വീണ്ടും ചില നുറുങ്ങു ചിന്താശകലങ്ങൾ!
1.
https://m.facebook.com/story.php?story_fbid=1613804511982982&id=100000603478023
2.
ഞാൻ 33 വർഷക്കാലം സിപിഐഎം രാഷ്ട്രീയത്തിൽ കിടന്ന് കളിച്ചു വളർന്നവനാണ്. എല്ലാ മേഖലകളിലും എന്നുവെച്ചാൽ പ്രധാന വർഗ ബഹുജന സംഘടനകളുടെ എല്ലാം നേതൃത്വത്തിൽ (വനിത / ആർട്ടിസാൻസ് / SFI / ഉദ്യോഗസ്ഥ ഒഴികെ) ഉണ്ടായിരുന്നു . സിപിഐഎമ്മിൻ്റെ ലോക്കൽ കമ്മിറ്റി മെമ്പറായും മൂന്നു തവണ ഉണ്ടായിരുന്നു. യോജിക്കാനാകാതെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ നിരന്തരം രാജിവച്ചു കൊണ്ടുമിരുന്നു. അതുകൊണ്ട് ഭൂലോക രാഷ്ട്രീയ തരികിടകൾ എല്ലാം എനിക്ക് നല്ലപോലെ മനസ്സിലാവുന്ന ഒന്നാണ്. വസ്തുതകളെ വിശകലനം നടത്താൻ അത്യാവശ്യം പാടവം ഉണ്ട്. നേടിയെടുത്തതാണ്.
ഇന്ന് പല പീഡനകേസുകളിലേയും ചരിത്രമെടുത്തു നോക്കിയാൽ അത് ഭൂരിപക്ഷവും ഉഭയ സമ്മതത്തോടുകൂടി തുടങ്ങിയ ഒരു പ്രക്രിയയാണ്. പിന്നീട് കൈവെട്ട് പോയി നിലനിൽക്കുവാൻ പറ്റാത്തവിധം കുരുക്കിൽ ആയി എന്നു തോന്നുമ്പോഴാണ് പീഡനവുമായി ഇര രംഗത്തുവരുന്നത് .
സൂര്യനെല്ലി തൊട്ടാണ് ഇങ്ങനെ പൊതുസമൂഹം ഗൗരവ്വത്തോടെ ഇത്തരം വിഷയം ചർച്ച ചെയ്യുവാൻ തുടങ്ങിയത്. സിപിഐ എമ്മാണ് ആ ഒരു വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചത് അതാകട്ടെ കോൺഗ്രസ് ഗവൺമെൻ്റിനെ വളരെ ശക്തമായി ആക്രമിക്കുവാൻ ഉള്ള ഒരു പിടിവള്ളി എന്നനിലയിലാണ് ഏറ്റെടുത്തത്. യഥാർത്ഥത്തിൽ അതിന് ഫലം കണ്ടു എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ മനസ്സിലാക്കുകയും ചെയ്തു. സൂര്യനെല്ലി പെൺകുട്ടിക്ക് നല്ല രൂപത്തിൽ പ്രതിഫലം കൊടുക്കുകയും ചെയ്തു. ഇപ്പോൾ ബാല ക്ഷേമസമിതി ചെയർമാൻ പരാതി പറയാൻ വന്ന പെൺകുട്ടിയെ ആക്ഷേപിച്ചു എന്ന് കേസായിരിക്കുന്നു.
നമ്മൾ സമൂഹത്തിൽ കേൾക്കുന്ന മിക്കവാറും എല്ലാ പീഡനങ്ങളിലും ചരിത്രം ഇങ്ങനെ തന്നെയാണ്. വളരെ അപൂർവ്വം ചില കേസുകളാണ് ജനുവിൻ ആയിട്ട് പീഡനങ്ങൾ / ബലാൽക്കാരം എന്ന ഒരു ടൈറ്റിലിൽ എത്തുന്ന വിഷയം . തങ്ങളുടെ താൽപര്യത്തിന് അനുകൂലമായി നിന്നില്ലെങ്കിൽ ജഡ്ജി അല്ല സാക്ഷാൽ മുഖ്യമന്ത്രിയെ വരെയും കേസിൽ കുരുക്കി തകർത്തു മൂലയ്ക്ക് ഇരുത്താമെന്ന് കേരളം ഈ സമീപകാലത്തും തെളിയിച്ചതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സരിത, ബിജു രമേശ്, ലാവ് ലിൻ, ED, CAG, വിജിലൻസ്, അറസ്റ്റ്, അണ്ടി, പരിപ്പ്, മാങ്ങ, ഉള്ളിത്തൊലി എല്ലാം വരുകയും നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരുകയും ചെയ്യും. ഏറ്റവും കൂടുതൽ കള്ളങ്ങൾ മൈക്ക് വച്ച് പറയുന്ന കാലം കുടിയെന്ന പ്രത്യേകതയും ഉണ്ട്.
