1.
https://m.facebook.com/story.php?story_fbid=4291004584262948&id=100000603478023
2 .
https://m.facebook.com/story.php?story_fbid=4251657054864368&id=100000603478023
3.
https://m.facebook.com/story.php?story_fbid=4407652192598186&id=100000603478023
ബിനാലെ എന്ന് പത്രങ്ങളിൽ വാർത്ത വരുന്നതിനെ സംബന്ധിച്ച് എൻ്റെ മറുപടി.
1.
ഞാൻ 2011 മദ്ധ്യത്തിൽ ജോണി MLസാർ നേതൃത്വം കൊടുത്ത ബിനാലെയുടെ എതിർ ചേരിയുമായി നിരന്തരം വാഗ്വാദങ്ങൾ നടത്തിയ ഒരാളാണ്. ആഗോള ബിനാലെയുടെ ഒരു പരിച്ഛേദം കൊച്ചിയിൽ - നമ്മുടെ ഈ കൊച്ചു കേരളത്തിൽ - വരുന്നു എന്നുള്ളതാണ് ഞാൻ അതിന് സപ്പോർട്ട് കൊടുക്കുന്നതിന് പ്രധാനകാരണം. വ്യക്തിപരമായി എനിക്ക് ഏതെങ്കിലും ഗുണം ലഭിക്കുന്നു എന്നുള്ളത് കൊണ്ടല്ല. അന്ന് ഫെയ്ക്ക് ഐഡി ആയിട്ടുള്ള ഉത്തമൻ എന്ന് പറയുന്ന ഒരാളെ മുൻനിർത്തി വലിയ ബഹളങ്ങൾ ആണ് നടത്തിയത്. അന്ന് എതിർചേരിയിൽ ഉണ്ടായിരുന്ന പലരും ഈ ലോകമേ തറവാട് എക്സിബിഷനിൽ ഉണ്ട് എന്നുള്ള യാഥാർത്ഥ്യമുണ്ട്.
ആലപ്പുഴയിൽ ടൂറിസം രംഗത്ത് വലിയ ഒരു കുതിച്ചുചാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ നമ്മുടെ ഐസക് സാർ ഒരുക്കി കൊണ്ടിരിക്കുന്നു. ഇത് ആലപ്പുഴയുടെ പൈതൃക സംസ്കൃതിയെ ലോകമെമ്പാടും വിളിച്ചോതുന്നതിന് ഉതകുന്ന ഒന്നാണ്. ടൂറിസം സാധ്യതകൾക്ക് അപ്പുറത്തേക്ക് ഒരു സാംസ്കാരിക നവോത്ഥാനത്തിന് ഈ പറയുന്ന പ്രവർത്തനങ്ങൾകൊണ്ട് ഒരു പരിധിവരെ ഉയർച്ചയുണ്ടാകും. ആലപ്പുഴയുടെ കലാകാരന്മാരിൽ ഒരു ദൃശ്യ സംസ്കാരത്തിനും ഒരു അ ബോധത്തിനും ഇത് ഇടവരുത്തും.
ഇതിനിടയിൽ അന്തസ്സ് ഇല്ലാതെ പലരും അതിനിടയിൽ കളിച്ച് കൂടുതൽ സാമ്പത്തികവും അതുപോലെ തന്നെയുള്ള മറ്റ് അംഗീകാരങ്ങളും അവസരങ്ങളും നേടിയെടുക്കും എന്ന കാര്യത്തിലും സംശയമില്ല. എന്നെ പോലുള്ളവർ ഏൽപ്പിക്കുന്ന ജോലി മാത്രം ആത്മാർത്ഥമായി ചെയ്ത് മുന്നോട്ടു പോകും.
എന്തുതന്നെയായാലും ബിനാലെ ടീമിൻറെ അല്ലെങ്കിൽ ഫൗണ്ടേഷൻ്റെ ഇടപെടലുകൾ യഥാർത്ഥത്തിൽ വളരെയധികം പ്രയോജനകരമാണ് ആലപ്പുഴയ്ക്ക്. അതിന് മുഴുവൻ പിന്തുണയും ഞാൻ വ്യക്തിപരമായി കൊടുക്കുന്നു സംഘടനാപരമായി ഹാർമണിയും കൊടുക്കുന്നു.
