മാംസഭോജി

 Emotional activities ഉള്ളവയെന്നും ഇല്ലാത്തവയെന്നും പ്രത്യക്ഷത്തിൽ കാണപ്പെടാത്തവയെന്നും 3 വിഭാഗം സസ്യജീവജാലങ്ങളിൽ പ്രധാനമായും ഉണ്ട്.


സസ്യങ്ങൾക്ക് ജീവനുള്ളതുകൊണ്ടാണ് അവ വളരുന്നത്. ചൂട്, തണുപ്പ്, വേദന എന്നിവ തിരിച്ചറിയാം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനറിയാം. പക്ഷേ തല വെട്ടിക്കളഞ്ഞാലും മിക്കവയും മുളച്ചു വരും .വെട്ടിയ തല വാടുന്നതും കരിയുന്നതും ഇമോഷനാണ്. പക്ഷേ അവ പിടഞ്ഞു മരിക്കുന്നില്ല. അത് കണ്ടു നിൽക്കുന്നവർക്ക് കരച്ചിൽ വരുത്തുന്നില്ല .പക്ഷേ ഒരു ചെറിയ പുഴു പോലും ഉറുമ്പുകൾ കടിച്ചു കൊല്ലുമ്പോൾ ദീർഘനേരം പിടഞ്ഞ് കളറൊക്കെ മാറി മെല്ലെ മെല്ല ചത്തുപോകുന്നത് ആരും നോക്കി നിന്ന് ആസ്വദിക്കാറില്ല. കാരണം അവിടെ മനസ്സ് പിടയും.


പഴങ്ങൾ പഴുക്കുമ്പോഴും സസ്യങ്ങൾ വിളയുമ്പോഴും കഴിക്കാം. കാരണം അവ ഉടനെ നശിക്കുന്നു. അല്ലങ്കിലും കഴിക്കാം. നാം വിത്തെടുത്ത് ഒന്നിന് പത്തായി അത് വളർത്തുന്നു. ജന്തുവർഗ്ഗത്തിന് ജീവൻ കൊടുക്കാൻ നമുക്കാവില്ല. ഇരുമ്പ് അചേതന വസ്തുവാണെങ്കിലും അതിനും ഇമോഷൻ ഉണ്ട്. അവ തുരുമ്പു പിടിച്ച് ദ്രവിക്കുന്നത് സൈദ്ധാന്തികമായി ഭാവമാറ്റം ആണ്. ചിത്രകലയിൽ ഇത് വലിയ ഒരു തിയറിയാണ്.


എന്തു തന്നെയായാലും എല്ലാ സസ്യജന്തുജീവജാലങ്ങളും അവരിൽ ശക്തിയുള്ളവരാലും ഇതര ജീവവർഗ്ഗങ്ങളാലും വേട്ടയാടപ്പെടുന്നുണ്ട്. കാരണം അവയ്ക്ക് ജീവിക്കണമെങ്കിൽ അതാവശ്യം. നാമില്ലെങ്കിലും അവയെല്ലാം നിലനിൽക്കും. പക്ഷേ അവയില്ലെങ്കിൽ നാം ജീവിക്കില്ല. നാം ജീവിക്കുന്നതു കൊണ്ട് അവർക്കാണു ദോഷം. പാറക്കല്ലുകൾക്കു പോലും ദോഷം. 


എന്നാൽ പ്രപഞ്ചത്തിൻ്റെ തിയറി അനുസരിച്ച് നമുക്ക് എല്ലാത്തിനേയും കൊന്നു തിന്നാം. മനുഷ്യനെ വരെ. ആ നിലയ്ക്ക് ജയൻ തോമസിൻ്റെ തിയറി ശരിയാണ്. ആറ്റം തിയറി അതാണ് നമ്മെ പഠിപ്പിക്കുന്നത്. ഒന്നിനെ തകർത്തേ പുതിയ മറ്റൊന്ന് ഉണ്ടാകു. വലുത് ചെറുതിനെ ഭക്ഷിച്ചു കൊണ്ടേ സ്വന്തം ജീവൻ നിലനിർത്താൻ സാധിക്കു. അതു കൊണ്ട് മീനായും ചൂണ്ടയായും നൽകാം. അങ്ങനെ വരുമ്പോൾ സോഷ്യലിസവും കമ്മ്യൂണിസവും വെറുമൊരു തത്വശാസ്ത്രമായി മാറുമെന്നും പ്രസക്തിയില്ലെന്നും 20 വർഷം മുൻപ് TJ ബിനുമോനോട് പൂങ്കാവ് ജംഗ്ഷനിൽ വച്ച് പറഞ്ഞത് ഓർമ്മിച്ചു കൊണ്ട് ഞാനും നിർത്തുന്നു.


സ്നേഹ ജാലകത്തിൻ്റെ പുതിയ സംരംഭം പുതിയ ഭാരവാഹികൾ ഗംഭീരമാക്കുമെന്ന് വിശ്വസിക്കുന്നു; വിജയാശംസകൾ നേരുന്നു.

Comments