സമൂഹ മാധ്യമങ്ങളിൽ വരുന്ന മിക്കവാറും 80 ശതമാനം വരുന്ന വാർത്തകളും അതിശയോക്തി കലർന്നതും ഏകപക്ഷീയവുമാണ്. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം / നീതിന്യായ വകുപ്പിനെ സംബന്ധിച്ചിടത്തോളം /പോലീസിനെ സംബന്ധിച്ചിടത്തോളം / ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം / ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം എല്ലാം ഇതുപോലെ ആകെ സത്യത്തിന് നിരക്കാത്ത രൂപത്തിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ഒന്നും വിശ്വാസത്തിൽ എടുക്കുവാൻ പറ്റാത്തവിധം ആണ് സത്യത്തിൻ്റെ മുഖം ഇവിടെ നിലകൊള്ളുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായിട്ടുള്ള പക പോക്കലുകൾ ആണ് കൂടുതലും നമ്മുടെ സമൂഹത്തിലെ വിഷയങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദൈവത്തിൽ പണ്ടേ വിശ്വാസമില്ല ഇപ്പോൾ മനുഷ്യരിൽ പോലും വിശ്വാസമില്ല. ഞാൻ പക്ഷിമൃഗാദികളോട് ആണ് കൂടുതൽ സൗഹൃദം ജീവിതത്തിൽ സൂക്ഷിക്കുന്നത്. അവർക്ക് ഭക്ഷണം കൊടുക്കുന്നതും അവരോട് ദീർഘനേരം സംസാരിക്കുന്നതും ആണ് എൻറെ പ്രധാന ഒരാനന്ദം.
അവർ നമ്മൾക്ക് ഒന്നും തിരിച്ച് തരികയില്ല പക്ഷേ അവർ നമ്മളെ സ്നേഹിക്കും. കുരുക്കിൽ പെടുത്തില്ല .നെറികേട് കാണിക്കില്ല. അവർ നമ്മളോട് ഒരിക്കലും കള്ളം പറയില്ല. അങ്ങോട്ട് ആക്രമിക്കാതെ ഒരിക്കൽപോലും അവർ ദേഷ്യപ്പെടുകയോ ആക്രമിക്കുകയോ ചെയ്യില്ല. അവർക്ക് നമ്മളെ കാണുന്നതും നമ്മുടെ സംസാരം കേട്ടു കൊണ്ടിരിക്കുന്നതും നമ്മൾ അടുത്ത് ചെല്ലുന്നതും ഒക്കെയും വളരെയധികം സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്.
മനുഷ്യരിൽ ആകെ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഞാൻ പറഞ്ഞതിൻറെ അർത്ഥം.
നമ്പി നാരായണനെ ക്രൂശിച്ച മുഴുവൻ ആൾക്കാരെയും ശിക്ഷിക്കേണ്ടതാണ്.
അദ്ദേഹത്തിന് കൊടുത്ത മുഴുവൻ തുകയും അദ്ദേഹത്തെ ക്രൂശിക്കുവാൻ വേണ്ടി എഫർട്ട് എടുത്തിട്ടുള്ള മാധ്യമങ്ങളിൽ നിന്ന് / രാഷ്ട്രീയക്കാരിൽ നിന്ന് /പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം എന്നതായിരിക്കണം ഇനി ഉണ്ടാക്കാൻ പോകുന്ന നിയമസംഹിതയിൽ വരേണ്ടത്. ആർക്കും ആരെയും എപ്പോഴും ഏതു രൂപത്തിലും ക്രൂശിക്കുവാൻ പറ്റുന്ന ഒരു പൊതു ഇടമാണ് സമൂഹമാധ്യമങ്ങൾ. ഇവിടെ എല്ലാവരും ചർച്ച ചെയ്യുന്നത് 100% തങ്ങൾക്ക് ബോധ്യമുള്ള വിഷയങ്ങൾ അല്ല മറിച്ച് കേട്ടറിവുള്ള ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ ചിന്തകളും വാർത്തകളും ആണ് ഇവിടെ അനലൈസിന് വിധേയമാക്കുന്നത്. ഒരു നിയമം അതിനുണ്ടാക്കിയത് പിൻവലിക്കപ്പെട്ടു.
