാളം പരിഗണനകൾ ലഭിച്ചവരാണ് ഈ പ്രദർശനത്തിൽ പങ്കെടുത്തിരിക്കുന്ന മിക്കവാറും എല്ലാവരും. ഇതിന്റെ ചുക്കാൻ പിടിക്കുന്ന സംഘടനാ നേതാക്കൾക്കും , ഇതിലുള്ള പലരും ഉൾപ്പെടുന്ന സംഘടനകൾക്കും നിലവിലെ അക്കാദമി മെച്ചപ്പെട്ട പിന്തുണ നൽകി വരുന്നുണ്ട്.


അത് കാണാതെ പോകരുത്. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു.


2. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിന് അയക്കപ്പെടുകയും എന്നാൽ അക്കാദമി നിരസിച്ചതുമായ ചിത്രങ്ങളുടെ പ്രദർശനമാണ് ഇത് എന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ശരിയല്ല. ഇത്തവണത്തെ സ്റ്റേറ്റ് എക്സിബിഷനിൽ ഈ ഷോയിൽ പങ്കെടുക്കുന്ന രണ്ടു പേരുടെ ചിത്രങ്ങൾ ഉണ്ട്. അതിനാൽ വാർത്തയിൽ പിശക് വന്നിട്ടുള്ളതായി അറിയിക്കുന്നു. 


1. (ഇതും കൂടെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അത് നീതിക്ക് നിരക്കാത്ത ഒന്നായിരിക്കും.)


2 ( ഒരു പത്രത്തിലും ഈ യാഥാർത്ഥ്യത്തെക്കുറിച്ച് കുറിപ്പ് വരാത്ത ഒരു സാഹചര്യം വന്നാൽ എനിക്ക് ഒരു പത്ര സമ്മേളനം നടത്തേണ്ടി വരും എന്ന കാര്യവും അംഗങ്ങളുടെ അറിവിലേയ്ക്കായി ഞാൻ സൂചിപ്പിക്കുന്നു)


3 . അതെ തിരുത്ത് വേണം എന്നാണ് ഞാനും പറയുന്നത്. നിലവിൽ അക്കാദമി പല വലിയ ഇഷ്യുവിലൂടെ കടന്നുപോകുമ്പോൾ നിരവധി പരിഗണന ലഭിച്ചവരും പിന്നിലോ മുന്നിലോ നിന്ന് അടിക്കുന്നത് ധാർമ്മീകമായി ശരിയല്ല. 


എന്തായാലും അക്കാദമിക്ക് പരിക്ക് ഏറ്റിരിക്കുന്നു. അത് പരിഹരിക്കാൻ ഉത്തരവാദിത്വമുള്ളവർ തയ്യാറാകണം എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം.


ഷോ തീരുന്നതിനു മുൻപ് തീർപ്പ് ഉണ്ടാക്കാൻ അംഗങ്ങൾ അഭിപ്രായം പറയണം.


എന്റെ അഭിപ്രായത്തോട് വിയോജിപ്പ് ഉള്ളവർക്കും ഗ്രൂപ്പിൽ എഴുതാം. കാര്യങ്ങൾക്ക് എന്തായാലും വ്യക്തത വരണം. അത്രേയുള്ളു.



4. ബാബു ആണ് ആണും പെണ്ണും കെട്ടവിധം വളവള കുറേ പറഞ്ഞു കൊണ്ടിരിക്കുന്നത്. 


കാര്യങ്ങൾ ഇപ്പോൾ മനസ്സിലായി വരുന്നുണ്ട്.


ഏത് കലാകാരനും 3 ചിത്രങ്ങൾ കൊടുത്താൽ ഒന്നേ തിരഞ്ഞെടുക്കുകയുള്ളു. 2 ഉം റിജക്ഷനാകും. ഭൂമുഖത്ത് ഒരു സൃഷ്ടിയും നിരാകരണത്തിന്റെ ദു:ഖം പേറാത്തതില്ല. അതു കൊണ്ടാണ് ഈ പേര് ഞാൻ പറഞ്ഞത്.


ഞാനും സാറയും സ്റ്റേറ്റ് എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. അപ്പോൾ അക്കാഡമി റിജക്റ്റ് ചെയ്തവരുടേത് മാത്രമാണ് ഈ പ്രദർശനം എന്ന് എങ്ങനെയാണ് പറയാൻ കഴിയുക? 


അക്കാദമിക്കെതിരെയാണ് ഈ ചിത്രപ്രദർശനമെങ്കിൽ ഞാനിതിൽ ഉൾപ്പെടില്ലായിരുന്നു.


