തെരഞ്ഞെടുപ്പ് യോഗ്യത

 ബ്രിട്ടീഷുകാർ നിരോധിച്ച സംഘടനയാണ് കോൺഗ്രസ്.  കോൺഗ്രസുകാർ നിരോധിച്ച സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.  ഇവരെല്ലാം നിരോധിച്ച പാർട്ടികളാണ് നക്സലൈറ്റ് പാർട്ടി, മാവോയിസ്റ്റ് പാർട്ടി തുടങ്ങിയവ.  എല്ലാ സമരങ്ങളിലും അരങ്ങേറുന്നത് ക്രൈം ആണ്.  കർഷക സമരത്തിലും നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് നടന്നിട്ടുണ്ട്. അതിൽ പലതും ശിക്ഷിക്കപ്പെടും.  കേരളത്തിൽ അടുത്തകാലത്ത് നടന്നിട്ടുള്ള നിരവധി സമരങ്ങളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 


 ഗാന്ധിജി സഹന സമരം നടത്തി എന്നുള്ള ഒരു ലേബൽ ഉണ്ടെങ്കിലും അന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരാളം രക്തരൂക്ഷിത സമരങ്ങൾ നടന്നിട്ടുണ്ട്.  ത്സാൻസി റാണി, ഭഗത്സിംഗ് മുതൽ ഇവിടെ കേരളത്തിൽ വേലുത്തമ്പിദളവ, കുഞ്ഞാലി മരയ്ക്കാർ വരെയുള്ള നൂറുകണക്കിന് പോരാളികളുടെ  നേതൃത്വത്തിൽ എണ്ണിയാലൊടുങ്ങാത്ത രക്തരൂക്ഷിതമായ ആക്രമണം നടന്നിട്ടുണ്ട്.  അതിൽ ദശലക്ഷക്കണക്കിന് പോരാളികൾ പങ്കെടുത്തിട്ടുണ്ട്.  ഇതിൻറെ എല്ലാം ആകെത്തുകയാണ് ഇന്ത്യൻസ്വാതന്ത്ര്യമെന്നത്.  അവരൊക്കെ ഇന്ത്യൻ ഹീറോകളാണ്.  സ്വാതന്ത്ര്യാനന്തര കാലത്തെ കാര്യമാണ് ഞാൻ ആദ്യമേ പറഞ്ഞത് ആ സമരങ്ങളും പോരാട്ടങ്ങളും തുടരുകയാണ്. മനുഷ്യൻ ഉള്ള കാലത്തോളം ഈ പോരാട്ടം തുടരും.


 രാഷ്ട്രീയം എന്ന് പറയുന്നത് തന്നെ സമരത്തിൽ അധിഷ്ഠിതമായ ജീവിതചര്യയുടെ ഒരു ഭാഗമാണ്.  പോലീസും സമരക്കാരും കോടതിയും മനുഷ്യനുള്ള കാലം വരെയും തുടരും. 


Points - കുറ്റം ചാർത്തപ്പെട്ട വരും,  ശിക്ഷിക്കപ്പെട്ട വരും, വെറുതെവിട്ട വരും ക്രൈം ചെയ്തവർ തന്നെയാണ്.

അപൂർവ്വം നിരപരാധികൾ ശിക്ഷിക്കപ്പെടാറുണ്ട് ഭൂരിപക്ഷം വരുന്ന കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ ഇരിക്കുകയും ചെയ്യുന്നുണ്ട്.  


മനുഷ്യർ എല്ലാവരും പലതരം ക്രൈം ചെയ്തവരാണ്.  നിരവധി ക്രൈം ചെയ്യുന്ന ആൾക്കാർ ആരോ അവർ ക്രിമിനൽ ആണ്.  അവർ ആണ് പിന്നീട് സ്ഥിരം റൗഡി ആകുന്നതും ഗുണ്ടയാകുന്നതും.  ശാരീരികമായി ആക്രമിക്കാതെ ഒരു റൗഡിയുടെ എല്ലാ സ്വഭാവ വിശേഷങ്ങളും പ്രവർത്തനങ്ങളും ചെയ്തുപോരുന്ന പതിനായിരക്കണക്കിന് ആൾക്കാർ ഉദ്യോഗസ്ഥ വൃന്ദത്തിലും ഈ സാമൂഹ്യവ്യവസ്ഥിതിയിലും നിലവിൽ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.


offense, sin, vice, crime, scandal എന്നിവ പരസ്പരപൂരകങ്ങളാണ്. 