അതുകൊണ്ടുതന്നെ ഇത്തരം സമൂഹത്തിൽ ഇളക്കങ്ങൾ ഉണ്ടാക്കുന്ന കേസുകളുടെ കാര്യത്തിൽ ഞാനൊരിക്കലും അഭിപ്രായങ്ങൾ ഒരുഭാഗത്ത് ആയി നിന്നുകൊണ്ട് പറയാറില്ല. രാഷ്ട്രീയം പോലും ഇപ്പോൾ പറയുവാൻ ഒരു നാണക്കേട് അനുഭവപ്പെടുന്ന മാനസികാവസ്ഥയിലാണ് ഞാനിന്ന് . കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പോലും അതുകൊണ്ടുതന്നെ ഞാൻ ഇതുവരെ തയ്യാറായിട്ടില്ല. പരിഷ്കൃതമായ ഒരുപാട് നിയമഭേദഗതികൾ നമ്മളുടെ സമൂഹത്ത് ഗവൺമെൻറ് കൊണ്ടുവരുന്നുണ്ട്.
അത് നാളെ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുവാൻ പോകുന്നത് എന്ന് എനിക്ക് വ്യക്തിപരമായി മനസ്സിലാക്കുവാനുള്ള പാണ്ഡിത്യം ഇല്ല. കാരണം അത് ഒരു നയതന്ത്രജ്ഞത ആണ് സാമ്പത്തിക ശാസ്ത്രമാണ് സാമൂഹ്യശാസ്ത്രം ആണ് ഇതേക്കുറിച്ച് അഗാധമായ പഠനം നടത്തുവാൻ ഉള്ള ഒരു സാഹചര്യവും എനിക്കില്ല. പഠനം നടത്തിയാൽ പോലും അത് കൃത്യമായി മനസ്സിലാക്കുവാനുള്ള സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം, ഡോക്ടറേറ്റ് ഒന്നുമില്ല.
പലരും വിദഗ്ധ അഭിപ്രായം എന്ന പേരിൽ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ എഴുതുന്നുണ്ട്. ആ ലേഖനങ്ങൾ എല്ലാം വായിക്കുന്നുണ്ട് പക്ഷേ വ്യക്തമായ ഒരു നിഗമനത്തിൽ എത്താൻ കഴിയാത്തതിന് അതിൻറെ പിന്നിൽ വളരെ വ്യക്തമായ ഒരു സാമ്പത്തിക നിയമ പ്രായോഗ്യ വ്യവസ്ഥയുടെ ചരിത്രമുണ്ട് എന്നതു തന്നെ.
പുത്തൻ ആഗോള സാമ്പത്തിക പരിഷ്കാരത്തിൻ്റെ /ഗാട്ട് കരാർ ഉദാഹരണം. ഇത് കൊണ്ടുവന്നത് അമേരിക്കയുടെ നേതൃത്വത്തിൽ ആയിരുന്നു. അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധന്മാർ രൂപകൽപ്പന ചെയ്തത് അവരുടെ സാമ്പത്തികവളർച്ചയെ മുന്നിൽ കണ്ടുകൊണ്ടാണ്. മൂന്നാം ലോകരാജ്യങ്ങളെ ചൂഷണം ചെയ്യുക എന്ന മുഖ്യ അജണ്ട ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത്.
മൂന്നാം ലോകരാജ്യങ്ങൾ അതിനെ ശക്തിയുക്തം എതിർക്കുകയും ചെയ്തു. ഇന്ത്യയിൽ കോൺഗ്രസ് അതിന് വളരെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്യുകയും അത് നടപ്പിൽ വരുത്തുന്നതിന് പരിശ്രമിക്കുകയും ചെയ്തു. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ നാം കണ്ടത് യൂറോപ്യൻ സാമ്പത്തിക ഘടന തകർന്നു പ്രത്യേകിച്ച് യുഎസ് സാമ്പത്തിക തകർച്ച നമ്മുടെ മുന്നിൽ വളരെ വലിയ വാർത്തയായിരുന്നു. കടകവിരുദ്ധമായി ചൈന വലിയ സാമ്പത്തിക പുരോഗതി നേടി അതോടൊപ്പം തന്നെ ഈ പുതിയ തുറന്ന കമ്പോള വ്യവസ്ഥയെ അടിസ്ഥാനമാക്കി ഇന്ത്യയും സാമ്പത്തിക ശക്തിയായി വളർന്നു.
