ഭൂമിയ്ക്ക് ഏകദേശം 454 കോടി വർഷം പഴക്കമുണ്ട്. 350 കോടി വർഷം മുൻപ് മുതൽ ജീവൻറെ അനിഷേധ്യമായ തെളിവുകളും ലഭ്യമാണ്. എന്നു വച്ചാൽ 104 കോടി വർഷം കഴിഞ്ഞ് ജീവൻ ഉണ്ടായെന്ന്. വെറും സീറോയിൽ നിന്നും 104 കോടി വർഷത്തിനുള്ളിൽ ജീവൻ ഉണ്ടായതെങ്കിൽ എല്ലാ സാഹചര്യങ്ങളും അനുഗുണമായ ഈ കാലഘട്ടത്തിൽ ഈ മനുഷ്യ കുലം നശിച്ചാലും 10 കോടി വർഷത്തിനുള്ളിൽ പുതിയ ജീവി സമൂഹം ഉണ്ടാകും. അങ്ങനെയാവുന്നതാണ് നല്ലത്.
ഭൂമിയിൽ ജീവിച്ചിട്ടുള്ളതിൽ 99 ശതമാനത്തിലേറെ സ്പീഷീസുകളും, അതായത് അഞ്ഞൂറ് കോടിയിൽ ഏറെ സ്പീഷീസുകൾ വംശനാശം വന്ന് മൺമറഞ്ഞതായി കണക്കാക്കപ്പെടുന്നു. അതിലൊരു കീടമാണ് ഈ നെഗളിക്കുന്ന മനുഷ്യൻ. അവന് എത്ര ആയുസ്സ് ? മറ്റ് ജീവിവർഗ്ഗം ഭൂമിക്ക് നാശമുണ്ടാക്കാതിരുന്നിട്ടാണ് നശിച്ചുപോയത്. അപ്പോൾ ഭൂമിയെയും ആകാശത്തേയും നശിപ്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനെ ഭൂമി ഇത്ര കാലം സഹിക്കണമായിരുന്നുവോ? വേണ്ട എന്നാണ് എന്റെ വാദം. നിനക്കൊക്കെ ജീവിക്കുവാൻ ഒരു അർ ഹതയുമില്ലടാ..... എന്ന് എന്നോട് തന്നെ ഞാൻ പറയുകയാണ്.
ഇന്ന് ഭൂമിയിൽ ഒരു കോടി മുതൽ 1.4 കോടി വരെ സ്പീഷീസുകൾ ആണ് ഉള്ളത്. പത്തൊൻപതു ലക്ഷം ജീവികളെ നാമകരണം ചെയ്തതായും ,പതിനാറു ലക്ഷം ജീവികളെ കേന്ദ്രീകൃത ഡേറ്റബേസുകളിൽ ഉൾപ്പെടുത്തിയതായും കാണാം
" ബാക്കി എൺപത് ശതമാനത്തോളം ജീവികൾ ശാസ്ത്രീയമായി വിവരിക്കപ്പെടാത്തവയാണ്." അയ്യപ്പ ബൈജുവിന്റെ "നോട്ട് ദ പോയിന്റ് " ഇവിടെ പ്രസക്തം.
എന്നു വച്ചാൽ ഇവർ വിചാരിക്കുന്നതേ ഭൂമിയിൽ ആത്യന്തികമായി നടക്കുകയുള്ളു എന്നല്ലേ? അതാണ് ഇപ്പോൾ കാണുന്നത്. 80%ൽ വെറുമൊരു കുഞ്ഞൻ കോവിഡ് ചൂണ്ടുവിരലിൽ ലോകത്തെ നിർത്തിപ്പൊരിക്കുകയാണ്. ബാക്കി 79% അറിയപ്പെടാതെ കിടപ്പുണ്ട് ചന്ദ്രനിൽ വരെ എത്തി നോക്കുന്ന മനുഷ്യാ?..... നീ സൂക്ഷിച്ചിരുന്നുകൊള്ളു. അടുത്ത തലമുറയെ നീയൊന്നും പ്രതീക്ഷിക്കുകയേ വേണ്ട.
ആൾക്കുരങ്ങുകൾ ഒരു കോടി വർഷം മുൻപ് രൂപപ്പെട്ടു. എന്നാൽ ആധുനിക മനുഷ്യനു 350 കോടിയുടെ ജീവചരിത്രത്തിൽ വെറും രണ്ടര ലക്ഷം വർഷത്തെ റോൾ മാത്രമേ ഉള്ളു. അത്ര അഹങ്കാരം ഒന്നും വേണ്ട. നീയൊക്കെ എപ്പോൾ വേണമെങ്കിലും തീർന്നു പോകും.
പക്ഷെ ഇത്തരം വലിയ മൃഗങ്ങളുടെ പരിണാമം നടന്നു എങ്കിലും ആദ്യം ഉണ്ടായ ചെറിയ ജീവികൾ ഇന്നും ഭൂമിയുടെ അധിപതികൾ ആയി തുടരുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അവർ ലോകം ഭരിക്കുമെന്നത് കുഞ്ഞു കൊറോണ തെളിയിച്ചിരിക്കുന്നു.
ഇനി എന്തുകൊണ്ട് മനുഷ്യർ ഈ ഭൂമിയിൽ വെറുക്കപ്പെടേണ്ടവരാകുന്നു എന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഉത്തരം തരുവാൻ നമ്പർ ഇട്ട് 1000 കാര്യങ്ങളുമായി സംവദിക്കാൻ ഞാൻ ഒരുക്കമാണ്.
Comments
Post a Comment