ഞാനുൾപ്പെട്ട ഒരു പ്രദർശനം അക്കാദമിക്ക് മുറിവേൽപ്പിച്ചുവെങ്കിൽ പത്ര സമ്മേളനം നടത്തി ഞാനത് തിരുത്തും.


ഇവിടെ ഗ്രൂപ്പ് കളിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇന്ന് എറണാകുളത്ത് വന്നപ്പോൾ ഈ തരത്തിലെ വാചകങ്ങൾ കേട്ടിരുന്നെങ്കിൽ ഞാനെന്റെ ചിത്രങ്ങളും എടുത്ത് പോരുമായിരുന്നു.


ഇത് കൊടും ചതിയാണ്. ഞാൻ ചന്ദ്രബാബു സാറിനോട് പറയുകയും ഗ്രൂപ്പിൽ എഴുതുകയും ചെയ്തു. എല്ലാവരും മൊബൈൽ തെളിക്കുകയും രഞ്ജിത് സാർ ഒരു മൺചിരാത് തെളിക്കുകയും മതിയെന്ന് . എന്റെ തലയിൽ ആൾതാമസമുള്ളതിനാലാണ് ആ നിർദ്ദേശം ഞാൻ വച്ചത്.


ആർക്കെങ്കിലും നിലവിലെ അക്കാദമിയിലെ ആർക്കിട്ടെങ്കിലും പണി കൊടുക്കണമെങ്കിൽ അത് നേരിട്ട് ആയിക്കോളണം. ഗ്രൂപ്പിന്റെ ലേബലിൽ വേണ്ട. 


എന്നെ അപമാനിച്ചത് അഡ്മിൻ കണ്ടെന്നു മനസ്സിലായി.


(പ്രത്രക്കുറിപ്പ്)


സജീവമായി ചിത്ര-ശില്പകലാ പ്രവർത്തത്തിൽ ഇടപെടുന്ന ഒരു കൂട്ടം കലാ പ്രവർത്തകരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം ദർബാർ ഹാളിൽ തുടങ്ങി - കോട്ടയം, ഇടുക്കി, എറണാകുളം' തൃശൂർ എന്നീ ജില്ലകളിലെ പ്രവർത്തകരാണ് ഈ പ്രദർശനത്തിന് പിന്നിൽ - തികച്ചും വ്യത്യസ്തത നിറഞ്ഞ ഈ പ്രദർശനത്തിൽ ചാരുകസേരയിൽ നിവർന്ന് കിടക്കുന്ന വൈക്കം ബഷീറിന്റെ അരികിലുള്ള ആടിനെ ചിത്രീകരിച്ചിരിക്കുന്ന എം പി മനോജിന്റെ ചിത്രം 1 കലരാകെന്റെ വേഷങ്ങൾ അഴിച്ച് മാറ്റി കലാകാരൻ പിൻനിരയിലേക്ക് മറഞ്ഞ ബാലകൃഷ്ണൻ കതിരൂർ ഗ്രാമത്തിന്റെ സൗന്ദര്യം ക്യാൻവാസിലാക്കിയ മനോജ് നാരായൺ ആദിവാസി ഗോത്രവർഗ്ഗത്തെ ചിത്രീകരിച്ച കെ.ജി ബാബു, മെറ്റാഫിസിക്കൽ ശൈലിയിൽ രചനയിൽ മികവ് പുലർത്തുന്ന ഷാജി ചേലാട് മിഷിനറി യുടെ കടന്ന് കയറ്റം ചിത്രീകരിക്കുന്ന രജ്ഞിത് ലാലിന്റെ ചിത്രവും ഏറെ ആകർഷണമാണ് മരവും മണ്ണും ഇല്ലാതെയാവുന്ന ആർ.കെ ചന്ദ്രബാബുവിന്റെ ചിത്രവും പ്രളയത്തിന്റെ കഥ പറയുന്ന തോമസ് കുരിശിങ്കലിന്റെ ചിത്രത്തിന്റെ കളർവിന്യാസവും ഏറെ ശ്രദ്ധേയമാണ് കലാകാരന്റെ സ്വാതന്ത്രത്തിൽ തന്റെതായ ശൈലിയിൽ സാറാ ഹുസൈനും സിന്ദു ദിവാകരനും രചന നടത്തിയിരിക്കുന്നു. ഹരിയുടെ ചിത്രത്തിലും പ്രകൃതിയുടെ വികൃതി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് ഒ ടി. രമണൻ പ്രകൃതിയും ജീവിതവും എന്ന ഒരു വലിയ മരം ചിത്രീകരിച്ചിരിക്കുന്നു 'ആലപ്പുഴയിൽ നിന്നുള്ള സിറിൾ, മനോജ് ബ്രഹ്മമംഗലം എന്നിവരുടെ ചിത്രങ്ങളും സണ്ണി പോളിന്റെ പ്ലാസ്റ്റിക്കിനെതിരെയുള്ള ശല്യവും, ഒണിക്സ് പൗലോസിന്റെ ശില്പവും ഏറെ ശ്രദ്ധേയമാണ്, കാഴ്ചയും ചിന്തയും ഒത്ത് ചേർന്ന് പ്രവർത്തിക്കുന്ന ഇവരുടെരചനകളുടെ പ്രദർശനം ഒരു പ്രതിഷേധത്തിന്റെ സുവിശേഷമാണ് എന്നാൽ ഇത് ഒരിക്കലും സാംസ്ക്കാരിക കേത്രത്തിന് എതിരായോ ഉള്ള പ്രദർശനമല്ല എന്നാൽ സാംസ്ക്കാരിക മേഖലയിലെ പ്രവർത്തകരോട് മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ആഹ്വാനം ചെയ്യുന്ന പ്രതിലോമശക്തിക്ക് എതിരായുള്ള ഉയർത്തെഴുന്നേൽപിന്റെ പ്രതീകാ ല് മകമാകുന്നു ഈ പ്രദർശനം - പ്രദർശനം ടി.എസത്യപാൽ ഉൽഘാടനം ചെയ്തു -ഒണിക്സ് പൗലോസ് ബാലകൃഷ്ണൻ കതിരൂർ, ഷാജി ചേലാട് ' മനോജ് നാരായൺ എന്നിവർ സംസാരിച്ചു - രജ്ഞിത് ലാൽ സ്വാഗതവും എം.പി മനോജ് നന്ദിയും പറഞ്ഞു.