ഒരു ഘട്ടത്തിൽ 9.8 ശതമാനം വളർച്ചാനിരക്ക് ഇന്ത്യയിലും പ്രകടമായിരുന്നു ഇപ്പോൾ അതിന് മങ്ങലേറ്റിട്ടുണ്ട് എങ്കിലും. കുത്തക മുതലാളിത്ത സമീപനത്തിൽ നിന്ന് / കോർപ്പറേറ്റുകളിൽ നിന്ന് കോടാനുകോടി രൂപ കമ്മീഷൻ വാങ്ങി അവർക്ക് കൂടുതൽ സൗകര്യങ്ങൾ അനുവദിച്ചു കൊടുക്കുന്ന താൽപര്യങ്ങളിൽ നിന്ന് മാറിയ ഒരു അവസ്ഥയാണ് നാം പിന്തുടരുന്നതെങ്കിൽ തീർച്ചയായും ഗാട്ട് കരാർ മൂലം നമ്മൾക്ക് വളർച്ചയുടെ പാത തുറന്നു കിട്ടും എന്നാണ് ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കുന്നത്. പൊതുവിപണിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ലാഭകരമായി ഓൺലൈനിലൂടെ നമ്മൾക്ക് വീട്ടിൽ എല്ലാ സാധനങ്ങളും എത്തി കിട്ടുന്ന ഒരു അവസ്ഥ ഇന്ന് ഉണ്ട്.
പച്ച മീൻ പോലും അവർക്ക് കിട്ടുന്ന മാത്രയിൽ തന്നെ അവരുടെ കസ്റ്റമേഴ്സിനെ നെറ്റ്‌വർക്കിലൂടെ അതിൻറെ വിലയും വസ്തുക്കളുടെ എല്ലാവിവരങ്ങളും ബോധ്യപ്പെടുത്തുന്ന ഒരു സംവിധാനത്തിലൂടെ മണിക്കൂറുകൾക്കുള്ളിൽ നമ്മുടെ വീട്ടിൽ മത്സ്യ ഐറ്റം വരെ എത്തി കിട്ടുന്ന അവസ്ഥയിലാണ് ഇന്ന് നമ്മളുടെ പുരോഗതി എത്തി നിൽക്കുന്നത്.
ഏറ്റവും ഒടുവിൽ ഞാൻ ആലപ്പുഴയിലുള്ള മുഴുവൻ ഇലക്ട്രോണിക്സ് കടകളിലും നടന്ന് ഒരു പേന അന്വേഷിച്ചെങ്കിലും ലഭ്യമാകാത്തതിൻറെ അടിസ്ഥാനത്തിൽ ഓൺലൈനിലൂടെ മൂന്നു ദിവസത്തിനുള്ളിൽ ആവശ്യപ്രകാരം എനിക്ക് ഏറ്റവും മെച്ചപ്പെട്ട ഒന്ന് ലഭ്യമായി.
കടയിൽ ചെല്ലുമ്പോൾ സാധനം ഉണ്ടെങ്കിൽ തന്നെ ചില ബ്രാൻഡുകളുടെ ചില ഐറ്റം മാത്രമേ കാണുകയുള്ളൂ എന്നാൽ നമ്മൾ ഓൺലൈനിൽ നമ്മുടെ സാമ്പത്തികസ്ഥിതിയും നമ്മുടെ താൽപര്യത്തിനും നമ്മുടെ ആവശ്യത്തിനനുസരിച്ചും ഉള്ള സെലക്ഷൻ വിവിധ കമ്പനികളുടേത് അതിൻ്റെ ഡെമോയും നോക്കി അതിൻറെ അടിസ്ഥാനത്തിൽ നമ്മൾ ബുക്ക് ചെയ്തിട്ട് ഇരുന്നാൽ അത് വീട്ടിൽ ലഭിക്കുന്ന ഏറ്റവും പുതിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
ഓൺലൈൻ വിതരണക്കാര് അത് വാങ്ങിച്ച് സൂക്ഷിക്കുന്നതിന് ഒരു ഗോഡൗൺ. അവിടന്ന് അത് പാഴ്സൽ ആക്കുന്നത്, പിന്നെ നമ്മൾക്ക് അയച്ചു തരുന്നത്, കൊണ്ടുവരുന്നത് നമ്മുടെ പ്രദേശത്തുള്ള ഓഫീസിൽ നിന്ന്. കളക്റ്റ് ചെയ്യുന്നതിനും വിതരണത്തിനും ഏരിയ തിരിച്ചുള്ള ജോലിക്കാരുണ്ട് അവർക്കുവരെ ശമ്പളം കൊടുത്തു നിയമിച്ചിരിക്കുകയാണ്. അവരാണ് നമ്മൾക്ക് ഈ ഉൽപ്പന്നം വീട്ടിൽ / കസ്റ്റമിറന് കൊണ്ടുവന്നു തരുന്നത്.