നമ്മൾ പരസ്യമായി കേൾക്കുന്ന അല്ലെങ്കിൽ കാണുന്ന അനുഭവിക്കുന്ന ഒന്നിൻ്റെ ഉള്ളറകളിൽ വേറെ ചിലതുണ്ട് അതാണ് വാർത്താ വായനയിൽ / ദൃശ്യമാധ്യമ കാഴ്ചകളിൽ വരികൾക്കിടയിലൂടെ ഉള്ള വായന / കാഴ്ചകൾക്കിടയിലെ ഉൾകാഴ്ച എന്നു പറയുന്നത്. അങ്ങനെയുള്ള വരികൾക്കിടയിലെ / കാഴ്ചകൾക്കിടയിൽ യാഥാർത്ഥ്യങ്ങളിലൂടെ തിരഞ്ഞ് മാധ്യമങ്ങളുടെ കണ്ടെത്തൽ തന്നെയാണ് ബിനാലെ ബിനാലെ എന്ന പേരിന് പലപ്പോഴും ഈ പരിപാടിയിൽ പ്രാമുഖ്യം വന്നുകൊണ്ടിരിക്കുന്നത്.
അവരോട് ഇതിൻറെ എക്സിക്യൂട്ടീവ് സംസാരിക്കുമ്പോൾ ബിനാലെ ടീമിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറയുന്നു. കമ്മിറ്റികൾ അറിയിക്കുമ്പോൾ അവിടെയും അതിലെ PR ഭാരവാഹികൾ നമ്മളെ അറിയിക്കുന്നതിനായി ബിനാലെയിൽ നിന്നു വിളിക്കുന്നു എന്നാണ് പറയുന്നത്. ഇത് ലളിതമായ ഒരു രീതി മാത്രമാണ്. കാരണം വിളിക്കുന്നവരുടെ പേരോ അയാളുടെ ഡെസിഗ്നേഷനോ പലപ്പോഴും നമ്മൾക്ക് അറിഞ്ഞുകൂടാ പക്ഷേ ബിനാലെ ഫൗണ്ടേഷൻ എന്ന് പറയാതെ തന്നെ ബിനാലെ ടീമിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞാൽ നമുക്ക് പെട്ടെന്ന് അത് എ അല്ലെങ്കിൽ ബി എന്നുള്ള ആരായാലും നമ്മൾക്ക് അത് പെട്ടെന്ന് മനസ്സിലാകും ഇതാണ് തെറ്റിധാരണയായി തീരുന്നത്. ഇത് നമ്മൾ ബോധ്യപ്പെടണം എന്ന് ആർക്കും നിർബ്ബന്ധിക്കാനാകില്ലല്ലോ?
ബിനാലെ ആലപ്പുഴയിൽ എത്തി നോക്കിക്കഴിഞ്ഞു.
ഈ പ്രദർശനം ബിനാലെ ഈ വർഷം നടക്കാതെ പോയതിനാൻ ചെയ്യുന്നതാണ്. പക്ഷേ അടുത്ത ബിനാലെ നടക്കുമ്പോൾ 6-7 Venue ആലപ്പുഴയിലായിരിക്കും. ഇത് Curtain - raiser ആണ്.
ബിനാലെ ടീം തന്നെയാണ് ഇതിനു പിന്നിൽ. ബിനാലെ ലോഗോ ഉപയോഗിക്കണമെങ്കിൽ ഫൗണ്ടേഷൻ നിശ്ചയിക്കുന്ന മറ്റാരെങ്കിലും ക്യൂറേറ്റ് ചെയ്യണം. ഇത് സാമ്പിൾ വെടിക്കെട്ട് ആണ്. അതു കൊണ്ടാണ് എറണാകുളം DH ൽ ഒരു venue കൂടി വച്ചത്. ആലപ്പുഴയിൽ വേറെ സ്ഥലം ഇല്ലാഞ്ഞിട്ടല്ല.
ഫോർട്ട് കൊച്ചിയിലേക്കാൾ പ്രദർശന സൗകര്യം ഇന്ന് ആലപ്പുഴയ്ക്ക് ഉണ്ട്. മാത്രല്ല 12 മ്യൂസിയങ്ങളുടേയും പണി സർക്കാർ തലത്തിൽ നടക്കുകയാണ്. പ്രൗഢമായ എലിവേറ്റഡ് ഹൈവേയും വരാൻ പോകുന്ന കടൽപ്പാലവും അതിൻ്റെ അറ്റത്തുള്ള റസ്റ്റോറൻ്റും ഒക്കെ ആലപ്പുഴയുടെ ബിനാലെ സാദ്ധ്യതകളെ വർദ്ധിപ്പിച്ചു കഴിഞ്ഞു. കായൽ - കടൽ യാത്രകൾ, ആലപ്പുഴ പാതയോരങ്ങൾ, ഭിത്തികൾ, കെട്ടിടങ്ങൾ എല്ലാം ഹെറിറ്റേജ് പ്രൊജക്ടിൽപ്പെടുത്തി നവീകരിക്കുകയാണ്.