2 .സിന്ധു - ഷാജിയും ബാബുവും പറഞ്ഞതിനോട് യോജിക്കുന്നു.


തന്റെ work പഴയതാണെന്നും അക്കാഡമി Reject ചെയ്തതു കൊണ്ടാണ് ആ വർക്ക് വയ്ക്കുന്നതെന്നും cyril പറഞ്ഞതായി ഇന്നലെ കേട്ടു .ഈ പേര് നിർദ്ദേശിച്ച cyril തന്നെ ആരെ ബോധിപ്പിക്കാനാണ് ഇത്തരം കുമ്പസാരം നടത്തുന്നത്.

പിന്നെ അക്കാഡമിയുടെ കാര്യം :മുഖം വികൃതമായതിന് കണ്ണാടി തല്ലിപൊട്ടിച്ചിട്ടെന്താ കാര്യം.


കുറ്റപ്പെടുത്തലുകളല്ലാ.

നിലപാടുകൾ ഉണ്ടാവുക എന്നത് വളരെ പ്രാധാനമാണ്. നിലപാടുകൾ ഇല്ലാത്ത അവസര വാദികൾ വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും.


അക്കാഡമിക്കെതിരെ ആണ് പ്രദർശനം എന്ന് അവിടെ ആരും ഇന്നലെ പറഞ്ഞില്ല. പിന്നെ ആരെയാണ് വെല്ലുവിളിക്കുന്നത്. എന്ത് ഗ്രൂപ്പ്കളിയെക്കുറിച്ചാണ് പറയുന്നത്. 

ഇതിനൊടൊക്കെ പ്രതികരിക്കാനും താല്പര്യമില്ല: ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം... അത്രേ ഉള്ളൂ കാര്യം.



ഇതൊരു നല്ല ചിത്രപ്രദർശനം ആണ്. ആളുകൾ ചിത്രങ്ങൾ കാണാനാണ് വരുന്നത്. അക്കാഡമിക്ക് മുറിവേറ്റിട്ടുണ്ടൊ എന്ന് നോക്കാനല്ല. മുറിവേറ്റിട്ടുണ്ടെങ്കിൽ മുറിവെണ്ണ പുരട്ടി കൊടുക്കുക (കോട്ടക്കലിന്റെതായാൽ കൂടുതൽ നല്ലത് ) ഈ show നശിപ്പിക്കാനണ് ശ്രമം എങ്കിൽ ബാബു പറഞ്ഞതു തന്നെയെ പറയാനുള്ളൂ. വെറുതെ നോക്കി ഇരിക്കുമെന്ന് കരുതണ്ട.

Comments