അങ്ങനെ നിരവധി പ്രോസസിങ്ങ് ലൂടെയാണ് ഉൽപ്പന്നം നമ്മൾ ഓർഡർ ചെയ്താൽ കൈയിൽ എത്തുന്നത്. നമ്മളുടെ അടുത്തുള്ള ഇത്രയും കൈമാറ്റങ്ങൾ ഇല്ലാത്ത ഒരു കടയിൽ അത് വാങ്ങുവാൻ ചെന്നാൽ ഈ പറയുന്നതിനേക്കാൾ കൂടുതൽ പണം കൊടുക്കേണ്ട ഒരു ദുസ്ഥിതി ഉണ്ട് .അപ്പോൾ കൊള്ളയടിക്കുക എന്ന അധാർമികതയാണ് കടകളിൽ നടമാടുന്നത്. വിറ്റ സാധനം ഒന്നും അവർ തിരിച്ചെടുക്കില്ല പക്ഷെ ഓൺലൈനിൽ നമ്മൾക്ക് തിരിച്ചു കൊടുത്തു വേറെ വാങ്ങാനുള്ള ഒരു സാധ്യതയും ഉണ്ട്. ഞാൻ പറഞ്ഞു വരുന്നത് പുതിയ കാലഘട്ടത്തിനനുസരിച്ച് ഉള്ള മാറ്റങ്ങൾ പല ഗുണങ്ങളും നമ്മൾക്ക് പ്രദാനംചെയ്യും എന്നുള്ള ഒരു അവസ്ഥയുണ്ട് എന്നത് കാണാതിരിക്കരുത്..
മാറ്റങ്ങളും അതുപോലെതന്നെ പരിഷ്കാരങ്ങളും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കണം. നിലവിലുള്ള എല്ലാ അഴിമതികളും അതിൻറെ പഴുതകളെയും കൃത്യമായി അടക്കുന്നതിനുള്ള ഒരു സംവിധാനം രൂപപ്പെട്ടു വരണം. കടക്കാർക്ക് ഓൺലൈൻ വ്യാപാരത്തെ പിടിച്ചു നിർത്തുവാൻ പരിശ്രമിക്കേണ്ട ഒരു അത്യന്താപേക്ഷിത സാഹചര്യം വരുമ്പോൾ ഈ പറയുന്ന കൊള്ളയടി അവസാനിക്കും എന്നുള്ളതാണ് യാഥാർത്ഥ്യം.
ഒരു ഉദാഹരണം കൂടി പറഞ്ഞു ഞാൻ അവസാനിപ്പിക്കാം. ജിയോ ഇവിടെ അടുത്തകാലത്ത് മുന്തിയ ഒരു പിടിച്ചെടുക്കൽ നടത്തിയിരുന്നുവല്ലോ? കേന്ദ്ര സർക്കാരിൻറെ ഒത്താശയോടു കൂടി വളർന്നു വന്ന ഒരു കമ്പനിയാണ് ജിയോ. ഇന്ത്യക്കാരുടെ കൈകളിലേയ്ക്ക് മൊബൈലിൽ വളരെ കുറഞ്ഞ ₹ 500 എന്ന നിരക്കിന് എത്തിച്ച ആദ്യ സ്ഥാപനമാണ് റിലയൻസ്. ആ ഒരു കച്ചവട തന്ത്രം അവസാനം ജിയോയിൽ വരെ എത്തി നിൽക്കുന്നു. ഭരണകൂടത്തിൻ്റെ പിന്തുണ ഉണ്ടായിട്ടു കൂടി ഇപ്പോൾ ജനങ്ങളുടെ മനസ്സിൽ നിന്ന് ജിയോ അകന്നു പോയി കൊണ്ടിരിക്കുന്നു.