ചില കാര്യങ്ങൾ പലപ്പോഴും ആർക്കും തുറന്നു പറയുവാൻ കഴിയില്ല. അങ്ങനെ തുറന്നു പറയുവാനുള്ള ബന്ധമൊന്നും എനിക്കുമില്ല. ഉള്ളവർക്കു തന്നെ രഹസ്യ അജണ്ടകളും ഉണ്ടാകും. ഞാൻ ഇൻഡയറക്ട് ആയിട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്.
ബോസ് കൃഷ്ണമാചാരി ഒരു ഇൻറർനാഷണൽ ഫിഗറും കലാരംഗത്ത് സെലിബ്രിറ്റിയുമാണ്. ബിനാലെ ഫൗണ്ടേഷൻ ഒരു ആഗോള കലാ പ്രസ്ഥാനമായി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള സാമ്പത്തിക ഘടന രൂപപ്പെടുന്നതിൽ അവരുടെ ഓരോ വാക്കുകൾക്കും പ്രാധാന്യമുണ്ട്.
ലോകമേ തറവാട് എന്നു പറയുന്നത് ഒരു വ്യക്തിഗത നേതൃത്വത്തിൻ്റെ പ്രദർശനം മാത്രമാണെന്നും ഇതിന് ബിനാലെ ടീമുമായി യാതൊരുവിധ ബന്ധവുമില്ല എന്നും ആണ് പലരും വിശ്വസിക്കുന്നത്.
പത്രമാധ്യമങ്ങൾ ലോകമേ തറവാട് എന്ന ടൈറ്റിലിനു മുകളിൽ ബിനാലെ ടീമിൻ്റെ ഒരു അനുബന്ധ പരിപാടി എന്ന നിലയിൽ പ്രകീർത്തിക്കുന്നു.
അങ്ങനെ പാടില്ല ലോകമേ തറവാട് എന്ന് തന്നെ ഇതിനെ ഉയർത്തി കാട്ടണം എന്നാണ് ചിലരുടെ വാദം. അത് ഒരർത്ഥത്തിൽ ശരിതന്നെയാണ്.
ബുദ്ധിപരമായ ഒരു നീക്കത്തിൻ്റെ വിജയം ആയിട്ടാണ് ഞാൻ ഇതിനെ വിലയിരുത്തുന്നത്.
ബിനാലെ ടീം ഉദ്ദേശിച്ചതും പത്രമാധ്യമങ്ങൾ ചെയ്തതും ഒന്നാണെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത്. അതിനെ സാധൂകരിക്കുന്ന ചില കാര്യങ്ങൾ വളച്ചുകെട്ടി ഞാൻ നേരത്തേ പറഞ്ഞു എന്നെ ഉള്ളൂ. ഒരു കർട്ടൻ റൈസർ ആണ് ഇത് എന്ന് ഞാൻ നേരത്തെ വ്യക്തമായി സൂചിപ്പിച്ചു.
ലോകമേ തറവാട് എന്ന ഈ വലിയ ആഗോള പ്രദർശനം വരാൻ പോകുന്ന ബിനാലെയുടെ കേളികൊട്ട് ആണെന്ന് ആലപ്പുഴയിലെ ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാൻ ഞാൻ തയ്യാറല്ല എനിക്ക് ലോകമേ തറവാട് എന്ന ഒരു പരിപാടി ആയി മാത്രം ഇതിനെ കാണണം എന്ന് പലരും വ്യക്തമാക്കുന്നു.
ഈ 2 വാദ മുഖങ്ങളിൽ ഏതാണ് വ്യക്തമായ ശരി എന്നത് വളരെ സമീപകാലത്ത്; നാളെ ആണ് കൃത്യമായി ബോധ്യപ്പെടുവാൻ പോകുന്നത്. അന്ന് നമുക്ക് വീണ്ടും ഈ വരികൾക്കിടയിലെ വായനയെ കുറിച്ച് സംസാരിക്കാം.
എന്തായാലും ഞങ്ങൾ ആലപ്പുഴക്കാർ ഒരു വിഭാഗം ഇതിനെ ആലപ്പുഴ ബിനാലെ എന്ന് വിശേഷിപ്പിക്കുന്നത് കേൾക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇത്തരം ചെറിയ കാര്യങ്ങൾ പോലും ചർച്ചയാകുന്നത് ആലപ്പുഴയുടെ കലാരംഗത്തെ കൂടുതൽ ഗുണകരമാക്കുമെന്ന് വിശ്വസിച്ചു കൊണ്ടാണ് ഞാൻ ഈ ചർച്ചയിൽ ഭാഗമായത്.
Comments
Post a Comment