 സിലബസ് കാണാതെ പഠിച്ച് ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ എടുക്കുകയും പൊതുവിജ്ഞാനം കാണാതെ പഠിച്ച് ടെസ്റ്റ് എഴുതി ഉദ്യോഗസ്ഥർ ആവുകയും ചെയ്യുന്നവരൊന്നും ഈ രാജ്യത്തിൻറെ വളർച്ചയ്ക്ക് വേണ്ടി ത്യാഗം ചെയ്തവരൊന്നുല്ല.  


പ്രതിഫലേച്ഛയില്ലാതെ പതിറ്റാണ്ടുകൾ രാഷ്ട്രീയം ചെയ്തവരാണ് മുൻപ് നേതാക്കന്മാരാകുന്നത് അവരാണ് പലപ്പോഴും മന്ത്രിമാർ ആകുന്നത് എംഎൽഎമാർ ആവുന്നത്.  ഇന്ന് കോർപ്പറേറ്റുകൾ ഡയറക്റ്റായി ഭരണം കയ്യാളുന്ന അവസ്ഥ വന്നിട്ടുണ്ട്.  സിഡിഎസ്, എഡിഎസ്,  ജാതി സംഘടനാ നേതാക്കൾ,  റിട്ടയേഡ് ഉദ്യോഗസ്ഥർ,  സാംസ്കാരിക സംഘടനാ നേതാക്കൾ, ചെറുപ്പക്കാർ  ഇവർക്കൊക്കെ പുതിയ കാലത്ത് വലിയ സാധ്യതകളാണ്.  സംഘടനാ പ്രവർത്തനത്തിൻ്റെ തീഷ്ണതയൊന്നും,  സമര വിജയങ്ങളുടെ ഗാഥകൾ ഒന്നും, കൊടിയ ത്യാഗങ്ങളുടെ അനുഭവങ്ങളും പുതിയ കാലത്ത് കൈമുതൽ ആവേണ്ടതില്ല എന്ന ഒരു സ്ഥിതിയും വന്നിട്ടുണ്ട്. 


 

നിത്യജീവിതത്തിൽ ധാരാളം കുറ്റങ്ങൾ ഓരോ ദിവസവും ചെയ്തുകൊണ്ടിരിക്കുന്ന ആൾക്കാർ തന്നെയാണ് ഈ ഭൂമിയിലെ മനുഷ്യരിലെ ഒരു 90 ശതമാനവും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.  അവരൊക്കെയാണ് ഈ വാദങ്ങൾ ഉയർത്തുന്നത്.


 എൻറെ അഭിപ്രായത്തിൽ ജീവനുള്ളവയെ കൊന്നു തിന്നുന്നവർ എല്ലാവരും ക്രിമിനലുകളാണ്. ( ഇന്ത്യൻ നീതിന്യായ വ്യവസ്ഥകൾ പ്രകാരം വംശനാശം വരുന്ന പക്ഷികളെ മൃഗങ്ങളെ ഒഴിച്ച് ബാക്കി എല്ലാത്തിനെയും പിടിച്ചു തിന്നു എന്ന ഒരു മ്ലേച്ഛമായ / വിരോധാഭാസം നിറഞ്ഞ ഒരു നിയമം ഇവിടെ ഉണ്ട് ) അവരിൽ ഒരു ദുഷ്ട മൃഗം ഒളിഞ്ഞിരിക്കുന്നു.  അങ്ങനെ അല്ലാത്തവരും ജാതി മതവിശ്വാസങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവരും, (  എല്ലാവർക്കും ആരാധന നടത്തുവാനും വിശ്വസിക്കുവാനും ഉള്ള സ്വാതന്ത്ര്യം വിഭാവനം ചെയ്തിരിക്കുന്ന മതനിരപേക്ഷത എന്ന ഒരു അജണ്ട ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്.  അതിൻറെ വെളിച്ചത്തിൽ നാം ജാതി തിരിച്ച് ഉള്ള മേഖലകളിൽ സ്ഥാനാർത്ഥികളെ നിർത്തുകയും, മതത്തിൻറെ അടിസ്ഥാനത്തിൽ കലഹിക്കുകയും, മത ജാതി അടിസ്ഥാനത്തിൽ ഭരണനേതൃത്വം വഹിക്കുകയും ചെയ്യുന്ന മറ്റൊരു വിരോധാഭാസവും ഉണ്ട് ) ഒരു ഭരണാധികാരിക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന ക്വാളിറ്റിയും , കഴിവുകളും മെൻഷൻ ചെയ്തു  അതിൻറെ അടിസ്ഥാനത്തിൽ ടെസ്റ്റ് നടത്തി /വിദഗ്ദ്ധ സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ  അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് കൊടുക്കാവൂ എന്നാണ് എൻറെ അഭിപ്രായം.


Comments