നിസ്സാര പണത്തിന് നെറ്റ്‌വർക്കിൽ കിടന്നു നീന്തിക്കളിച്ചിരുന്ന ആൾക്കാര് യാതൊരുവിധ ഉളുപ്പുമില്ലാതെ അതിനെ തള്ളിപ്പറയുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ നിരന്തരം നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ? ഒപ്പം അനിൽ അംബാനി തകർന്നതും കണ്ടില്ലേ? എത്രയോ വൻകിട കമ്പനികൾ തകരുന്നു! അവർക്ക് ബിസിനസ്സ് അറിയാഞ്ഞിട്ടോ? കേരളത്തിൽ കയർ രംഗം ഗ്രാമീണ മേഖലയിൽ നിന്നും ഒഴിഞ്ഞു പോയതിൻ്റെ പൊരുൾ എന്തായിരുന്നു? കേരളത്തിൽ കേരകർഷകർ ചുവടു മാറ്റിയതും, തമിഴ്നാട്ടിൽ നിന്നും കരിക്കുവരെ ഇവിടെ ഇറക്കേണ്ടി വന്ന സാഹചര്യം എങ്ങനെയുണ്ടായി? ആയിരക്കണക്കിനുണ്ടായിരുന്ന കൊപ്രാ കന്നിട്ടകളും, തീരദേശത്തു നിന്നു കൂടങ്ങളും എങ്ങനെ അപ്രത്യക്ഷമായി?
കർഷകസമരത്തെക്കുറിച്ചും ധാരാളം ഞാൻ വായിച്ചു. ചുക്കും ചുണ്ണാമ്പും തിരിഞ്ഞു കിട്ടിയിട്ടില്ല കേട്ടോ?
അതുകൊണ്ട് കാര്യമറിയാതെ നാം ഒരു വസ്തുവിനെയും ഒരു കാര്യത്തെയും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യരുത്. ഇതിൻറെ പിന്നിൽ എല്ലാം നടക്കുന്നത് ധനകാര്യ / സാമൂഹിക പരിഷ്ക്കരണ ശാസ്ത്രമാണ്. ഇതൊന്നും ഒരു സാധാരണ പൗരൻറെ മുന്നിൽ വഴങ്ങുന്ന ഒന്നല്ല. അതുകൊണ്ട് മറ്റുള്ളവരെ അവർ എത്ര വിദഗ്ദ്ധർ ആയിക്കോട്ടെ അവർ പറയുന്ന അഭിപ്രായങ്ങൾക്ക് അനുസരിച്ച് ചാടി കളിക്കുവാൻ നമ്മൾ ഒരുങ്ങരുത് മറിച്ച് നമ്മളുടെ അനുഭവങ്ങളിൽ നിന്നുള്ള ബോധ്യങ്ങൾ ആയിരിക്കണം നമ്മളെ ഒരു തീരുമാനത്തിൽ എത്തിച്ചേരുവാൻ ഇടയാക്കുന്ന ഘടകം ആകേണ്ടത്.
എല്ലാത്തരത്തിലുമുള്ള കടന്നാക്രമണങ്ങളെ ചെറുക്കണം എല്ലാത്തരത്തിലുമുള്ള കള്ളത്തരങ്ങളെ നാം മനസ്സിലാക്കുകയും ചെയ്യണം. തെരഞ്ഞെടുപ്പിൽ പോലും അന്ധതയ്ക്ക് യാതൊരുവിധ സാധ്യതയുമില്ലാത്ത ഒരു പുതു ലോകത്തിലാണ് നാം ഇന്ന്. കണ്ണുതുറന്നു സ്വതന്ത്രമായി കാര്യങ്ങളെ കാണേണ്ട ഒരു കാലഘട്ടം നമ്മുടെ മുന്നിൽ വളർന്നുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ നമ്മൾ ഉൾക്കൊള്ളുക എന്നതാണ് പരമ പ്രധാനം. അതിലൂടെ മാത്രമേ നമ്മുടെ മുന്നിൽ വിജയങ്ങളുടെ പാത തുറന്നു കിട്ടു. ഇല്ലെങ്കിൽ അഗാധ ഗർത്തത്തിലേക്ക് ആയിരിക്കും നമ്മുടെ പതനം എന്നത് ഓർക്കുക.
Comments
Post a Comment